നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ രാജ്യ തലസ്ഥാനത്ത് സമരം കടക്കുമ്പോഴും മക്കളെക്കുറിച്ചുള്ള ആശങ്കയിൽ ഒരോ വിദ്യാർഥിയുടെയും വീട്ടിൽ ആശങ്കയായിരുന്നു. അത്തരത്തിൽ സമരവേളയിൽ തങ്ങൾക്കുണ്ടായിരുന്ന ആശങ്കയും ഭയവും തുറന്നുപറയുകയാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദീപ്കെ. മകനെക്കുറിച്ചേർത്ത് കഴിഞ്ഞ അഞ്ച് ആഴ്ച്ചകളായി തനിക്ക് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും കഴിഞ്ഞില്ലെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ് അനിത ദിപ്‌കെ പറഞ്ഞു.
'എനിക്ക് ഇപ്പോൾ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. എന്നാൽ പലപ്പോഴും വലിയ ഭയമായിരുന്നു. അവനെ മർദിച്ചപ്പോൾ എന്തെങ്കിലും സംഭവിക്കുമോയെന്ന് നിരന്തരം ആശങ്കപ്പെട്ടു. അവനെ ഇടിക്കുകയും കരണത്തടിക്കുകയും ചെയ്തു. അതെല്ലാം എന്നെ മാനസികമായി ഏറെ തളർത്തി. രാത്രി മൂന്ന്, നാല് മണിവരെ ഉറങ്ങാനായിരുന്നില്ല. ഭക്ഷണം കഴിക്കാനും കഴിഞ്ഞില്ല. ഞങ്ങൾ രണ്ടുപേർക്കും വിശപ്പില്ലാതെയായി.
ജൂൺ ഏഴ് മുതൽ വീട്ടിൽ മറ്റൊന്നും ചെയ്യാൻ പോലും മനസ്സില്ലാത്ത അവസ്ഥയിലായിരുന്നു. അവൻ അസാധാരണമായ ഒരു കാര്യമാണ് ചെയ്തത്. ഇപ്പോഴും വളരെ ചെറുപ്പമാണ്. എന്നിട്ടും ഇത്രയും വലിയൊരു നേട്ടം കൈവരിക്കാൻ അവന് കഴിഞ്ഞു. ഒരു അമ്മയെന്ന നിലയിൽ എനിക്ക് അവനിൽ അതിയായ അഭിമാനമുണ്ട്'. അനിത ദിപ്‌കെ പറഞ്ഞു.
ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തൽസ്ഥാനത്തുനിന്ന് രാജെവെച്ചത്. രാജിയ്ക്കുശേഷം കേന്ദ്ര സർക്കാർ പ്രതിനിധികളുമായി നടത്തിയ നിർണായക ചർച്ചകൾക്കും പിന്നാലെ ഡൽഹിയിൽ നടന്നുകൊണ്ടിരുന്ന വിദ്യാർഥി സമരം അവസാനിപ്പിക്കുന്നതായി കോക്രോച്ച് ജനത പാർട്ടി (CJP) പ്രഖ്യാപിച്ചു. സമരക്കാർ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായും സിജെപി പ്രതിനിധികൾ സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിങ് എന്നിവരും കോക്രോച്ച് ജനത പാർട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ്, ദേശീയ വക്താവ് അശുതോഷ് റാങ്ക് എന്നിവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു.
രാജിക്കു പിന്നാലെയുള്ള ധർമേന്ദ്ര പ്രധാന്‍റെ പ്രതികരണം
"ഈ രാജ്യത്തെ യുവജനങ്ങളുടെ ആഗ്രഹങ്ങളെയും വികാരങ്ങളെയും ന്യായമായ പ്രതീക്ഷകളെയും ഞാൻ അഗാധമായി ബഹുമാനിക്കുന്നു. ഇന്ത്യയിലെ യുവതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലെ ധാർമിക പ്രതിബദ്ധതയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ രാജ്യത്തെ സേവിക്കാൻ അവസരം നൽകിയതിന് അദ്ദേഹത്തോട് ഞാൻ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.
ജന്തർ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും രൂപപ്പെട്ടിരിക്കുന്ന സാഹചര്യത്തെ രാജ്യവിരുദ്ധ ശക്തികൾ ദുരുപയോഗം ചെയ്യാതിരിക്കാനും, രാജ്യത്തിന്റെ ഐക്യം എന്നും നിലനിൽക്കാനും, ഇന്ത്യയിലെ ഒരു വിദ്യാർഥിയുടെ പോലും ഭാവി നിയമസങ്കീർണതകളിൽ അകപ്പെടാതിരിക്കാനും, നമ്മുടെ കുട്ടികൾ പഠനത്തിലും അവരുടെ കരിയർ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമായി ഞാൻ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്റെ രാജിക്കത്ത് സമർപ്പിച്ചു. ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
As the protest against the alleged irregularities in the NEET examination intensified in the national capital, anxiety gripped the families of the students taking part in the agitation. Among them was Anita Dipke, the mother of CJP founder Abhijeet Dipke, who has now opened up about the fear and uncertainty her family endured during the protest.
Anita Dipke said she had been unable to sleep or even eat properly for the past five weeks because of constant worry about her son.