രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്ന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് എതിരായ ആരോപണങ്ങളില്‍ വിവാദം കനക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ ഏകോപിപ്പിക്കാന്‍ മുന്നിട്ടിറങ്ങി സിപിഎം. വിഷയത്തില്‍ യോജിച്ച പ്രക്ഷോഭത്തിന് നേരത്തെ തന്നെ ഇടതു പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. സിപിഎം, സിപിഐ, സിപിഐഎംഎല്‍ (ലിബറേഷന്‍), ആര്‍എസ്പി, ആള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളാണ് യോജിച്ച പ്രക്ഷോഭം പ്രഖ്യാപിച്ചത്. ഈ കൂട്ടായ്മയിലേക്ക് കൂടുതല്‍ കക്ഷികളെ എത്തിക്കാനുള്ള ദൗത്യമാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്.
സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി നേരിട്ടാണ് വിവിധ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിവരുത്. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ ന്യൂഡല്‍ഹിയിലെ ലോധി റോഡിലുള്ള വസതിയിലും എം എ ബേബി സന്ദര്‍ശനം നടത്തി.
സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിയമവിരുദ്ധ നടപടികളെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്വേച്ഛാധിപത്യ രീതി തുറന്നുകാട്ടിയ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി എം എ ബേബി തന്നെ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും വിശ്വാസ്യത അപകടത്തിലായ അസാധാരണ സാഹചര്യം സഖാവ് എം എ ബേബി എടുത്തുകാട്ടുകയും ഭരണഘടനാ മൂല്യങ്ങളും പൗരന്മാരുടെ വോട്ടവകാശവും സംരക്ഷിക്കുന്നതിന് ഏകോപിത നടപടിയുടെ അടിയന്തര ആവശ്യകത പ്രകടിപ്പിക്കുകയും ചെയ്തു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗത്തിനും നമ്മുടെ ഫെഡറല്‍ റിപ്പബ്ലിക്കിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിനുമെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധ യോഗങ്ങളില്‍ പങ്കെടുക്കാന്‍ അരവിന്ദ് കെജ്രിവാളിനെ ക്ഷണിച്ചതായും സിപിഎം പത്രക്കുറിപ്പില്‍ അറിയിച്ചു. കൂടിക്കാഴ്ചയുടെ ഫോട്ടോയുള്‍പ്പെടെ സിപിഎം പുറത്തുവിട്ടത്.
പ്രതിപക്ഷ ഐക്യത്തിനുള്ള പുതിയ നീക്കങ്ങളുടെ ഭാഗമായി ബംഗാളിലെ ചിര വൈരികളായി മമത ബാനര്‍ജിയുടെ തൃണമൂലുമായും എംഎ ബേബി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും ജനങ്ങളുടെ വോട്ടവകാശവും സംരക്ഷിക്കാന്‍ ഒന്നിച്ച് പോരാടാമെന്ന് വ്യക്തമാക്കി എം എ ബേബി അധ്യക്ഷ മമത ബാനര്‍ജിക്ക് കത്തയച്ചതോടെയാണ് പുതിയ നീക്കങ്ങള്‍ക്ക് വഴി തുറന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു എന്‍ഡിഎ ഇതര കക്ഷികളുടെ നേതാക്കള്‍ക്ക് ബേബി കത്തയച്ചത്. ഈ നീക്കത്തോടെ ടിഎംസിയുടെ ഭാഗത്ത് നിന്നും പോസിറ്റീവായ സമീപനമാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
'മമത കത്തിന് അനുകൂലമായി മറുപടി നല്‍കുകയും വെള്ളിയാഴ്ച) വൈകുന്നേരം നാല് മണിയോടെ ഫോണില്‍ വിളിക്കുകയും ചെയ്തതോടെയാണ് നീക്കങ്ങള്‍ സജീവമായത്. കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി, എം.കെ. സ്റ്റാലിന്‍, ടിവികെ അധ്യക്ഷന്‍ വിജയ്, ബിജെഡി നേതാവ് നവീന്‍ പട്‌നായിക്, സിജെപിയിലെ അഭിജിത് ദിപ്‌കെ തുടങ്ങിയ നിരവധി നേതാക്കള്‍ക്കും സിപിഎം ജനറല്‍ സെക്രട്ടറി കത്തയച്ചിരുന്നു. എല്ലാവരില്‍ നിന്നും അനൂകൂല പ്രതികരണമാണ് ലഭിച്ചതെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായി ഇന്ത്യ മുന്നണിയിലെ പാര്‍ട്ടികളുടെ യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യോഗം വിളിച്ചു ചേര്‍ത്തതായും എംഎ ബേബി കഴിഞ്ഞ ദിവസം പ്രതികരിക്കുകയും ചെയ്തിരുന്നു. 'ഇന്ത്യ' (കചഉകഅ) സഖ്യത്തിലെ കക്ഷികളുടെ യോഗം കോണ്‍ഗ്രസ് ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് ഞാന്‍ (മല്ലികാര്‍ജുന്‍) ഖാര്‍ഗെയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അത് ഇപ്പോള്‍ നടപ്പിലാക്കുകയും ചെയ്തു,' ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് 'ദി ടെലിഗ്രാഫി'നോട് സംസാരിക്കവെ ബേബി പറഞ്ഞു. സെപ്തംബര്‍ 30 ന് ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, പശ്ചിമ ബംഗാളില്‍ ബിജെപി അധികാരത്തില്‍ എത്തിയ ബിജെപി അധികാരത്തിലെത്തിയ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പിന്റെ സാഹചര്യം മമത ബാനര്‍ജിയെ പ്രതിപക്ഷ മുന്നണിയിലേക്ക് കൂടുതല്‍ അടുപ്പിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. മമതയുമായുള്ള സഹകരണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, മറിച്ച് രാജ്യം നേരിടുന്ന വലിയ വെല്ലുവിളിയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചു നിര്‍ത്താനുള്ള ദൗത്യത്തിന്റെ ഭാഗമാണെന്നാണ് സിപിഎം വിശദീകരിക്കുന്നത്.
Amid growing controversy over allegations against Chief Election Commissioner Gyanesh Kumar, the CPI(M) has taken the initiative to coordinate protests against the Election Commission. Five Left parties — CPI(M), CPI, CPI(ML)-Liberation, RSP and All India Forward Bloc — have already announced a joint nationwide protest programme from September 26 to October 2. The CPI(M) is now working to bring additional political parties into the joint campaign. The Left parties have demanded Kumar’s removal, a halt to the Special Intensive Revision (SIR) of electoral rolls and restoration of voting rights to eligible voters allegedly excluded from the rolls.