India

'പെല്ലറ്റ് ഗണ്‍ ഉപയോഗം യാദൃശ്ചികമല്ല', വെടിവച്ചത് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശപ്രകാരം, വിവരങ്ങള്‍ പുറത്ത്

മാര്‍ച്ച് പ്രതിരോധിക്കാന്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ 12 ആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പെല്ലറ്റ് ഗണ്‍ അനുവദിച്ചിരുന്നു

Madism Desk

ജൂലൈ 20ന് കോക്രോച് ജനതാ പാര്‍ട്ടി പാര്‍ലമെന്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചത് യാദൃശ്ചികമല്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് പ്രതിരോധിക്കാന്‍ നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥരില്‍ 12 ആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പെല്ലറ്റ് ഗണ്‍ അനുവദിച്ചിരുന്നു. മാര്‍ച്ചിനിടെ കൊണാട്ട് പ്ലേസ് മേഖലയില്‍ വിന്യസിച്ചിരുന്ന സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്സിന്റെ (സിആര്‍പിഎഫ്) റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ (ആര്‍എഎഫ്) ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത് ഡല്‍ഹി പൊലീസിന്റെ നിര്‍ദേശപ്രകാരമാണെന്നുമാണ് ദ ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്.

പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെ ഡയറി എന്‍ട്രി പ്രകാരമാണ് തോക്ക് ഉപയോഗത്തിന്റെ നിര്‍ദേശങ്ങള്‍ പുററത്തുവന്നത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഡിസിപി) റാങ്കിലുള്ള പോലീസുകാരന്റെ നിര്‍ദ്ദേശപ്രകാരം റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് (ആര്‍എഎഫ്) ഉദ്യോഗസ്ഥന്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തു എന്നാണ് ഡയറിയില്‍ രേഖപ്പെടുത്തിയത്. ഡിസിപിയുടെ ഉത്തരവനുസരിച്ച് ആര്‍എഎഫ് ഡെപ്യൂട്ടി കമാന്‍ഡന്റ് 55 റൗണ്ട് നോണ്‍-ഇലക്ട്രിക് ഷെല്ലും, 15 റൗണ്ട് ഇലക്ട്രിക്കല്‍ ഷെല്ലും, അഞ്ച് ടിയര്‍ സ്‌മോക്ക് ഗ്രാനൈറ്റും, ആന്റി-റയോട്ട് തോക്കില്‍ നിന്ന് പ്ലാസ്റ്റിക് പെല്ലറ്റുകള്‍ ഉപയോഗിച്ച് ബാലിസ്റ്റിക് കാട്രിഡ്ജുകള്‍ ഉപയോഗിച്ച് രണ്ട് റൗണ്ട് വെടിവച്ചതായും ഡയറിയില്‍ പറയുന്നു.

മാര്‍ച്ചിനിടെ സേനയുടെ പെല്ലറ്റ് പ്രയോഗത്തില്‍ പരിക്കേറ്റ് മൂന്ന് പേരാണ് ചികിത്സയിലുള്ളത്. ഗുരുഗ്രാം സ്വദേശി ഇര്‍ഷാദ്, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി സാഹില്‍ ലോച്ചാബ്, ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നിവര്‍ക്കാണ് പരിക്ക്. ആര്‍എഎഫ് ഉദ്യോഗസ്ഥര്‍ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സിആര്‍പിഎഫിന്റെ അന്വേഷണം തുടരുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്.

മാര്‍ച്ചിനെ നേരിട്ട ആര്‍എഫ് ഉദ്യോഗസ്ഥന്‍ ഏഴ് റൗണ്ട് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ട്. ഇതില്‍ അഞ്ച് റൗണ്ടുകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെയും രണ്ട് റൗണ്ട് നിലത്തേക്കുമാണ് വെടിയുതിര്‍ത്തതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിഷേധക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കല്ലെറിയാന്‍ തുടങ്ങുകയും ചെയ്തതിനെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

സിജെപി നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയുണ്ടായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ ആരോപിച്ച് വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് നേരെയുണ്ടായ അതിക്രമത്തിനെതിരായ ഹര്‍ജികള്‍, പരിക്കേറ്റ പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ നല്‍കിയ ഹര്‍ജികളും കോടതിയുടെ പരിഗണനയിലുണ്ട്.

A report has claimed that the use of a pellet gun by Rapid Action Force (RAF) personnel during the Cockroach Janata Party's Parliament march on 20 July was not accidental. According to the report, 12 Railway Protection Force (RPF) personnel deployed for security during the protest had been issued pellet guns in advance. It further alleges that the RAF officer of the Central Reserve Police Force (CRPF), who fired the weapon in the Connaught Place area during the march, acted on the instructions of the Delhi Police.