Lifestyle

സ്മാർട്ട്ഫോൺ സീനല്ല, ഡംബ് ഫോണാണ് ഇപ്പൊ മെയിൻ; ഡിജിറ്റൽ ഡിറ്റോക്സുമായി Gen Z!

സ്ക്രീനുകളിലെ ജീവിതം അത്ര സുഖകരമല്ലെന്നാണ് 'ജെന്‍സി കണ്ടെത്തല്‍'

Madism Desk

സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഭയങ്കര ടോക്സിക്കാണെന്ന് തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾ ഒറ്റയ്ക്കല്ല! ഇൻസ്റ്റാഗ്രാമിലെ റീൽസിലും നോട്ടിഫിക്കേഷൻ ബഹളങ്ങളിലും പെട്ട് സമയം കളയുന്നത് മിക്കവരും അവസാനിപ്പിക്കുകയാണ്. പകരം പഴയ 'നോക്കിയ' ഫോണുകളുമെടുത്ത് 'ഡംബ് ഫോൺ' ലൈഫിലാണ് മെച്ചപ്പെട്ടതെന്ന് വാദിക്കുകയാണ് ജെന്‍സി. ചുരുക്കത്തിൽ പറഞ്ഞാൽ, സ്മാർട്ട്ഫോൺ ലൈഫ് തൽക്കാലം ഒന്ന് സൈഡിലേക്ക് മാറ്റിവെച്ച് കുറച്ച് സമാധാനം കിട്ടാൻ വേണ്ടിയുള്ള ഒരു വെറൈറ്റി പദ്ധതിയാണിത്.

ദിവസവും മണിക്കൂറുകളോളം ഫോണിൽ സ്ക്രോൾ ചെയ്ത് കണ്ണ് ചുവപ്പിക്കുന്നതിനേക്കാൾ നല്ലത് ലളിതമായ ഫോണുകൾ ഉപയോഗിക്കുന്നതാണെന്ന് പലരും തിരിച്ചറിഞ്ഞുകഴിഞ്ഞു. സ്മാർട്ട്ഫോണുകൾ അറ്റൻഷൻ കവർന്നെടുക്കുമ്പോൾ, കീപാഡ് ഫോണുകൾക്ക് കാര്യമായ പണിയൊന്നുമില്ല. കോൾ ചെയ്യാം, മെസ്സേജ് അയക്കാം, പിന്നെ അങ്ങനെയൊക്കെ തന്നെ. ഈ ഒരു 'ഡിജിറ്റൽ ഡിറ്റോക്സ്' മൂലം മാനസികാരോഗ്യവും സമാധാനവും വളർത്തിയെടുക്കാമെന്നാണ് ജെന്‍സീ വാദം. വെറുതെ ഫോണിൽ നോക്കി ഇരിക്കാതെ റിയൽ ലൈഫിൽ വൈബിലേക്ക് തിരികെവരാമെന്നും ജെന്‍സീ വൈബ് പറയുന്നു.

സത്യം പറഞ്ഞാൽ ഫീച്ചർ ഫോണുകൾക്ക് ഇപ്പോൾ മാർക്കറ്റിൽ വലിയ ഡിമാൻഡാണ്. 'നോക്കിയ'യുടെ പഴയ മോഡലുകൾക്കൊക്കെ ഇപ്പൊ വൻ ഹൈപ്പാണ് കിട്ടുന്നത്. ചാർജ് തീരും എന്ന പേടിയും വേണ്ട, വീണാൽ പൊട്ടുമെന്ന പേടിയും വേണ്ട.

പൂർണമായും സ്മാർട്ട്ഫോൺ ഉപേക്ഷിക്കാൻ പറ്റില്ലെങ്കിലും വീക്കെൻഡുകളിലും ട്രിപ്പുകൾ പോകുമ്പോഴും ഇത്തരം ഫോണുകൾ കൊണ്ടുനടക്കുന്നവരും ഒത്തിരിയുണ്ട്. അനാവശ്യ നോട്ടിഫിക്കേഷനുകൾ ഇല്ലാത്ത, സിമ്പിൾ ലൈഫ് ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ട്രെൻഡ് വലിയൊരു ആശ്വാസമാണ്. ടെക്നോളജിയുടെ അമിത ഉപയോഗം മടുത്തവർക്ക് ഈ ഡംബ് ഫോൺ ലൈഫ് ശരിക്കും ഒരു സമാധാനമാണ്. ഈ പുതിയ മാറ്റം വെറുമൊരു ട്രെൻഡല്ല, മറിച്ച് പുതിയൊരു ലൈഫ് സ്റ്റൈലായി മാറിക്കൊണ്ടിരിക്കുകയാണ്.

English Summary: Many Gen Z users are moving away from smartphones and choosing dumb phones as part of a digital detox lifestyle. Feature phones help reduce screen time, social media addiction, and notification stress while improving mental peace.