Lifestyle

100 വയസുകാരൊക്കെ ഇവിടെ 'ചെറുപ്പക്കാർ', അസുഖങ്ങളും കുറവ്! ബ്ലൂ സോണിലേക്ക് ഒരു പുതിയ ഇടം കൂടി

എങ്ങനെയാണ് ബ്ലൂ സോണുകളിലെ ആളുകളിൽ ആയുർദൈർഘ്യം കൂടുതലാകുന്നതെന്നതിന് കൃത്യമായ ഉത്തരമില്ല

Madism Desk

നൂറ്റി ഇരുപത് വയസ് വരെയൊക്കെ ജീവിക്കുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ.. മരിക്കും വരെയും നല്ല ചുറുചുറുക്കോടെ ജീവിച്ച, സമാധാനപരമായി മരണം കൈവരിക്കുന്ന ആളുകൾ. ഇവർക്ക് ചിലപ്പോൾ കാര്യമായ അസുഖങ്ങൾ അങ്ങനെ ഉണ്ടാവാറില്ല. ഇത് ഇവരുടെ ജീവിതരീതിയുടെ ഫലമാവാമെങ്കിലും ചില പ്രദേശങ്ങളിലെ കാലാവസ്ഥയും മറ്റ് പ്രകൃതി ഘടകങ്ങളുമൊക്കെ ആളുകളുടെ ആയുർദൈർഘ്യത്തിൽ ശ്രദ്ധേയമായ പങ്ക് വഹിക്കാറുണ്ട്.

ഇങ്ങനെ ആളുകളിൽ ആയുർദൈർഘ്യം വളരെ നീണ്ടതായി കാണപ്പെടുന്ന പ്രദേശങ്ങളാണ് ബ്ലൂ സോണുകൾ. ലോകത്താകമാനം അഞ്ച് ബ്ലു സോണുകളാണ് ഇതുവരെ ഈ പട്ടികയിലുണ്ടായിരുന്നത്. എന്നാലിപ്പോൾ ഈ കൂട്ടത്തിലേക്ക് ഒരു പ്രദേശവും കൂടി ചേർക്കപ്പെടുകയാണ്. അതും മെഡിറ്ററേനിയൻ കടലിലെ ഒരു കുഞ്ഞൻ ഇറ്റാലിയൻ ദ്വീപായ സാർഡീനിയയിൽ.

1999ൽ മധ്യ-കിഴക്കൻ പ്രവിശ്യകളുടെ മലഞ്ചെരിവുകളിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളെ ലോകത്തിലെ അഞ്ച് "ബ്ലൂ സോണുകളിൽ" ഒന്നായി തരംതിരിച്ചതോടെയാണ് സാർഡീനിയ ദീർഘായുസ്സിന്റെ കേന്ദ്രമായി, പ്രത്യേകിച്ച് പുരുഷന്മാരുടെ ദീർഘായുസ്സിന് പേരു കേട്ട ഇടമായി അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇപ്പോൾ, ദ്വീപിന്റെ ആദ്യകാല ബ്ലൂ സോണിൽ നിന്ന് ഏകദേശം 70 മൈൽ അകലെ മധ്യ സാർഡീനിയയിലെ മാർജിൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന 'ബൊലോട്ടാന' എന്ന ഗ്രാമം, സ്ത്രീകളുടെ ദീർഘായുസ്സ് അടിസ്ഥാനമാക്കി ഉയർന്നുവരുന്ന പുതിയൊരു ബ്ലൂ സോൺ സാധ്യതയായി ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സാർഡീനിയയിലെ സസാരി സർവ്വകലാശാലയിലെയും യു.എസിലെ അലബാമ സർവ്വകലാശാലയിലെയും പ്രൊഫസർമാർ നടത്തിയ 'ഫ്രണ്ടിയേഴ്സ് ഇൻ ഏജിംഗ്' എന്ന ശാസ്ത്ര മാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ബൊലോട്ടാന ഗ്രാമത്തിൽ 70 വയസ്സ് തികയുന്ന സ്ത്രീകളിൽ 13.8% പേരും 100 വയസ്സ് വരെ ജീവിക്കുന്നുണ്ട്. സ്ത്രീകളുടെ ദീർഘായുസ്സിന്റെ കാര്യത്തിൽ ഹോങ്കോങ്ങിന് തൊട്ടുപിന്നിലായി ലോകത്തിൽ രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഈ ഗ്രാമമുള്ളത്.

1900നും 1925നുമിടയ്ക്ക് ബൊലോട്ടാനയിൽ 38 പേരാണ് നൂറ് വയസ് കടന്നത്. ഇറ്റലിയുടെ ദേശീയ ശരാശരിയേക്കാൾ 57 ശതമാനം ഉയർന്ന നിരക്കാണിത്. പഠനം 2024-ൽ ആരംഭിച്ച സമയത്ത്, ബൊലോട്ടാനയിലെ 2,266 വരുന്ന ജനസംഖ്യയിൽ നൂറ് വയസ്സ് കടന്ന 12 പേർ ഉണ്ടായിരുന്നു. ഇത് സാർഡീനിയയിലെ പൊതു ശരാശരിയേക്കാൾ ഏകദേശം 12 മടങ്ങ് കൂടുതലാണ്. അതിനുശേഷം അവരിൽ ആറുപേർ മരണപ്പെട്ടു.. ഇതിൽ ഏറ്റവും പ്രായം കൂടിയ രണ്ടുപേർക്ക് 102 വയസ്സാണ് പ്രായം.

ഈ വർഷാവസാനത്തോടെയും 2027ഓടെയും കൂടുതൽ ഗ്രാമവാസികൾ 100 വയസ്സെന്ന നാഴികക്കല്ലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ മറ്റ് നാല് ബ്ലൂ സോണുകളുമായി (ജപ്പാനിലെ ഒക്കിനാവ, കോസ്റ്റാറിക്കയിലെ നിക്കോയ പെനിൻസുല, ഗ്രീസിലെ ഇക്കാരിയ, യു.എസിലെ കാലിഫോർണിയയിലുള്ള ലോമ ലിൻഡ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, സാർഡീനിയയിലെ ബ്ലൂ സോൺ വികസിച്ച് കൊണ്ടിരിക്കുകയാണെന്നും കണ്ടെത്തലുകൾ വ്യക്തമാക്കുന്നു.

ബ്ലൂ സോണുകളുടെ പ്രത്യേകത എന്ത്?

എങ്ങനെയാണ് ബ്ലൂ സോണുകളിലെ ആളുകളിൽ ആയുർദൈർഘ്യം കൂടുതലാകുന്നതെന്നതിന് കൃത്യമായ ഉത്തരമില്ല. എന്നാൽ ഡയറ്റ്, സാമൂഹിക ബന്ധങ്ങൾ, ജീവിതരീതി എന്നിവയൊക്കെ സ്വാധീനം ചെലുത്തിയേക്കാം. മയോക്ലിനിക്ക് നൽകുന്ന വിവരമനുസരിച്ച് ബ്ലൂ സോൺ ആളുകളിലെ ഭക്ഷണരീതികളുടെ ഏറ്റവും പ്രധാനപ്പെട്ട പൊതു സവിശേഷതകളിലൊന്ന് പ്രകൃതിദത്തമായ സസ്യാഹാരങ്ങൾക്ക് നൽകുന്ന മുൻഗണനയാണ്.

ആളുകൾ ധാരാളമായി പച്ചക്കറികൾ, പഴങ്ങൾ, പയറുവർഗ്ഗങ്ങൾ, കടല, പരിപ്പ്, ധാന്യങ്ങൾ, അണ്ടിപ്പരിപ്പുകൾ എന്നിവ കഴിക്കാറുണ്ട്. പാശ്ചാത്യ ഭക്ഷണരീതികളെ അപേക്ഷിച്ച് ഇവിടെ മാംസാഹാരം അപൂർവ്വമായി മാത്രമേ ഉപയോഗിക്കാറുള്ളൂ. എന്നിരുന്നാലും, ഇക്കാരിയ , സാർഡീനിയ തുടങ്ങിയ മേഖലകളിൽ മീൻ കഴിക്കുന്നത് സർവ്വസാധാരണമാണ്. ഇത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് ഗുണകരമായ ഒമേഗ-3 ഫാറ്റി ആസിഡുകൾ പ്രദാനം ചെയ്യുന്നു.

Have you heard of people who live to be 120 years old? Some people remain active and healthy until the very end, eventually passing away peacefully. They may not suffer from any major illnesses. While this could be the result of their lifestyle, the climate and other natural factors in certain regions can also play a significant role in determining people's life expectancy.

Such regions, where people are known to have exceptionally long lifespans, are called Blue Zones. Until now, there were five recognized Blue Zones around the world. But now, another region that could join this list has been identified — in Sardinia, a small Italian island in the Mediterranean Sea.