രാജ്യതലസ്ഥാനത്തെ നടുക്കി വീണ്ടും വന്‍ ദുരന്തം. ഡല്‍ഹി മാളവ്യ നഗറിലെ റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ മരണം 21 ആയി. ഡല്‍ഹി മാളവ്യ നഗറിലെ 'ലെമണ്‍ ഗ്രീന്‍ റസ്റ്റോറന്റി'ലാണ് തീപ്പിടിത്തമുണ്ടായത്. അപകടത്തില്‍ ഒട്ടേറെപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച രാവിലെ 8.50-ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം. ഒരു മണിക്കൂറോളം വൈകിയാണ് അഗ്നിരക്ഷാ സേന രക്ഷാ ദൗത്യം ആരംഭിച്ചത്. 9.45-ഓടെയാണ് വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അധികൃതരും പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയെങ്കിലും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുന്ന നിലയുണ്ടായി.
റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിക്കേറ്റനിലയില്‍ കണ്ടെത്തിയ മറ്റുള്ളവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയര്‍ സര്‍വീസ് അധികൃതര്‍ പറഞ്ഞു. ഹോട്ടലില്‍ വിദേശികള്‍ ഉള്‍പ്പെടെ താമസിച്ചിരുന്നതായാണ് വിവരം. വിദേശികളായ സ്ത്രീകളടക്കമുള്ളവര്‍ തീപ്പിടത്തമുണ്ടായ റസ്റ്ററന്റ് കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മരിച്ച വിദേശികളില്‍ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്നാണ് വിവരം.
അപകടത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അന്‍പതിനായിരം രൂപയുമാണ് ധനസഹായം. അപകടത്തില്‍ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചിച്ചു.
English Summary: A major tragedy has once again shaken the national capital. The death toll from a fire at a restaurant in Delhi's Malviya Nagar has risen to 21. The blaze broke out at the Lemon Green Restaurant in Malviya Nagar. Several others were injured in the incident.
The bodies were discovered during a search operation inside the restaurant. Those found injured were immediately shifted to hospitals, and rescue and inspection efforts are still underway, according to fire service officials. Reports indicate that foreigners were among those staying at the establishment.