തങ്ങളുടെ ടാൽക്കം പൌഡർ ക്യാൻസറിന് കാരണമാകുമെന്ന പരാതികളിൽ ജോൺസൺ ആൻഡ് ജോൺസൺ ഒത്തുതീർപ്പിന് ഒരുങ്ങുന്നു എന്ന വാർത്ത കുറച്ച് ദിവസം മുമ്പാണ് പുറത്തെത്തിയത്. പരാതിക്കാർക്ക് 52,000 കോടിയുടെ നഷ്ടപരിഹാരം നൽകാനാണ് കമ്പനിയുടെ തീരുമാനം.
ഇതുപോലെയുള്ള മറ്റൊന്ന് ആയിരുന്നു സിറിയുടെ എഐ അധിഷ്ഠിത ഫീച്ചറുകളെ കുറിച്ച് ഉപയോക്താക്കളെ ആപ്പിൾ തെറ്റിദ്ധരിപ്പിച്ച കേസ്. ഇതിലും നഷ്ടപരിഹാരം നൽകാൻ കമ്പനി സന്നദ്ധത അറിയിച്ചു.
ഇങ്ങനെ ലോകമെമ്പാടും പലവിധ കമ്പനികൾക്ക്, തങ്ങൾക്കെതിരെയുള്ള കേസുകളിൽ ഉപയോക്താക്കൾക്ക് കനത്ത നഷ്ടപരിഹാരം നൽകേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആപ്പിളും ജോൺസൺ ആൻഡ് ജോൺസണും പോലെ, ഇന്ത്യയിലും പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്ന കമ്പനികൾ ഇന്ത്യൻ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകി എന്ന വാർത്ത വരാറേ ഇല്ല. ചില രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് വലിയ തുക നഷ്ടപരിഹാരമായി ലഭിക്കുമ്പോൾ, ഇന്ത്യയിലുള്ളവർക്ക് താരതമ്യേന നിസ്സാരമായ ആശ്വാസത്തിനായി പോലും ദീർഘനേരത്തെ നിയമപോരാട്ടങ്ങൾ നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്?
കമ്പനികൾ ഉപഭോക്താക്കളോട് വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതിനേക്കാൾ, അവർ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ നിയമവ്യവസ്ഥകളുടെ പ്രത്യേകതകളാണ് ഇതിന് പ്രധാന കാരണമെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ക്ലാസ്-ആക്ഷൻ ഹർജികൾക്ക് ഉള്ള അനുമതി, കോടതികൾക്ക് വിധിച്ച് നൽകാൻ കഴിയുന്ന നഷ്ടപരിഹാര തുകയുടെ അളവ്, നിയമങ്ങൾ നടപ്പിലാക്കുന്ന സംവിധാനങ്ങളുടെ ശക്തി എന്നിവയാണ് കമ്പനികൾ നിയമപരമായ അപകടസാധ്യതകളെ വിലയിരുത്തുന്നതിലും തർക്കങ്ങൾ ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുന്നതിലും നിർണ്ണായക പങ്കുവഹിക്കുന്നത്.
ഇന്ത്യയിൽ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം ഉപഭോക്താക്കളുടെ അവകാശങ്ങൾ കൂടുതൽ ശക്തമാക്കുകയും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഒരു കൂട്ടം ഉപഭോക്താക്കൾക്ക് (Class of consumers) വേണ്ടി ഒരുമിച്ച് പരാതി നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിലെ ക്ലാസ്-ആക്ഷൻ സംവിധാനങ്ങളിൽ നിന്ന് ഇന്ത്യയിലെ നിയമവ്യവസ്ഥ ഇപ്പോഴും ഏറെ വ്യത്യസ്തമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.
സമാനമായ പരാതികളുള്ള ഉപഭോക്താക്കൾക്ക് ഒന്നിച്ചുചേർന്ന് നിയമനടപടികൾ സ്വീകരിക്കാനുള്ള വ്യവസ്ഥകൾ ഇന്ത്യയിലുണ്ടെങ്കിലും, വികസിതമായ ക്ലാസ്-ആക്ഷൻ സംവിധാനങ്ങളുള്ള രാജ്യങ്ങളെ അപേക്ഷിച്ച് പ്രായോഗികതലത്തിൽ ഇത് വളരെ പ്രയാസകരമാണെന്ന് വിദഗ്ദ്ധർ പറയുന്നു
ഇന്ത്യയിലെ കൂട്ടായ പരാതി പരിഹാര സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നത്, അർഹമായ നഷ്ടപരിഹാരം നേടിയെടുക്കാനുള്ള ഉപഭോക്താക്കളുടെ ശേഷിയെ കാര്യമായി വർദ്ധിപ്പിക്കുമെന്നാണ് ഇവർ അറിയിക്കുന്നത്.
2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലൂടെ ഇന്ത്യ മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും, കൂട്ടായ നിയമനടപടികൾക്കുള്ള രാജ്യത്തെ നിലവിലെ നിയമവ്യവസ്ഥ വികസിതമായ ക്ലാസ്-ആക്ഷൻ രാജ്യങ്ങളിലെ സംവിധാനങ്ങളേക്കാൾ ഇപ്പോഴും പിന്നിലാണെന്നാണ് ഇവരുടെ ഭാഗം.
News recently emerged that Johnson & Johnson is preparing to settle thousands of lawsuits alleging that its talcum powder caused cancer. The company has agreed to pay compensation worth around ₹52,000 crore to claimants. A similar case involved Apple, which was accused of misleading users about the AI-powered capabilities of Siri. Apple, too, has indicated its willingness to provide compensation as part of a settlement.
Such cases are not uncommon around the world, with major corporations often paying substantial compensation to consumers in legal disputes. Yet, unlike in the cases involving Apple and Johnson & Johnson, there are hardly any reports of companies with significant operations in India paying large-scale compensation to Indian consumers. Why is it that while consumers in some countries receive hefty payouts, people in India often have to endure lengthy legal battles even to secure relatively modest relief?