രാജ്യത്തെ നടുക്കി വീണ്ടും കൊടും ക്രൂരത. ഡല്‍ഹിയില്‍ പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പീഡനത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം തെരുവ്‌നായ്ക്കളും ഭക്ഷിച്ചിരുന്നു.
സെപ്റ്റംബര്‍ 13-നാണ് വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കുഷക് റോഡിലുള്ള സ്വരൂപ് നഗര്‍ മേഖലയിലെ വയലിന് സമീപമാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. തെരുവുനായ്ക്കള്‍ മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ ഭക്ഷിച്ചിരുന്നതായും, ഒരു കൈ ശരീരത്തില്‍ നിന്ന് വേര്‍പെട്ട നിലയിലുമായിരുന്നു. മൃതദേഹം അഴുകിയ നിലയിലായിരുന്നതിനാല്‍, അത് ആരുടേതാണെന്നോ (ലിംഗഭേദം) പെട്ടെന്ന് തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നല്‍കാത്തതും കുറ്റകൃത്യം പുറത്തറിയാന്‍ വൈകാന്‍ ഇടയാക്കി. പെണ്‍കുട്ടി ഇടയ്ക്കിടെ വീടുവിട്ടുപോകുകയും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് കുടുംബം പൊലീസിനോട് പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് പിടിയായിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരം.
പെണ്‍കുട്ടിയും പ്രതികളും തമ്മില്‍ മുന്‍പരിചയമുണ്ടായിരുന്നെന്നും, കൊലപാതം നടക്കുന്നതിന് മുന്‍ ഇവര്‍ ഒരുമിച്ച് മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ടെമ്പോ വാഹനത്തില്‍ വച്ചാണ് പെണ്‍കുട്ടിയെ സംഘം വകവരുത്തിയത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. വാഹനത്തില്‍ വച്ചാണ് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നും പിന്നീട്കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബി.എന്‍.എസ്, പോക്‌സോ നിയമങ്ങളിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
ലിംഗഭേദം പോലും തിരിച്ചറിയാത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട അന്വേഷണം തുടക്കത്തില്‍ പൊലീസിന് കടുത്ത വെല്ലുവിളിയായിരുന്നു. കുറ്റകൃത്യത്തിന് ദൃക്സാക്ഷികളാരും ഇല്ലാതിരുന്നതിനാലും പ്രതികളെക്കുറിച്ച് തുടക്കത്തില്‍ വിവരമൊന്നും ലഭ്യമായിരുന്നില്ല. മൃതദേഹം കണ്ടെത്തിയസ്ഥലവും സമീപത്തെ വഴികളും ഉള്‍പ്പെടുന്ന പ്രദേശത്തെ 50-ലധികം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിലൂടെയാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.
സിസിടിവി പരിശോധനയില്‍ കണ്ടെത്തിയ ടെമ്പോ വാഹനത്തെ പിന്തുടര്‍ന്ന നടത്തിയ അന്വേഷണമാണ് നിര്‍ണായകമായിത്. ഇരുട്ടില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ വ്യക്തമാകാതിരുന്ന വാഹനം സഞ്ചരിച്ച പാത കേന്ദ്രീകരിച്ചാണ് അന്വേഷണം നീണ്ടത്. സെപ്റ്റംബര്‍ 15-നും 16-നും ഇടയിലുള്ള രാത്രിയില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ സംശയാസ്പദമായ ടെമ്പോ കണ്ടെത്തി. ഡ്രൈവറെ തിരിച്ചറിയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പ്രായപൂര്‍ത്തിയാകാത്തവരടക്കം നാല് പേരെ പിടികൂടി.
മുതിര്‍ന്ന പ്രതിയെ ഖഡ്ഡ കോളനി സ്വദേശിയായ ശിവം എന്നയാളാണ് സംഭവത്തില്‍ പിടിയിലായ പ്രായപൂര്‍ത്തിയായ വ്യക്തി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ 16 മുതല്‍ 17 വയസ് വരെ പ്രായമുള്ളവരാണ്. കുറ്റകൃത്യത്തിന് ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന രണ്ട് കത്തികള്‍, പ്രതികള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, ടെമ്പോ എന്നിവ പോലീസ് കണ്ടെടുത്തു. സംഭവത്തില്‍ പിടിയിലായവരുടെ ഓരോരുത്തരുടെയും പങ്ക് നിര്‍ണ്ണയിക്കുന്നതിനും ഫോറന്‍സിക്, സാങ്കേതിക തെളിവുകള്‍ പരിശോധിക്കുന്നതിനുമായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
A minor girl was allegedly gang-raped and stabbed to death in Delhi’s Swaroop Nagar. Her decomposed body was found in an open field on September 13, with parts of it reportedly eaten by stray dogs. Police have apprehended four suspects, including three juveniles. Investigators traced the suspects through footage from more than 50 CCTV cameras and recovered two knives and clothes allegedly linked to the crime. The investigation is ongoing.