Global Malayali

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രവാസികള്‍ പണമയക്കുന്നത് ഗണ്യമായി കുറയും, തൊഴില്‍ നഷ്ടത്തിനും സാധ്യത

പശ്ചിമേഷ്യൻ സംഘർഷം; ഗൾഫ് പ്രവാസികൾക്ക് തൊഴിൽ നഷ്ട ഭീഷണി

Madism Desk

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ പ്രവാസികള്‍ ദുരിതത്തിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ലക്ഷകണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികളാണ് പ്രവാസലോകത്തെ കാത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ ശക്തമായ നീക്കങ്ങള്‍ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്ക അയയാതെ വിഷയത്തില്‍ മാറ്റങ്ങളുണ്ടാവില്ല. ഹോര്‍മൂസ് തുറക്കില്ലെന്ന ഇറാന്റെ നിലപാടിലും മാറ്റം വരണം.

ക്രൂഡോയില്‍ നീക്കം പൂര്‍ണമായും നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയുടെ സാമ്പത്തിക സുരക്ഷിതത്വം വൈകാതെ പ്രതിസന്ധിയിലാകുമെന്നും ഇത് വിദേശ തൊഴിലാളികളെ ഗുരുതരമായി ബാധിക്കുമെന്നുമാണ് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, യുഎഇ തുടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ ലക്ഷകണക്കിന് ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലാണ് പ്രതിസന്ധി രൂക്ഷമാവുക.

ഗള്‍ഫില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന പണത്തിന്റെ അളവിലും ഗണ്യമായ കുറവ് വരും ദിവസങ്ങളില്‍ ഉണ്ടായേക്കും. നിര്‍മ്മാണ മേഖലയെയാണ് ഏറ്റവും കൂടുതല്‍ സംഘര്‍ഷം ഏറ്റവും പ്രതികൂലമായി ബാധിക്കുക. അതേസമയം പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ നിര്‍മ്മാണ മേഖലയില്‍ വന്‍ ഉണര്‍വ്വുണ്ടാകും, ഇത് വിദേശ തൊഴിലാളികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാക്കും. എന്നാല്‍ പ്രതിസന്ധി നീണ്ടാല്‍ പ്രതിസന്ധി അനിയന്ത്രിതമാകും

English Summary: Rising tensions in West Asia could severely impact Gulf economies and expatriate workers, including millions of Indians. Reports warn of job losses, reduced remittances to India, and major setbacks in the construction sector if the crisis continues.