India

'74 അസ്വാഭാവിക മരണങ്ങള്‍, നടപടിക്രമങ്ങള്‍ പാലിക്കാതെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു'; ധര്‍മ്മസ്ഥലയിലെ ശ്മശാനങ്ങള്‍ പരിശോധിക്കണമെന്ന് ഹര്‍ജി

വിവാദമായ ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ഹര്‍ജി.

Madism Desk

കര്‍ണാടക ധര്‍മസ്ഥലയിലെ അസ്വാഭാവിക മരണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. ക്ഷേത്രനഗരമായ ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടതായി ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ അമ്മയാണ് ഹര്‍ജി പൊതുതാല്‍പതര്യ സമര്‍പ്പിച്ചത്. ധര്‍മസ്ഥല മേഖലയിലും പരിസര പ്രദേശങ്ങളിലും 'അസ്വാഭാവിക മരണങ്ങളുടെയും തിരോധാനങ്ങളുടെയും നീണ്ട പട്ടികയുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. വിവാദമായ ധര്‍മ്മസ്ഥല കൂട്ട ശവസംസ്‌കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോടതിയില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ഹര്‍ജി.

ധര്‍മസ്ഥലയുമായി ബന്ധപ്പെട്ട് 74 ഓളം അസ്വാഭാവിക മരണങ്ങള്‍ നടന്നിട്ടുണ്ടെന്നും, ഇത്തരം സംഭനങ്ങളിലെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്‌കരിച്ചു എന്നുമാണ് ആക്ഷേപം. അത്തരത്തില്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കപ്പെട്ട ശ്മശാന സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും, മനുഷ്യാവശിഷ്ടങ്ങള്‍ പുറത്തെടുക്കണം, ഓരോ ഇരയെയും ഡിഎന്‍എ പരിശോധന നടത്തണം, ഫോറന്‍സിക് പാത്തോളജിയിലൂടെ മരണങ്ങളുടെ യഥാര്‍ത്ഥ കാരണം നിര്‍ണ്ണയിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഇത് സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസും ജസ്റ്റിസ് കെ.എസ്. ഹേമലേഖയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.

ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ സെക്ഷന്‍ 174, കര്‍ണാടക (അസ്വാഭാവിക മരണങ്ങളുടെ അന്വേഷണവും ഇന്‍ക്വസ്റ്റ് നടത്തലും) നിയമങ്ങള്‍, 2004 എന്നിവ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ നിരവധി മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. അസ്വാഭാവിക മരണ റിപ്പോര്‍ട്ടുകള്‍ (യുഡിആര്‍) രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നിര്‍ബന്ധിത നടപടിക്രമങ്ങള്‍ ലംഘിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണെന്നും ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ്ര ഗ്രോവര്‍ വാദിച്ചു.

അഞ്ചോളം കേസുകളാണ് ധര്‍മസ്ഥല വിഷയത്തില്‍ ഹര്‍ജിക്കാര്‍ കോടതിയില്‍ പരാമര്‍ശിച്ചത്. ഒരു ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാത സ്ത്രീ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. അതിനുശേഷം ഉടന്‍ തന്നെ മൃതദേഹം ദഹിപ്പിച്ചുവെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു. അത്തരത്തില്‍ പല മൃതദേഹങ്ങളും കണ്ടെത്തിയ അതേ തിയതിയിലോ തൊട്ടടുത്ത ദിവസമോ സംസ്‌കരിക്കുന്നതാണ് രീതി.

ഇത്തരം കേസുകളില്‍ ശവക്കുഴിയുടെ സ്ഥാനം രേഖപ്പെടുത്തിയിട്ടില്ല. ഇരകളെ പ്രായവും ലിംഗഭേദവും ഇല്ലാതെ അജ്ഞാത വ്യക്തികളായി ഏകീകൃതമായി പട്ടികപ്പെടുത്തിയിരിക്കുന്നു. ഗസ്റ്റ് ഹൗസുകളിലും ലോഡ്ജുകളിലും കാണപ്പെടുന്ന മൃതദേഹങ്ങള്‍ പോലും അജ്ഞാത വ്യക്തികളായി സംസ്‌കരിക്കപ്പെടുന്നു. തൂങ്ങിമരിച്ചതാണോ ആത്മഹത്യയാണോ എന്ന് പോലും രേഖപ്പെടുത്താതെ അവ ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുണ്ട്. 3 കേസുകളില്‍ പോലീസ് യുഡിആര്‍ നമ്പറുകള്‍ പോലും നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. ഹര്‍ജി കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഓഗസ്റ്റ് 24 ലേക്ക് മാറ്റി.

A fresh petition has been filed before the Karnataka High Court concerning a series of alleged unnatural deaths linked to Dharmasthala. The petition, submitted as a public interest litigation (PIL) by the mother of a girl who was allegedly raped and murdered in the temple town, calls for a deeper investigation into suspicious deaths and disappearances reported in Dharmasthala and nearby areas. The petitioner claims that the region has witnessed a long history of unexplained deaths and missing persons cases. The new plea comes shortly after the Special Investigation Team (SIT) probing the controversial Dharmasthala mass burial case submitted its final investigation report to the court on Tuesday.