സ്ത്രീകളുടെ അന്തസ്സിനും സ്വാതന്ത്ര്യത്തിനും എന്താണ് വില? കഴിഞ്ഞ ദിവസങ്ങളിലായി ബിഹാറില്‍ നിന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന് ഏറെ അപമാനമുണ്ടാക്കുന്നതാണ്. ബിഹാറിലെ ജാമുയി ജില്ലയില്‍ രാത്രിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ ഒരു സംഘം നടത്തിയ ഹീനമായ ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് സംസ്ഥാനത്ത് നിന്നും വീണ്ടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്.
ബീഹാറിലെ സമസ്തിപൂരില്‍ നിന്നാണ് പുതിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. മോട്ടോര്‍ സൈക്കിളുകളില്‍ വന്ന ഒരു സംഘം പെണ്‍കുട്ടിയെയും അവളോടൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടിയെയും വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് ദൃശ്യങ്ങള്‍. പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും അധിക്ഷേപിക്കുകയും റോഡില്‍ തള്ളിയിടുകയും ചെയ്തു. സമസ്തിപൂരിലെ ജഗത്സിംഗ്പൂര്‍ എന്ന ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ നാല് പ്രതികളെ അറസ്റ്റ് ചെയ്തതായി ബിഹാര്‍ പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളായിരുന്നു ബീഹാറിലെ ജാമുയിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായി ആക്രമിക്കപ്പെട്ടത്. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും - ഉപദ്രവിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുകയായിരുന്നു. കുട്ടികളെ പുരുഷന്മാര്‍ വളഞ്ഞിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമായിരുന്നു വിഡിയോ. മുഖംമൂടി ധരിച്ച ഒരാള്‍ പെണ്‍കുട്ടിയെ കയറിപ്പിടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം കോച്ചിങ് ക്ലാസുകളില്‍ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിലും മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ജാമുയി സംഭവത്തിന് പിന്നാലെ സമസ്തിപുരിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്തെ പെണ്‍കുട്ടികളുടെ സുരക്ഷയും ബിഹാറിലെ നിയമവാഴ്ചയും വീണ്ടും രാഷ്ട്രീയ ചര്‍ച്ചയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. അതേസമയം, പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് ഭരണ പക്ഷത്തിന്റെ വാദം.
സ്ത്രീകളെയും പെണ്‍കുട്ടികളെയും സംഘം ചേര്‍ന്ന് ആക്രമിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചു. പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പെണ്‍കുട്ടികള്‍ക്ക് പൊതുവഴിയില്‍ പോലും സുരക്ഷയില്ലാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ജാമുയി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ബിഹാറിലെ നിയമ വാഴ്ച തകര്‍ന്നതിന്റെ സൂചനയാണ് ഇത്തരം സംഭങ്ങളുടെ ആവര്‍ത്തനമെന്ന് ആര്‍ജെഡി എംപി മനോജ് ഝാ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെ സംഭവങ്ങളില്‍ ഇടപെടണമെന്നും ഇരകളുടെ കുടുംബങ്ങളെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ക്ക് എതിരായ ആക്രമണത്തെ ഒറ്റപ്പെട്ട സംഭവം എന്ന് വിശേഷിപ്പിച്ച ജെഡിയു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ പരാമര്‍ശവും വിവാദത്തിന്റെ ആഴം വര്‍ധിപ്പിച്ചിരുന്നു. സംഭവങ്ങളുടെ ഗൗരവം സര്‍ക്കാരും ഭരണപക്ഷവും തിരിച്ചറിഞ്ഞിട്ടില്ലെന്നതിന്റെ ഉദാഹരണമാണ് പ്രതികരണം എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജാമുയി സംഭവത്തെ അപലപിക്കുന്നതിനിടെ ബിഹാര്‍ മന്ത്രി ശ്രേയസി സിങ് നടത്തിയ പരാമര്‍ശവും വിവാദത്തിന് ഇടയാക്കിയിരുന്നു. മോറല്‍ പൊലീസിങ് കൂടുതല്‍ ഉത്തരവാദിത്തത്തോടെ ചെയ്യാമെന്ന നിലയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
Questions over women’s safety and freedom have intensified in Bihar following two disturbing incidents reported within days. In Jamui, on September 19, a teenage girl and her male friend were allegedly stopped and assaulted by a group while returning from a local outing. Videos of the incident surfaced on social media, following which police registered a case under the POCSO Act and arrested three people; an investigation is continuing.
A second incident was reported in Samastipur on September 24. A video allegedly showing a young woman being harassed by a group in broad daylight surfaced online. Police arrested four people and launched an investigation. The incidents have triggered public concern and renewed debate over the safety of women and girls in Bihar.