നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിലടക്കം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് ജന്തർമന്ദറിൽ നിരാഹര സമരം നടത്തുന്ന പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തുനീക്കി ഡൽഹി പൊലീസ്. അദ്ദേഹത്തിന്റെ ആരോഗ്യനില ഓരോ ദിവസവും വഷളാകുന്നുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലടക്കം പുറത്തുവന്നിരുന്നു.
ഇതിന്റെകൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. രാവിലെ ഏഴുമണി ഓടെയാണ് സ്ഥലത്ത് പൊലീസ് ഉദ്യേഗസ്ഥർ എത്തിയത്. തുടർന്ന് സിജെപി പ്രവർത്തകരുമായി നേരിയ സംഘർഷമുണ്ടാവുകയും ചെയ്തു. പിന്നീട് സോനം വാങ്ചുക്കിനെ സ്ഥലത്ത് നിന്ന് ബലംപ്രയോഗിച്ച് നീക്കുകയായിരുന്നു. കഴിഞ്ഞദിവസം സോനം വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
നിരാഹാര സമരം ഇന്നേക്ക് 21-ാം ദിവസത്തിലേക്ക് കടന്നിരിക്കെയാണ് പൊലീസിന്റെ അറസ്റ്റ്. ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് ജന്തർ മന്തറിലെ സമരവേദിയിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഡൽഹി ഹൈക്കോടതിയുടെ നിർദേശവും മെഡിക്കൽ വിദഗ്ധരുടെ ശുപാർശയും പരിഗണിച്ചാണ് വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഡൽഹി പൊലീസ് പ്രസ്താവനയിൽ വ്യക്തമാക്കി. ജന്തർ മന്തറിൽ സമരം നടത്തിയിരുന്നവരോട് സമാധാനപരമായി പിരിഞ്ഞുപോകാനും പൊലീസ് അഭ്യർഥിച്ചു.
അതേസമയം, വാങ്ചുക്കിനെ ബലംപ്രയോഗിച്ചാണ് പൊലീസ് കൊണ്ടുപോയതെന്നും ജന്തർ മന്തറിലെ പ്രതിഷേധം അടിച്ചമർത്താനാണ് ഈ നടപടിയെന്നും കോക്രോച്ച് പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്‌കെ ആരോപിച്ചു. സമരവേദിയിലുണ്ടായിരുന്ന താനും മറ്റുള്ളവരും പൊലീസ് മർദനത്തിനിരയായെന്നും അദ്ദേഹം ആരോപിച്ചു.
Environmental activist Sonam Wangchuk, who was on a hunger strike at Jantar Mantar demanding the resignation of Union Education Minister Dharmendra Pradhan over the NEET question paper leak and other issues, was arrested and removed by the Delhi Police. Reports had emerged in recent days that his health was deteriorating with each passing day.