India

ഇന്റർനെറ്റ് കട്ടാക്കിയിട്ടും രക്ഷയില്ല; 'ബിറ്റ് ചാറ്റി'ൽ വട്ടം കറങ്ങി ഡൽഹി പൊലീസ്

ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശവിനിമയ ആപ്പായ ബിറ്റ്‌ചാറ്റിന്റെ കോഡ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ ഗിറ്റ്ഹബിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകി

Madism Desk

ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധങ്ങൾക്കിടയിൽ സമരത്തിൻറെ ഭാഗമായ വിദ്യാർഥികളെ ഏതുവിധേനയും പിരിച്ചുവിടാനുള്ള നീക്കത്തിലാണ് ഡൽഹി പൊലീസ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ പലയിടത്തും ഇൻറർനെറ്റ് വിച്ഛേദിച്ചിരുന്നു. പക്ഷേ വിദ്യാർഥികൾ തമ്മിൽ ആശയവിനിമയം നടത്തുന്നതിനായി മറ്റു സംവിധാനങ്ങൽ ഉപയോ​ഗിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സന്ദേശങ്ങൾ കൈമാറാൻ ബിറ്റ്‌ചാറ്റ് എന്ന ആപ്പ് ഉപയോഗിക്കിന്നുണ്ടെന്നാണ് പൊലീസ് വാദം.

ബ്ലൂടൂത്ത് അധിഷ്ഠിത സന്ദേശവിനിമയ ആപ്പായ ബിറ്റ്‌ചാറ്റിന്റെ കോഡ് റിപ്പോസിറ്ററികൾ നീക്കം ചെയ്യാൻ ഗിറ്റ്ഹബിനോട് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇന്റർനെറ്റ് സേവനം വിച്ഛേദിക്കപ്പെടുന്ന സാഹചര്യങ്ങളിൽ പ്രതിഷേധക്കാർ പരസ്പരം ആശയവിനിമയം നടത്താൻ ആപ്പ് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി. ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോസി വികസിപ്പിച്ച ബിറ്റ്‌ചാറ്റിന്റെ പ്രധാന കോഡ് റിപ്പോസിറ്ററികളും ആൻഡ്രോയിഡ് പതിപ്പുമായി ബന്ധപ്പെട്ട റിപ്പോസിറ്ററിയും നീക്കം ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C) ജൂലൈ 23-ന് പുറത്തിറക്കിയ നോട്ടീസിന്റെ സ്ക്രീൻഷോട്ടുകൾ ജാക്ക് ഡോസി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ സെക്ഷൻ 79(3)(ബി), ഐ.ടി. ചട്ടങ്ങൾ 2021 ലെ റൂൾ 3(1)(ഡി) എന്നിവ പ്രകാരമാണ് നടപടി.

മൂന്ന് മണിക്കൂറിനുള്ളിൽ റിപ്പോസിറ്ററികളിലേക്കുള്ള പ്രവേശനം ബ്ലോക്ക് ചെയ്യാനാണ് നിർദ്ദേശം. മൊബൈൽ നെറ്റ്‌വർക്കുകളോ സെൻട്രൽ സർവറുകളോ ഇല്ലാതെ ബ്ലൂടൂത്ത് നെറ്റ്‌വർക്കുകൾ വഴി പരസ്പരം സന്ദേശങ്ങൾ അയക്കാൻ സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണിത്. ഇന്റർനെറ്റ് ഷട്ട്ഡൗണുകളെ മറികടക്കാനും അന്വേഷണ ഏജൻസികളുടെ നിരീക്ഷണം വെട്ടിക്കാനും ഇത്തരം ആപ്പുകൾ ഇടയാക്കുമെന്നാണ് കേന്ദ്ര സർക്കാരിൻറെ നോട്ടീസിൽ പറയുന്നത്.

ബിറ്റ്ചാറ്റിന്‍റെ പ്രവർത്തനം ഇങ്ങനെ

മൊബൈൽ ഡാറ്റയെയോ വൈ-ഫൈയെയോ ഉപയേ​ഗിച്ചി പ്രവർത്തിക്കുന്ന വാട്സ്ആപ്പ്, സിഗ്നൽ, ടെലഗ്രാം തുടങ്ങിയ ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി, ബ്ലൂടൂത്തും മറ്റ് വയർലെസ് സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് ഓഫ്‌ലൈൻ മെസേജിംഗ് ആപ്പുകൾ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് കണക്ഷൻ ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും സമീപത്തുള്ള ഉപയോക്താക്കൾക്കിടയിൽ സന്ദേശങ്ങൾ കൈമാറാൻ ഇവയ്ക്ക് സാധിക്കും. നിലവിൽ വിപണിയിലുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളിലും ഇതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ലഭ്യമാണ്.

ഓഫ്‌ലൈൻ മെസേജിംഗ് ആപ്പുകളിൽ ഏറ്റവും ശ്രദ്ധേയമായ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ബിറ്റ്‌ചാറ്റ്. ട്വിറ്റർ സഹസ്ഥാപകനായ ജാക്ക് ഡോർസി 2025 ജൂലൈയിലാണ് ഈ ആപ്പ് അവതരിപ്പിച്ചത്. ഇതിനകം പ്ലേ സ്റ്റോറിൽ ഒരു മില്യണിലധികം ഡൗൺലോഡുകൾ ബിറ്റ്‌ചാറ്റ് നേടിയിട്ടുണ്ട്. പ്രത്യേക അക്കൗണ്ട് സൃഷ്ടിക്കാതെ തന്നെ ബ്ലൂടൂത്ത് ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറാനാകുന്നതാണ് ആപ്പിന്റെ പ്രധാന പ്രത്യേകത. സമാനമായ ഒട്ടനവധി ചാറ്റിങ് ആപ്പുകളും പ്ലേസറ്റോറിൽ ലഭ്യമാണ്.

ബിറ്റ്ചാറ്റ് പോലുള്ള ആപ്പുകളിലൂടെ അയക്കുന്ന സന്ദേശങ്ങൾ മൊബൈൽ ടവറുകൾ വഴിയോ വൈഫൈ റൂട്ടറിലൂടെയോ അല്ല കടന്നുപോകുക. മറിച്ച്, ബ്ലൂടൂത്ത് വഴി തൊട്ടടുത്ത ഡിവൈസിൽ തുറന്നുവെച്ച അതേ ആപ്പിലേക്ക് എത്തിച്ചേരും. തൊട്ടടുത്തുള്ള ഫോണിലേക്ക് സന്ദേശം ഫോർവേഡ് ചെയ്യുന്ന ആപ്പ്, വൈകാതെ മെഷ് നെറ്റ് വർക് സൃഷ്ടിക്കുകയും ചെയ്യും. ഉദ്ദേശിച്ചയാളിലേക്ക് എത്തിച്ചേരുന്നത് വരെ സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആയിരിക്കും.

ഒരു ഏരിയയിൽ കൂടുതൽ പേർ ആപ്പ് പ്രവർത്തിപ്പിക്കുന്നതിലൂടെ നെറ്റ്‌വർക്ക്‌ വലുതാവുകയും സന്ദേശങ്ങൾ കൂടുതൽ വേഗത്തിൽ കൈമാറാൻ സാധിക്കുകയും ചെയ്യും. ഇൻറർനെറ്റിനെ മാത്രം ആശ്രയിക്കുന്ന മറ്റ് ആപ്പുകളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തിക്കുന്നതിനാൽ, ഇൻറർനെറ്റ് ഷട്ട് ഡൗൺ സാഹചര്യങ്ങളിലും ഈ ഓഫ്‌ലൈൻ ആപ്പുകൾ പ്രവർത്തനസജ്ജമായിരിക്കും. ഇതിന് പ്രവർത്തിക്കാനാവുന്ന ഏരിയകൾക്ക് പരിമിധികളുണ്ടെങ്കിൽ പോലും മെഷ് നെറ്റ്‌വർക്കുകൾ രൂപംകൊള്ളുന്നതിലൂടെ നെറ്റില്ലാതെ സാഹചര്യങ്ങളിൽ വലിയ ഉപകാരികളാണ് ഈ ആപ്പുകൾ.

Amid the ongoing CJP protests in Delhi, police are trying to disperse the protesting students by any means possible. As part of these efforts, internet services were suspended in several parts of the city over the past few days. However, according to the police, the students have turned to alternative communication methods to stay connected. They claim that protesters are using a Bluetooth-based messaging app called BitChat to exchange messages.