India

പത്ത് വർഷം! രാജ്യത്ത് പ്രതിഷേധങ്ങളിൽ ഇരട്ടി വർധന, 2026ൽ മുഴുവൻ സമരം

ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങളും അവയ്ക്ക് പിറകെയുണ്ടായ പ്രതിഷേധങ്ങളും സമരങ്ങളുടെ വർഷം എന്ന പ്രതീതി 2026ന് നൽകിയിട്ടുണ്ട്

Madism Desk

നീറ്റ്, സ്ത്രീസുരക്ഷ, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ എന്നിങ്ങനെ പല വിഷയങ്ങളിൽ പ്രതിഷേധങ്ങൾ ഇരമ്പിയാർത്ത വർഷമായിരുന്നു 2026. പ്രായവും രാഷ്ട്രീയവും മറന്ന് ജനങ്ങൾ ഡൽഹിയിലേക്ക് ഒഴുകി. ഒന്നിനു പിറകെ ഒന്നായി പ്രശ്നങ്ങളും അവയ്ക്ക് പിറകെയുണ്ടായ പ്രതിഷേധങ്ങളും സമരങ്ങളുടെ വർഷം എന്ന പ്രതീതി 2026ന് നൽകിയിട്ടുണ്ട്.

കണക്കുകളെന്താണ് പറയുന്നത്?

നീറ്റ് പരീക്ഷാ ക്രമക്കേടടക്കം ഈ വർഷം തുടങ്ങിയത് തന്നെ വലിയ ന്യൂനതകളിലൂടെയാണ്. മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്ർറെ രാജിയിലേക്ക് നയിച്ച പ്രതിഷേധപരമ്പരകൾ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു ജൂലൈ. ഇതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നിലവിൽ നടക്കുന്ന പ്രതിഷേധമുണ്ടായത്. സമരങ്ങളെല്ലാം വ്യത്യസ്ത വിഷയങ്ങളെയാണ് കേന്ദ്രീകരിക്കുന്നതെങ്കിലും വാർത്തകളിൽ ഇവ പ്രതിഷേധം എന്ന തലക്കെട്ടുകളായി തന്നെയാണ് കണക്കാക്കപ്പെടുക. അതുകൊണ്ടു തന്നെയാണ് ഈ വർഷം പ്രതിഷേധങ്ങളുടേതാണ് എന്ന പ്രതീതി ഉണ്ടായിരിക്കുന്നതും.

എന്നാൽ ഇത് ഈ വർഷത്തെ മാത്രം പ്രശ്നമല്ലെന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാകും. Armed Conflict Location & Event Data project (ACLED) നൽകുന്ന വിവരം പ്രകാരം 2016 മുതൽ 2026 വരെയുള്ള പത്ത് വർഷം ഇന്ത്യയിൽ പ്രതിഷേധങ്ങൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്.

2016ൽ 10,728 പ്രതിഷേധപ്രകടനങ്ങളാണ് ഇന്ത്യയിൽ വിവിധയിടങ്ങളിലായി അരങ്ങേറിയത്. 2025ഓടെ ഈ സംഖ്യ 20,562 ആയി. അതായത് ഇരട്ടിയിലധികം. ഒമ്പത് വർഷം കൊണ്ട് 92 ശതമാനത്തിന്ർറെ വർധനവ്. ഓരോ വർഷവും സ്ഥിരതയോടെയല്ല ഈ കണക്കുകൾ വർധിക്കുന്നത്. അതായത്, 2019ൽ പ്രകടനങ്ങളിൽ കാര്യമായ കുറവുണ്ടായിരുന്നു. എന്നാൽ 2020ൽ കുത്തനെ ഉയർന്നു. 2024ൽ 21,799 ആയിരുന്നു കണക്ക്. ഈ കാലയളവിലെ ഏറ്റവും ഉയർന്ന കണക്കിതായിരുന്നു. പിന്നീട് 2025ലിത് കുറഞ്ഞു. 2026ലിതുവരെ 18,323 പ്രതിഷേധ പ്രകടനങ്ങളാണ് ഉണ്ടായിട്ടുള്ളത്.

കഴിഞ്ഞ പതിറ്റാണ്ടിൽ പ്രതിഷേധ പ്രകടനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്ന സാമാന്യ തോന്നലിനെ കണക്കുകൾ ശരിവെക്കുന്നുണ്ട്. പ്രതിഷേധങ്ങൾ വർധിക്കുമ്പോഴും ഇവയെല്ലാമൊന്നും അക്രമാകസ്തമായിരുന്നില്ല എന്നത് കൂട്ടിവായിക്കണം.

ഡേറ്റയിൽ പ്രതിപാദിച്ചിരിക്കുന്ന പ്രതിഷേധങ്ങളിൽ ഭൂരിഭാഗവും സമാധാനപരമായിരുന്നു. 2016ൽ നടന്ന 8,893 പ്രതിഷേധങ്ങളിലും അക്രമങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2024ൽ ഇത് 20,000 കടന്നു. 2025ൽ 18,885 പ്രതിഷേധങ്ങളും അക്രമരഹിതമായിരുന്നു.

എന്നാൽ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ കണക്കിൽ മറ്റൊരു പാറ്റേൺ ആണ് കാണാനാവുന്നത്. 2016ൽ 937 പ്രതിഷേധങ്ങൾ രേഖപ്പെടുത്തിയപ്പോൾ 2019ലിത് 1,347 ആയി. പക്ഷേ 2020 മുതലിങ്ങോട്ട് ഇവ ക്രമാതീതമായി കുറയുകയാണുണ്ടായത്.

2016ൽ, ആകെ വാർഷിക പ്രതിഷേധങ്ങളുടെ ഏകദേശം 8.7 ശതമാനത്തോളം അക്രമസ്വഭാവമുള്ളവയായിരുന്നു. 2019 ആയപ്പോഴേക്കും ഈ നിരക്ക് ഏകദേശം 7.5 ശതമാനമായി കുറഞ്ഞു. 2021-ൽ ഇത് ഏകദേശം 3.1 ശതമാനമായി ഇടിഞ്ഞു. 2026 സെപ്റ്റംബർ 26 വരെയുള്ള കണക്കുകൾ പ്രകാരം ഈ നിരക്ക് ഏകദേശം 3.7 ശതമാനമാണ്.

2016നെ അപേക്ഷിച്ച് പ്രതിഷേധ പ്രകടനങ്ങളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ടെങ്കിലും, അതിനനുസരിച്ച് അക്രമ സംഭവങ്ങൾ വർധിച്ചിട്ടില്ല. സമീപ വർഷങ്ങളിൽ, ആകെ പ്രതിഷേധങ്ങളിൽ അക്രമാസക്തമായവയുടെ പങ്ക് വളരെ കുറവാണ്.

സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്ക് നോക്കുകയാണെങ്കിൽ ജമ്മു കശ്മീരിലാണ് ഏറ്റവുമധികം പ്രതിഷേധപ്രകടനങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്- 1377. തൊട്ടുപിന്നാലെ, 1043 എന്ന സംഖ്യയുമായി പശ്ചിമബംഗാൾ. യുപിയിൽ 685, അസമിൽ 521, ബിഹാറിൽ 500 എന്നിങ്ങനെയാണ് കണക്ക്. ഒഡീഷയിലും മണിപ്പൂരിലും കേരളത്തിലും 400നടുത്ത് പ്രതിഷേധങ്ങളാണ് നടന്നത്.

2026 was a year marked by widespread protests over various issues, including NEET, women's safety, and electoral irregularities. People from across the country, irrespective of age or political affiliation, flocked to Delhi. One issue after another, followed by protests and demonstrations, has given 2026 the impression of being a year of mass movements.