കേന്ദ്രസർക്കാരിന്റെ തീരുമാനങ്ങളെ എതിർക്കുന്നതിന്റെയോ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയോ പേരിൽ ഒരു ഇന്ത്യൻ പൗരനെ നാടുകടത്താനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല, ഓരോ വ്യക്തിക്കും അന്തസോടെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും കോടതി പറഞ്ഞു.
സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ(എസ്‍ഡിപിഐ) ജനറൽ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുൾ വാഹിദ് ചൗധരിക്കെതിരായ നാടുകടത്തൽ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് മാധവ് ജാംദാറിന്റെ സുപ്രധാന നിരീക്ഷണം. പൗരത്വ ഭേദഗതി നിയമം, ഗ്യാൻവാപി മസ്ജിദ് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധങ്ങളും ധർണകളും നടത്തിയെന്നാരോപിച്ചാണ് ചൗധരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തുടര്‍ന്നാണ് ഇദ്ദേഹത്തെ ഒരു വർഷത്തേക്ക് മുംബൈയിൽനിന്ന് നാടുകടത്താൻ പൊലീസിന് തീരുമാനിച്ചത്. ഇതിനെതിരെ ചൗധരി കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്.
''ഭരണഘടനയുടെ അനുച്ഛേദം 19, 21 എന്നിവ പ്രകാരം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മാത്രമല്ല, ഓരോ വ്യക്തിക്കും അന്തസോടെ ജീവിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ട്. പൗരന്മാരെ സർക്കാരിന്റെ അടിമകളാക്കി മാറ്റുകയാണോയെന്നും കോടതി ചോദിച്ചു. പ്രതിഷേധിക്കാനും വിയോജിപ്പുകൾ രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണ്,'' കോടതി ഓർമിപ്പിച്ചു.
‘ബിജെപി സർക്കാർ മുർദാബാദ്’, ‘അമിത് ഷാ മുർദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചതിന്റെ പേരിൽ നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിക്കാനാകുമോയെന്ന് കോടതി ചോദിച്ചു. ഇത്തരം പ്രതിഷേധങ്ങൾ നാടുകടത്തലിനു കാരണമാകില്ലെന്നും കോടതി വ്യക്തമാക്കി. പൊലീസ് മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ല, മറിച്ച് പൊതുജന സേവകരാണെന്നും കോടതി ഓർമിപ്പിച്ചു.
നിയമവിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തുമെന്നു ജസ്റ്റിസ് ജാംദാർ മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും എംപിമാരും എംഎൽഎമാരും പാർട്ടി മാറുന്ന പ്രവണതയെയും കോടതി വാദത്തിനിടെ പരിഹാസരൂപേണ വിമർശിച്ചു. സംസ്ഥാന നിയമസഭയിൽ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുപകരം കൂറുമാറ്റ വിഷയങ്ങളാണ് പ്രധാന ചർച്ചയാകുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. കേസുകൾ ഒഴിവാക്കാൻ ‘വാഷിങ് മെഷിൻ’ രാഷ്ട്രീയത്തിലേക്കു മാറാമെന്ന രീതിയിലും കോടതി പരിഹസിച്ചു.
പാർലമെന്റ് തിരഞ്ഞെടുപ്പിലും മത്സരിച്ച വ്യക്തിയാണ് ചെമ്പൂർ സ്വദേശിയായ ചൗധരി. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചതിനും പൗരത്വഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിനുമായി അദ്ദേഹത്തിനെതിരെ നിരവധി എഫ്ഐആറുകളാണ് പൊലീസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
തുടർന്നാണ് അദ്ദേഹത്തേട് മുംബൈ നഗരം, ഉപനഗരങ്ങൾ, സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് ഒരു വർഷത്തേക്ക് മാറിനിൽക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റർ, ഗ്യാനവാപി മസ്ജിദ് വിവാദം, ബാബറി മസ്ജിദ് പൊളിച്ചുനീക്കൽ, വഖഫ് ബോർഡിലെ അഴിമതി ആരോപണങ്ങൾ, ഇന്ധനവില വർധന തുടങ്ങിയവക്കെതിരെയുള്ള പ്രതിഷധങ്ങളിലാണ് ഈ കേസുകളെല്ലാം എടുത്തിട്ടുള്ളത്.
The Bombay High Court has stated that an Indian citizen cannot be externed for opposing Central Government decisions or for raising slogans against the government. It further clarified that such actions cannot be grounds for deportation. The order was issued while quashing the externment order against SDPI General Secretary Syed Ahmed Abdul Waheed Chaudhary. The case was based on allegations that he had participated in protests and demonstrations against the CAA, the Gyanvapi mosque issue, and other matters related to the Central Government. Based on these allegations, police had decided to extern him from Mumbai for one year. Chaudhary later approached the court challenging the order, after which the High Court made its observations and set aside the decision.