തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെയും നിഷ്പക്ഷതയെയും ചോദ്യം ചെയ്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന ആവശ്യം ദേശീയ രാഷ്ട്രീയത്തിൽ പുതിയ പ്രക്ഷോഭങ്ങൾക്ക് വഴിതുറക്കുന്നു. കമ്മീഷണർക്ക് പദവി ഒഴിയാൻ 48 മണിക്കൂർ അന്ത്യശാസനം നൽകിക്കൊണ്ട് പ്രതിപക്ഷ കക്ഷികളും പൗരാവകാശ സംഘടനകളും രംഗത്തെത്തിയതോടെ തലസ്ഥാന നഗരി വീണ്ടുമൊരു വൻ പ്രക്ഷോഭത്തിന്റെ വക്കിലാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ രാജി പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യതലസ്ഥാനത്ത് 'ജന്തർ മന്ദിർ 2.0' എന്ന പേരിൽ അതിശക്തമായ ജനകീയ സമരം ആരംഭിക്കുമെന്നാണ് പ്രതിഷേധക്കാരുടെ മുന്നറിയിപ്പ്. പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നടപടികൾ കൊണ്ടുവരാനും ചർച്ചകൾ നടത്തുന്നുണ്ട്.
സ്വാതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടുവെന്ന ഗുരുതരമായ ആരോപണമാണ് നിലവിലെ രാഷ്ട്രീയ കൊടുങ്കാറ്റിന് പിന്നിൽ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പക്ഷപാതിത്വം കാണിക്കുന്നുവെന്നും, വോട്ടർപട്ടിക പുതുക്കുന്നതിലും വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിലും കമ്മീഷൻ ഭരണകക്ഷിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ സ്വയംഭരണാധികാരം തകർത്തുവെന്നാരോപിച്ചാണ് വിവിധ പൗരാവകാശ കൂട്ടായ്മകൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും കമ്മീഷനെതിരെ പരസ്യമായി രംഗത്തെത്തിറങ്ങിയതോടെ വിഷയം വലിയ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുകയാണ്. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട വ്യക്തിക്ക് ഇനിയും കമ്മീഷന്റെ തലപ്പത്ത് തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. രാജ്യത്തെ ജനാധിപത്യ ഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിനായി പാർലമെന്റിനകത്തും പുറത്തും കടുത്ത പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളും കർഷക സംഘടനകളും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള ജനകീയ കൂട്ടായ്മകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, മഹാരാഷ്ട്രയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾ അടിയന്തരമായി നിർത്തിവെക്കണമെന്നും, നിയമവിരുദ്ധമായി വെട്ടിമാറ്റിയ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഗ്യാനേഷ് കുമാർ പുറപ്പെടുവിച്ച 14 ഉത്തരവുകൾ ഈ ഹർജിയിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പുതിയ വോട്ടർമാർക്കുള്ള ഫോം 6 ലെ മാറ്റങ്ങൾ, വോട്ടർപട്ടിക ഡാറ്റാബേസ് കേന്ദ്രീകൃതമാക്കൽ, ഇആർഒ ഉദ്യോഗസ്ഥരുടെ അധികാരം വെട്ടിക്കുറയ്ക്കൽ തുടങ്ങിയ തീരുമാനങ്ങൾ ഭരണഘടനാ വിരുധമാണെന്നാണ് ഹർജിക്കാരുടെ വാദം.
തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനങ്ങളിൽ മറ്റ് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് വിയോജിപ്പുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ പ്രതിഷേധങ്ങൾ.30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയതാണ് സിജെപി പ്രധാനമായും ഉന്നയിക്കുന്ന വിഷയം. പുതിയ വോട്ടർമാർക്ക് രജിസ്റ്റർ ചെയ്യുന്നതിലെ തടസ്സങ്ങൾ, ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ അപ്പീലുകൾ കൈകാര്യം ചെയ്യുന്നതിലെ സുതാര്യതയില്ലായ്മ, വോട്ടർപട്ടിക ഡാറ്റ കേന്ദ്രീകൃതമാക്കൽ എന്നിവയാണ് അടിയന്തരമായി അന്വേഷിക്കേണ്ട വിഷയങ്ങളായി സിജെപി ചൂണ്ടിക്കാണിക്കുന്നത്.
പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസുകൾക്ക് ചുറ്റും പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. തോരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നതകളും രാജ്യവ്യാപക പ്രതിഷേധങ്ങളും ഗ്യാനേഷ് കുമാറിനെയും ബിജെപിയെയും വലിയ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
The opposition, led by Congress and the Cockroach Janta Party (CJP), has launched nationwide protests demanding the immediate resignation of Chief Election Commissioner Gyanesh Kumar. The outrage stems from controversial decisions made during the Special Intensive Revision (SIR), including the alleged exclusion of over 13 crore names from draft electoral rolls and modifications to voter registration processes. While Congress plans to march to Election Commission offices and explore impeachment, the CJP has issued a 48-hour ultimatum, warning of a massive 'Jantar Mantar 2.0' agitation if the CEC does not step down.