അപകടം സംഭവിച്ചാൽ വാഹനം നിർത്താതെ പോകുന്നതെല്ലാം നമ്മുടെ നാട്ടിൽ പലപ്പോഴും കാണാറുണ്ട്. എന്നാൽ ഇടിച്ച വാഹനം നിർത്തി, പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച്, അയാൾ മരിച്ചന്നെറിഞ്ഞാൽ മൃതദേഹം അപകടം നടന്ന സ്ഥലത്ത് തന്നെ ഉപേക്ഷിച്ച ഡ്രൈവറുടെ വാർത്തയാണ് ഇപ്പോൾ സേഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലാണ് സംഭവം. മഹോബ സ്വദേശിയായ ഗുഡ്ഡിയാണ് കൊല്ലപ്പെട്ടത്.
ഇവർ ജോലി ചെയ്യുന്ന അപ്പാർട്ട്‌മെന്റ് കോംപ്ലക്സിന് സമീപത്തുവെച്ചാണ് മധ്യവയ്സ്കയ്ക്ക് നേരെ കാർ പാഞ്ഞുകയറിയത്. ഗുരുതരമായി പരുക്കേറ്റ ഇവരെ കാറുടമയായ സ്ത്രീ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് കാറുടമ അപകടം നടന്ന സ്ഥലത്ത് തന്നെ തിരിച്ച് ഉപേക്ഷിക്കുകയായിരുന്നു. ഹൗസിങ് സൊസൈറ്റിയിലെ ഫ്‌ളാറ്റുകളിൽ വീട്ടുജോലി ചെയ്തിരുന്ന ഗുഡ്ഡി പാർക്കിങ് സ്ഥലത്ത് ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അശ്രദ്ധയോടെ റിവേഴ്‌സ് എടുത്ത ഥാർ വാഹനം ഗുഡ്ഡിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
അപകടത്തിന് പിന്നാലെ ഗുഡ്ഡിയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. എന്നാൽ സംഭവം പൊലീസിനെ അറിയിക്കുകയോ നിയമനടപടികളുമായി സഹകരിക്കുകയോ ചെയ്യാതെ, മൃതദേഹം വീണ്ടും വാഹനത്തിൽ കയറ്റി അപകടം നടന്ന സ്ഥലത്ത് എത്തിച്ച ഡ്രൈവറായ സ്ത്രീ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
സൊസൈറ്റിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവന്നത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച ശേഷം പ്രതി കാറുമായി സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ കാറോടിച്ച സ്ത്രീക്കെതിരെ ഗുരുഗ്രാം പൊലീസ് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിന് പിന്നാലെ മൃതദേഹം മറച്ചുവെക്കാൻ ശ്രമിച്ചെന്ന ആരോപണവും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചുവരികയാണ്
A woman allegedly ran over Guddi, a domestic worker from Mahoba, Uttar Pradesh, while reversing her Thar SUV. She took the injured woman to a hospital, but after doctors declared her dead, she allegedly brought the body back and abandoned it at the accident spot instead of informing the police. The shocking incident has sparked widespread attention on social media.