സന്ദേശങ്ങള്‍ ഒരുവരി വാട്‌സാപ് മെസേജില്‍ ഒതുക്കുന്ന ഇക്കാലത്ത് മനുഷ്യന്‍ സംസാരിക്കുന്നത് കുറഞ്ഞുവരുന്നു എന്ന് പുതിയ പഠനം. വികാരങ്ങളും അര്‍ഥവും അതിന്റെ പുര്‍ണതോതില്‍ പങ്കുവയ്ക്കപ്പെടുന്നത് നേരിട്ടുള്ള സംസാരങ്ങളില്‍ കൂടിയാണ്. എന്നാള്‍ സാങ്കേതിക വിദ്യയുടെ കാലത്ത് ആശയ വിനിമയം പുതിയ തലങ്ങളിലേക്ക് നീങ്ങുമ്പോള്‍ മനുഷ്യല്‍ തമ്മില്‍ സംസാരിക്കുന്ന വാക്കുകള്‍ ചുരുങ്ങുന്നു എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് മിസൗറിയില്‍ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നത്. സൈപേഴ്‌സ്‌പെക്ടീവ്‌സ് ഓണ്‍ക്കോളജിക്കല്‍ സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2005 നും 2019 നും ഇടയില്‍ ശരാശരി വ്യക്തിയുടെ ദൈനംദിന സംസാര വാക്കുകളുടെ എണ്ണം ഓരോ വര്‍ഷവും ഏകദേശം 338 വാക്കുകള്‍ കുറഞ്ഞു. 15 വര്‍ഷത്തിനിടയിലെ കണക്കുകള്‍ വിശകലനം ചെയ്താല്‍ വാക്കാലുള്ള ആശയവിനിമയത്തില്‍ 28% വന്‍ ഇടിവ് നേരിട്ടു. 22 വ്യത്യസ്ത പഠനങ്ങള്‍ പ്രകാരം ഏകദേശം 2,200 ആളുകളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ലഭിച്ച വിവരങ്ങള്‍ പ്രകാരം പ്രതിദിനം ആയിരക്കണക്കിന് വാക്കുകളുടെ വലിയ വിടവാണ് പഠനം കണ്ടെത്തിയത്. 2005-ല്‍ നേരിട്ടുള്ള ആശയ വിനിമയങ്ങളില്‍ ഏകദേശം 16,000 വാക്കുകള്‍ ഉപയോഗിക്കപ്പെട്ടിരുന്നു എങ്കില്‍ 2019-ല്‍ ഏകദേശം 12,700 ആയി ചുരുങ്ങി. ഈ കണക്ക് പരിശോധിച്ചാല്‍ എല്ലാ ദിവസവും 338 വാക്കുകള്‍ കുറച്ച് സംസാരിക്കും. ഇത് അനുസരിച്ചാണെങ്കില്‍ പ്രതിവര്‍ഷം 120,000-ത്തിലധികം വാക്കുകള്‍ കുറയ്ക്കപ്പെടും.
ആശയവിനിമയത്തില്‍ ഉണ്ടായിട്ടുള്ള മാറ്റം ആളുകളുടെ മാനസിക നിലയെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വാദം. ആളുകള്‍ സംസാരിക്കുന്ന അത്രതന്നെ വാക്കുകള്‍ ഫോണുകളിലും കീബോര്‍ഡുകളിലും ടൈപ്പ് ചെയ്തേക്കാം. എന്നാല്‍ ടെക്സ്റ്റ് പൂര്‍ണ്ണമായും ശബ്ദത്തിന് പകരമാകില്ലെന്ന് മനഃശാസ്ത്രജ്ഞര്‍ വാദിക്കുന്നു. സംഭാഷണം വൈകാരിക ഊഷ്മളത, സ്വരം, ചിരി, സൂക്ഷ്മമായ ഇടവേളകള്‍, ആളുകള്‍ തമ്മിലുള്ള അടുപ്പം എന്നിവ ഉള്‍പ്പെടുന്നതാണ് ഒരു സംഭാഷണം. ദൈനംദിന സംസാര സമ്പര്‍ക്കം ചുരുങ്ങുമ്പോള്‍, അത് സാമൂഹിക ഒറ്റപ്പെടല്‍ ഏകാന്തതയും എന്നിവയുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
A new study suggests that people are talking less as digital communication increasingly replaces face-to-face conversations. In an era when messages are often reduced to a single line on WhatsApp, the study highlights that emotions, nuances and meaning are communicated more fully through direct conversations. Researchers at the University of Missouri point to the shrinking length of human conversations as communication continues to evolve with technology. The findings were published in the journal Cyberpsychology, Behavior, and Social Networking.