Global Malayali

ഒന്നിച്ച് ഓണമുണ്ടു, സിനിമ കണ്ടു... പിന്നാലെ കൊലപാതകം; അനിലയെ പ്രകോപിപ്പിച്ചതെന്ത്?

ആനിനെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം

Madism Desk

യുഎസിലെ മലയാളി യുവതികളുടെ കൊലപാതകത്തിലും സുഹൃത്തായ യുവതിയുടെ അറസ്റ്റിലും ഞെട്ടിയിരിക്കുകയാണ് പ്രവാസി സമൂഹം. അഞ്ജനയെയും തിരുവനന്തപുരം സ്വദേശിനി ആൻ മേരി മാത്യുവിനെയും സുഹൃത്തായ മറ്റൊരു മലയാളി യുവതി അനില കൊലപ്പെടുത്തിയെന്ന വിവരം ഇന്നലെയാണ് നാട്ടിലെ ബന്ധുക്കൾക്ക് ലഭിച്ചത്. ഉറ്റസുഹൃത്തുക്കളായിരുന്നു മൂന്നുപേരും. ഒന്നിച്ച് കഴിഞ്ഞിരുന്ന ഇവർക്കിടയിൽ എന്ത് സംഭവിച്ചു എന്ന ആശങ്കയിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.

തൃശൂർ മണ്ണുത്തി മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസിന്റെയും സുഷമയുടെയും മകൾ അഞ്ജന (35), തിരുവനന്തപുരം കേശവദാസപുരം 22 കാക്കനാട് ലെയ്ൻ മറ്റത്ത് ഹൗസിൽ ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. കോട്ടയം ചിങ്ങവനം സ്വദേശി പള്ളത്ര ജേക്കബ്ബ് ആണ് ആനിന്റെ ഭർത്താവ്. ജേക്കബും വിദേശത്താണ്. ആനിനെ ഫ്‌ളാറ്റിലെ മുറിയിൽ വച്ച് കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ ഫ്‌ളാറ്റിന്റെ താഴേക്ക് വിളിച്ച് വരുത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

കൊല്ലപ്പെട്ട രണ്ടുപേരുടെയും പ്രതിയായ യുവതിയുടെയും കുടുംബം ഒരേ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. വിലങ്ങല്ലൂർ സ്വദേശി വീജിഷാണ് അഞ്ജനയുടെ ഭർത്താവ്. അദ്ദേഹം അവിടെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. ആറ് വർഷമായി അഞ്ജന കുടുംബത്തോടൊപ്പം യു.എസിലുണ്ട്.

അപാർട്ട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് വെച്ച് അഞ്ജനെ അനില കാറിടിപ്പിക്കുന്നതിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫ്ളാറ്റിൽ നിന്ന് അനില തന്നെയാണ് അഞ്ജനയെ വിളിച്ചിറക്കിയത്. പിന്നാലെ പാർക്കിങ്ങിൽ വെച്ച് കൊലപാതകം. അനിലയെ ഫ്ളാറ്റിനുള്ളിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭർത്താവ് ജേക്കബ് ഫ്ളാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റ് ചോരവാർത്ത് ആൻ മരിച്ചു കിടക്കുന്നത് കാണുന്നത്. ആദ്യം ആനിനെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി കാറിടിപ്പിച്ച് കൊന്നതാകാം എന്നാണ് നിഗമനം.

ഡിക്സൺ ലാൻഡിങ് റോഡിൽ മിൽക്രീക്ക് അപ്പാർട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷത്തിൽ ഒന്നിച്ചു പങ്കെടുക്കുകയും തിയറ്ററിൽ ഒന്നിച്ചു സിനിമ കാണാൻ പോകുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാർട്മെന്റിന്റെ പാർക്കിങ് ഏരിയയിൽ നീല നിറത്തിലുള്ള എസ്‍യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നത് കണ്ട് അയൽവാസികളിൽ ചിലരാണ് പൊലീസിനെ വിവരമറിയിക്കുന്നത്.

വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാർ മ‍ിൽപീറ്റസ് പൊലീസിനെ അറിയിച്ചിരുന്നു. പക്ഷേ പൊലീസെത്തുമ്പോഴേക്കും അഞ്ജനെ കൊല്ലപ്പെട്ടു. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ നീല എസ്‍യുവി മുൻഭാഗം തകർന്ന നിലയിൽ കിടക്കുന്നതും പൊലീസ് കണ്ടെത്തി. തുടർന്നാണ് വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുന്നത്.

The news of the murders of two Malayali women in the US and the arrest of their friend has shocked people back home. Relatives learned only yesterday that Anila, another Malayali woman and a friend of the victims, had allegedly killed Anjana and Anne Mary Mathew, a native of Thiruvananthapuram.

The three were close friends and had been living together. Friends and relatives are now left wondering what happened between them.