India

'ആർഎസ്എസ് ആശയങ്ങൾ നിലനിൽക്കുന്നിടത്തോളം ഇന്ത്യയിൽ സമാധാനം ഉണ്ടാകില്ല'; ആഞ്ഞടിച്ച് ഖാർഗെ, 'മോദിയിൽ' വിവാദം

വോട്ട് ചോരി നടത്തുന്ന മോദി ജയിലിൽ പോകണമെന്ന പ്രസ്താവനയ്ക്കിടെ, 'മോദിയുടെ അച്ഛനും പോകും' എന്ന പരാമർശമാണ് രാഷ്ട്രീയച്ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്

Madism Desk

ആർഎസ്എസിനെതിരെയും ബിജെപിക്കെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആർഎസ്എസ് ആശയങ്ങൾ നിലനിൽക്കുന്നിടത്തോളം ഇന്ത്യയിൽ സമാധാനം ഉണ്ടാകില്ലെന്നാണ് ഖാർഗെ തുറന്നടിച്ചത്. ബിഹാർ മുൻ മുഖ്യമന്ത്രി ശ്രീ കൃഷ്ണ സിങ്ങിന്റെ 139ാമത് ജന്മ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, മോദിക്കെതിരെ ഖാർഗെ നടത്തിയ പരാമർശം വിവാദവുമായിട്ടുണ്ട്. വോട്ട് ചോരി നടത്തുന്ന മോദി ജയിലിൽ പോകണമെന്ന പ്രസ്താവനയ്ക്കിടെ, 'മോദിയുടെ അച്ഛനും പോകും' എന്ന പരാമർശമാണ് രാഷ്ട്രീയച്ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത്.

ബംഗാൾ, ഹരിയാന, ബിഹാർ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വോട്ട് വെട്ടിച്ചാണ് ബിജെപി അധികാരത്തിലെത്തിയത് എന്ന് പറഞ്ഞാണ് ഖാർഗെ തുടങ്ങിയത്. എന്ത് തന്നെയായാലും മോഷണം നടത്തുന്നവരെ പറഞ്ഞയയ്ക്കേണ്ടത് ജയിലിലേക്കാണെന്നും അങ്ങനെ വരുമ്പോൾ മോദിയും ജയിലിൽ പോകണമെന്നുമായിരുന്നു ഖാർഗെയുടെ പരാമർശം. ഇതിന്, മോദി എവിടേക്കും പോകില്ല എന്ന് സദസ്സിൽ നിന്നൊരാൾ വിളിച്ചു പറഞ്ഞു. തുടർന്ന് രോഷാകുലനായ ഖാർഗെ, മോദിയല്ല മോദിയുടെ അച്ഛനും പോകും എന്ന് തിരിച്ചടിച്ചു. ഇതാണ് വിവാദമായത്.

പരാമർശമേറ്റെടുത്ത ബിജെപി കോൺഗ്രസിന്റെ സ്ഥിരം ശൈലിയാണിതെന്ന് തിരിച്ചടിച്ചു. കോൺഗ്രസ് പലതവണയായി ഇപ്പോൾ രാഷ്ട്രീയ മാന്യത ലംഘിക്കുന്നു എന്നായിരുന്നു അമിത് ഷായുടെ മറുപടി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അങ്ങേയറ്റം തരം താഴുന്നുവെന്നും അമിത് ഷാ തുറന്നടിച്ചു. കോൺഗ്രസ് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

ചടങ്ങിൽ തീവ്ര ഹിന്ദുത്വ ആശയങ്ങൾക്കെതിരെ കടുത്ത ഭാഷയിലാണ് ഖാർഗെ വിമർശിച്ചത്. ആർഎസ്എസ് രൂപീകരിക്കപ്പെട്ട കാലം മുതൽ വർഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ഖാർഗെ ആരോപിച്ചു. ഹിന്ദു വർഗീയതയും മുസ്‌ലിം വർഗീയതയും മതനിരപേക്ഷ ജനാധിപത്യത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും ആശയങ്ങൾക്ക് വെല്ലുവിളിയാണെന്ന ശ്രീകൃഷ്ണ സിങ്ങിന്റെ നിലപാടും അദ്ദേഹം ഉദ്ധരിച്ചു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഓഗസ്റ്റ് എട്ടിന് നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ‘ശുദ്ധീകരണ’ ചടങ്ങും ഖാർഗെ വിമർശനത്തിന് വിധേയമാക്കി. കോൺഗ്രസ് റാലി നടന്ന രാംലീല മൈതാനത്തിന് സമീപമുള്ള ക്ഷേത്രത്തോടു ചേർന്ന വേദിയിൽ വലതുപക്ഷ സംഘടനയിലെ അംഗങ്ങൾ ശുദ്ധീകരണ ചടങ്ങ് നടത്തിയതാണ് വിവാദമായത്. ഈ നടപടി തൊട്ടുകൂടായ്മയെ ഓർമിപ്പിക്കുന്നതാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. സ്വാതന്ത്ര്യം നേടി എട്ട് പതിറ്റാണ്ടിനടുത്തെത്തുമ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്ന സാഹചര്യം രാജ്യത്തിന്റെ ഐക്യത്തിന് എങ്ങനെ സഹായിക്കുമെന്നായിരുന്നു ഖാർഗെയുടെ ചോദ്യം.

'സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ' (SIR) പ്രക്രിയയ്‌ക്കെതിരെയുള്ള പോരാട്ടത്തെ 'രണ്ടാം സ്വാതന്ത്ര്യ സമരം' ആയി കണ്ട് അതിൽ പങ്കാളികളാകാൻ ബീഹാറിലെ ജനങ്ങളോട് ആഹ്വാനം ചെയ്യാനും അദ്ദേഹം മടിച്ചില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തുടനീളം നടന്ന തിരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഖാർഗെ, ബാലറ്റ് പേപ്പർ ഉപയോഗിച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

Congress president Mallikarjun Kharge has launched a scathing attack on the RSS and the BJP, declaring that there will be no peace in India as long as the RSS ideology persists. Kharge’s remarks against Prime Minister Narendra Modi at an event marking the 139th birth anniversary of former Bihar Chief Minister Shri Krishna Singh have also sparked controversy.

Kharge also courted controversy with his remark that Modi, accused of “vote theft,” should go to jail, adding, “Even Modi’s father will have to go.” The comment has triggered a political debate.