'ഇത് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ്; രാഹുല്‍ ഗാന്ധിയെയോ നരേന്ദ്ര മോദിയെയോ സംബന്ധിച്ച വിഷയമല്ല,' ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ചലോ മാര്‍ച്ചില്‍ അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗ്യാനേഷ് കുമാറിനെതിരെ ഹര്‍ജി സമര്‍പ്പിക്കാനുള്ള യാത്രയില്‍ അണി നിരക്കാന്‍ രാഹുല്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഇത് ഭാവിക്കുവേണ്ടിയുള്ള പോരാട്ടമാണ്, ഇതിന്റെ ഭാഗമാകൂ. എന്തെങ്കിലും കാരണത്താല്‍ നിങ്ങള്‍ക്ക് നേരിട്ട് വരാന്‍ കഴിയുന്നില്ലെങ്കില്‍... ഉച്ചയ്ക്ക് 3 മണിക്ക് ഞങ്ങള്‍ സുപ്രീം കോടതിയില്‍ ഗ്യാനേഷ് കുമാറിനെതിരെ ഹര്‍ജി സമര്‍പ്പിക്കുമ്പോള്‍, നിങ്ങള്‍ക്ക് സാധ്യമായ രീതിയില്‍ ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക.' എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഒരു ദിവസമല്ല, ഒരു മാസമായാലും ഒരു വര്‍ഷമായാലും നീതിക്കായുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജി വെക്കുന്നത് വരെയും, ആ അഞ്ച് കുറ്റവാളികള്‍ നിയമനടപടി നേരിടുന്നത് വരെയും സമരം തുടരും. ആരും തടഞ്ഞാലും ജയിലില്‍ അടച്ചാലും ഭരണഘടനയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് വരെ ഞങ്ങള്‍ പിന്മാറില്ല. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പങ്കാളിയാകാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും സ്വാഗതം ചെയ്തു. 'ഭരണഘടന ആക്രമിക്കപ്പെടുന്നുണ്ടെന്ന് കരുതുന്ന ബിജെപി പ്രവര്‍ത്തകരുണ്ടെങ്കില്‍ അവര്‍ക്കും ഞങ്ങളോടൊപ്പം ചേരാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചവര്‍ക്കെതിരെ നടന്ന പൊലീസ് നടപടിയെയും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മാര്‍ച്ചിലൂടെ തലസ്ഥാന നഗരിയെ സര്‍ക്കാര്‍ ഒരു ജയിലാക്കി മാറ്റി. ഡല്‍ഹിയിലേക്ക് ആളുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം എല്ലാ വഴികളിലും വന്‍ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലും തങ്ങളോട് ആശങ്ക പങ്കുവെക്കുന്നുണ്ടെന്നും, എന്തിനാണ് ഇന്ത്യയിലെ യുവജനതയെ തങ്ങളെക്കൊണ്ട് അടിപ്പിക്കുന്നത് എന്നാണ് പൊലീസുകാര്‍ പോലും ചോദിച്ചു തുടങ്ങിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
പ്രതിഷേധക്കാരെ നേരിടാന്‍ ആര്‍എസ്എസ് ക്രിമിനലുകളും ഡല്‍ഹിയില്‍ ഉണ്ടെന്നും രാഹുല്‍ ആരോപിച്ചു. സമരക്കാരെ നേരിടുന്ന പൊലീസുകാര്‍ അല്ലാത്തവരുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
നിയമം കയ്യിലെടുത്തുകൊണ്ട് ക്രിമിനലുകളായ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ വിലസുകയാണ്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അവര്‍ മര്‍ദ്ദിക്കുന്നു. കയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. പോരാടുന്ന യുവാക്കളെയും യുവതികളെയും മര്‍ദ്ദിക്കുന്ന സര്‍ക്കാരിന്റെ ഈ അടിച്ചമര്‍ത്തലിനെതിരെ ഇന്ത്യ മുന്നണി ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയുടെയും തകര്‍ച്ചയില്‍ അതിയായ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് താനും കോണ്‍ഗ്രസ് അധ്യക്ഷനും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നതായി രാഹുല്‍ ഗാന്ധി അറിയിച്ചു. കത്തിന് മറുപടി നല്‍കിയ ചീഫ് ജസ്റ്റിസ് ഹര്‍ജി സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 'ഇന്ത്യാ' മുന്നണി നേതാക്കള്‍ ഇന്ന് ഒരുമിച്ച് പെറ്റീഷ്യന്‍ ഫയല്‍ ചെയ്യും.
Rahul Gandhi has urged people to join the “Delhi Chalo” march, describing it as a fight to protect the Constitution and Indian democracy rather than a political contest involving him or Prime Minister Narendra Modi. Speaking at a press conference in Delhi, the Leader of the Opposition called on people to participate in the march linked to the move to file a petition against Chief Election Commissioner Gyanesh Kumar.