India

മിസ്സായവരെ യുദ്ധകാലടിസ്ഥാനത്തില്‍ തിരിച്ചെത്തിക്കണം; യുപിയില്‍ വോട്ടര്‍ പട്ടിക തിരുത്താന്‍ ബിജെപി

പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിന്നും 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തുപോയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു.

Madism Desk

അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായ വോട്ടര്‍മാരെ കണ്ടെത്താന്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയ തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായ വോട്ടര്‍മാരെ കണ്ടെത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടല്‍ നടത്താന്‍ ബിജെപി. വോട്ടര്‍ പട്ടിക പരിഷ്‌കരണം ബിജെപിക്ക് അനുകൂലമായി നടപ്പാക്കുന്നു എന്ന് പ്രതിപക്ഷ ആരോപണം ശക്തമാകുന്നതിനിടെയാണ് നടപടി. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ നിന്നും 1.27 കോടി ഹിന്ദു വോട്ടര്‍മാര്‍ പട്ടികയ്ക്ക് പുറത്തുപോയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ നീക്കം.

പുറത്തുപോയെന്ന് വിലയിരുത്തുന്ന വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് എസ്‌ഐആര്‍ ആരംഭിക്കുന്നതിന് മുമ്പ് 15.44 കോടി വോട്ടര്‍മാരുണ്ടായിരുന്നത് നടപടികള്‍ പൂര്‍ത്തിയായപ്പോള്‍ 13.39 കോടിയായി കുറഞ്ഞിരുന്നു. ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം യുപിയില്‍ ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനത്തില്‍ താഴെയാണെന്നും വിലയിരുത്തലുണ്ട്. ഈ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബിജെപി ഇടപെടല്‍ വ്യാപിപ്പിക്കുന്നത്.

പുറത്തുപോയവരെ ഒരുമാസത്തിനകം കണ്ടെത്തി തിരിച്ചെത്തിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് ഇടപെടല്‍. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും 10,000 മുതല്‍ 25,000 വരെ പേരുകളെ പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ നേതൃത്വങ്ങള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി.

ലഖ്നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പങ്കജ് ചൗധരി എന്നിവര്‍ വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മറ്റ് പാര്‍ട്ടി പരിപാടികള്‍ മാറ്റിവച്ച് വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ദേശം. നവംബര്‍ 20 മുതല്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓരോ ബൂത്തിലും കുറഞ്ഞത് 50 പേരെയെങ്കിലും പട്ടികയില്‍ തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.

നവംബര്‍ 17ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 16 വരെയാണ് അവകാശവാദങ്ങളും പരാതികളും സമര്‍പ്പിക്കാനുള്ള സമയം. ഇത് പരമാവധി ഉപയോഗപ്പെടുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. അന്തിമ പട്ടിക 2027 ജനുവരി നാലിന് പ്രസിദ്ധീകരിക്കും.

പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയും സര്‍ക്കാര്‍ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടികയും നിയമസഭാ വോട്ടര്‍ പട്ടികയുമായി താരതമ്യം ചെയ്ത് പട്ടികയില്‍ നിന്ന് പുറത്തുപോയവരെ കണ്ടെത്താനാണ് നിര്‍ദേശം. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കാര്യമായ ശ്രദ്ധ നല്‍കേണ്ടതില്ലെന്നും ബിജെപി വിജയസാധ്യത കാണുന്ന മണ്ഡലങ്ങളില്‍ ഹിന്ദു വോട്ടര്‍മാരെ തിരിച്ചെത്തിക്കുന്നതിനുമായിരിക്കും മുനഗണനയെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് വിലാസം മാറ്റിയവര്‍, മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരെയും തിരിച്ചെത്തിക്കുക എന്നിവയും പദ്ധതിയുടെ ഭാഗമാണ്. സ്ത്രീകളുടെയും യുവാക്കളുടെയും പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 1,500 മുതല്‍ 3,000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മാത്രം ബിജെപി വിജയിച്ച നിരവധി മണ്ഡലങ്ങള്‍ സംസ്ഥാനത്തുണ്ട്. എസ്‌ഐആര്‍ പ്രകാരം ഇത്തരം മണ്ഡലങ്ങളില്‍ വോട്ടര്‍ പട്ടികയില്‍നിന്ന് 5,000 മുതല്‍ 10,000 വരെ പേരുകള്‍ കുറഞ്ഞാല്‍ പോലും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന ആശങ്കയും ബിജെപിയില്‍ ശക്തമാണ്.

Opposition leader Pinarayi Vijayan has strongly criticised the Kerala government and the Vice-Chancellor of Sree Sankaracharya University of Sanskrit, Kalady, over the ongoing student hunger strike, which has entered its 12th day. He alleged that the students have become victims of the government's hypocrisy and its attempts to distort facts for political gains. Vijayan made the remarks after visiting the protesting students at their hunger strike venue outside the university on Friday morning.