Global Malayali

യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വൻ വര്‍ധന; വിലക്കയറ്റത്തിന് വഴിവച്ചേക്കും

പെട്രോള്‍, ഡീസല്‍ വിലയിലെ ഈ മാറ്റം ദൈനംദിന യാത്രാച്ചെലവിനെയും ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ചെലവുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്

Madism Desk

ആഗോള എണ്ണവിലയിലെ വര്‍ധനയും പശ്ചിമേഷ്യയിലെ ഈസ്റ്റിലെ സംഘര്‍ഷങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കയറ്റത്തിന് വഴിവയ്ക്കുന്നു. യുഎഇയില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുത്തനെ വര്‍ധിപ്പിച്ചതാണ് ഇതിലെ ഏറ്റവും പുതിയ ഉദാഹരണം. പുതിയ വിലനിരക്ക് പ്രകാരം രാജ്യത്ത് വില്‍ക്കുന്ന എല്ലാ വിഭാഗം പെട്രോളിന്റെയും വില ലിറ്ററിന് നാല് ദിര്‍ഹത്തിന് മുകളിലെത്തി.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്നുള്ള വിതരണ ആശങ്കകളുമാണ് യുഎഇയിലെ ഇന്ധനവില വര്‍ധനയ്ക്ക് പ്രധാന കാരണം. യുഎസ് - ഇറാന്‍ സംഘര്‍ഷവും മിഡില്‍ ഈസ്റ്റിലെ എണ്ണ അടിസ്ഥാനസൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിച്ചിരുന്നു. ആഗോള ഊര്‍ജവിലയിലെ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന പ്രതിമാസ വിലനിര്‍ണയ സംവിധാനമാണ് യുഎഇ പിന്തുടരുന്നത് ഇതാണ് വിലക്കയറ്റത്തിന് കാരണമായത്. ക്രൂഡ് ഓയിലിന്റെയും ശുദ്ധീകരിച്ച ഇന്ധനത്തിന്റെയും വില ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ വാഹന ഉടമകള്‍ക്കും ഗതാഗത മേഖലയ്ക്കും ഇന്ധനച്ചെലവില്‍ നേരിട്ട് വര്‍ധനയുണ്ടാകും. പെട്രോള്‍, ഡീസല്‍ വിലയിലെ ഈ മാറ്റം ദൈനംദിന യാത്രാച്ചെലവിനെയും ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ചെലവുകളെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇ-പ്ലസ് 91 എന്നീ വിഭാഗങ്ങളിലെ പെട്രോള്‍ വിലയിലാണ് വലിയ വര്‍ധന രേഖപ്പെടുത്തിയത്. സൂപ്പര്‍ പെട്രോളിനും ഇ-പ്ലസ് പെട്രോളിനും ലിറ്ററിന് 60 ഫില്‍സ് വീതമാണ് വര്‍ധിപ്പിച്ചത്. സ്‌പെഷ്യല്‍ പെട്രോളിന്റെ വിലയില്‍ ലിറ്ററിന് 59 ഫില്‍സിന്റെ വര്‍ധനയും ഉണ്ടായി. പുതിയ നിരക്കനുസരിച്ച് സൂപ്പര്‍ പെട്രോളിന്റെ വില ലിറ്ററിന് 3 ദിര്‍ഹം 80 ഫില്‍സില്‍ നിന്ന് 4 ദിര്‍ഹം 40 ഫില്‍സായി ഉയരും. സ്‌പെഷ്യല്‍ പെട്രോളിന്റെ വില 3 ദിര്‍ഹം 69 ഫില്‍സില്‍ നിന്ന് 4 ദിര്‍ഹം 28 ഫില്‍സായും വര്‍ധിക്കും. ഇ-പ്ലസ് പെട്രോളിന് ലിറ്ററിന് 3 ദിര്‍ഹം 61 ഫില്‍സില്‍ നിന്ന് 4 ദിര്‍ഹം 21 ഫില്‍സായും ഉയര്‍ന്നു. ഡീസല്‍ വിലയിലും ഗണ്യമായ വര്‍ധനയുണ്ട്. ലിറ്ററിന് 50 ഫില്‍സാണ് ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഇതോടെ നിലവിലെ 4 ദിര്‍ഹം 30 ഫില്‍സ് എന്ന നിരക്ക് 4 ദിര്‍ഹം 80 ഫില്‍സായി ഉയരും.

The UAE has announced a sharp increase in petrol and diesel prices, with the new rates coming into effect from midnight on Tuesday. Super 98 and E-Plus 91 petrol prices have increased by 60 fils per litre, while Special 95 has risen by 59 fils. Diesel has also increased by 50 fils per litre. With the latest revision, all petrol categories are now priced above AED 4 per litre.