India

'കമ്പള'യിൽ കുരുങ്ങി ദസറ; സർക്കാർ തീരുമാനത്തിൽ പ്രതിഷേധം കനക്കുന്നു, സംസ്കാരമോ നിലനിൽപ്പോ വലുത്?

തീരദേശ കർണാടകയും പരമ്പരാഗത മത്സരമാണ് കമ്പള. ഈ വർഷത്തെ ദസറയ്ക്ക് കമ്പള മത്സരം കൂടി ഒരുക്കാൻ സർക്കാർ അനുമതി നൽകിയതാണ് പ്രതിഷേധങ്ങൾക്ക് ആധാരം

Madism Desk

കർണാടകയിലെ വിഖ്യാതമായ മൈസൂരു ദസറ ആഘോഷങ്ങളിൽ പരമ്പരാഗത പോത്തോട്ട മത്സരമായ കമ്പള ഉൾപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം കനക്കുന്നു. പരിസ്ഥിതി പ്രവർത്തകർ, കർഷക സംഘടനകൾ തുടങ്ങി പ്രതിപക്ഷ പാർട്ടികളടക്കം പ്രതിഷേധവുമായി രംഗത്തുണ്ട്. അനാവശ്യ ചെലവും പരിസ്ഥിതിനാശവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

തീരദേശ കർണാടകയുടെ പരമ്പരാഗത മത്സരമാണ് കമ്പള. ഈ വർഷത്തെ ദസറയ്ക്ക് കമ്പള മത്സരം കൂടി ഒരുക്കാൻ സർക്കാർ അനുമതി നൽകിയതാണ് പ്രതിഷേധങ്ങൾക്ക് ആധാരം. കമ്പള മത്സരത്തിന് 5 മുതൽ 8 കോടി വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. കർണാടക വരൾച്ചാ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ഈ വർഷം ദസറ ലളിതമാക്കണമെന്നാണ് മിക്ക സംഘടനകളുടെയും ആവശ്യം.

കമ്പള മത്സരം നടത്താൻ വലിയ തോതിൽ ചെളി നിറഞ്ഞ ട്രാക്കുകൾ ഒരുക്കേണ്ടതുണ്ട്. ഇതിനായി ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ആവശ്യമായി വരും. സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെ ഇത്തരമൊരു ധൂർത്ത് അനുവദിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

മൈസൂരുവിലെ സാതഗള്ളിയിൽ രണ്ട് കമ്പള ട്രാക്കുകൾ നിർമ്മിക്കാൻ അധികൃതർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. മത്സരത്തിനും പാർക്കിംഗിനുമായി ഏതാണ്ട് 30 ഏക്കറോളം സ്ഥലം വേണ്ടിവരുമെന്നും, ഇതിനായി നിരവധി മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. ഇത് നഗരത്തിലെ ട്രാഫിക് സംവിധാനത്തെയും പരിസ്ഥിതിയെയും ദോഷകരമായി ബാധിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നുണ്ട്.

മൃഗങ്ങൾക്കെതിരായ ക്രൂരത ചൂണ്ടിക്കാട്ടിയാണ് മറ്റൊരു എതിർപ്പ്. മൃഗസംരക്ഷണ സംഘടനയായ 'പീറ്റ', സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ജനക്കൂട്ടവും ബഹളവുമുള്ള പുതിയൊരു അന്തരീക്ഷത്തിലേക്ക് പോത്തുകളെ എത്തിക്കുന്നത് അവയിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും, മത്സരത്തിനിടയിൽ അവ ക്രൂരതയ്ക്ക് ഇരയാകുമെന്നുമാണ് ഇവരുടെ പക്ഷം.

മൈസൂരു ദസറയ്ക്ക് വിജയനഗര സാമ്രാജ്യത്തിന്റെ കാലം തൊട്ടുള്ള നൂറ്റാണ്ടുകളുടെ ചരിത്രവും തനതായ ആചാരങ്ങളുമുണ്ട്. ചരിത്രത്തിൽ ഒരിക്കൽ പോലും കമ്പള ദസറയുടെ ഭാഗമായിരുന്നിട്ടില്ല. തീരദേശ കർണാടകയുടെ മാത്രം സാംസ്കാരിക അടയാളമായ കമ്പളത്തെ മൈസൂരുവിലേക്ക് വെറുമൊരു 'പ്രദർശന വസ്തുവായി' മാറ്റുന്നത് രണ്ട് ഉത്സവങ്ങളുടെയും തനിമയെയും പവിത്രതയെയും ബാധിക്കുമെന്നാണ് പൈതൃക വിദഗ്ധരുടെയും മൈസൂരു രാജകുടുംബാംഗമായ എം.പി യദുവീറിന്റെയും വാദം.

Protests are mounting against the Karnataka government's decision to include Kambala, the state's traditional buffalo race, in the famed Mysuru Dasara celebrations. Environmental activists, farmers' organisations and opposition parties have all opposed the move, citing unnecessary expenditure and environmental concerns.

Kambala is a traditional sporting event native to coastal Karnataka. The controversy stems from the government's approval to organise a Kambala race as part of this year's Dasara festivities. The event is expected to cost between ₹5 crore and ₹8 crore. With Karnataka facing the threat of drought, several organisations have demanded that this year's Dasara celebrations be kept simple and low-key.