India

ധർമേന്ദ്രയുടെ രാജി ഇല്ല? തീരുമാനം ഇന്ന്, മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്രം

വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് വഴങ്ങിയാൽ മറ്റ് ആവശ്യങ്ങളുന്നയിച്ച് വീണ്ടും സമരങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്

Madism Desk

നീറ്റ് പരീക്ഷാ ചോർച്ചയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചും, വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിച്ചും കോക്രോച്ച് ജനതാ പാർട്ടി ഇന്ന് വീണ്ടും കേന്ദ്രത്തെ കാണും. ഇന്നലെ രണ്ട് കേന്ദ്രമന്ത്രിമാരുമായി സിജെപിയുടെ രണ്ടംഗ പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ രാജിയൊഴികെ മറ്റ് ആവശ്യങ്ങൾ കേന്ദ്രം പരിഗണിക്കാനാണ് സാധ്യത.

ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, നീറ്റ് വിവാദത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക, സമരവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കും പ്രതിഷേധക്കാർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകളും കേസുകളും പിൻവലിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.

വിദ്യാഭ്യാസമന്ത്രിയുടെ രാജിക്ക് വഴങ്ങിയാൽ മറ്റ് ആവശ്യങ്ങളുന്നയിച്ച് വീണ്ടും സമരങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.

മന്ത്രിമാരായ ജെ.പി. നദ്ദ, ജിതേന്ദ്ര സിംഗ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, മേയ് 3-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) റദ്ദാക്കിയതിനെത്തുടർന്ന് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് ₹1 കോടി നഷ്ടപരിഹാരം നൽകണമെന്നും CJP ആവശ്യപ്പെട്ടതായി പാർട്ടി വക്താവ് സൗരവ് ദാസ് അറിയിച്ചിരുന്നു. ഇതിൽ, ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ എഫ്‌ഐആറുകളും കേസുകളും പിൻവലിക്കുന്നതും സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ് സിജെപി പ്രതികരിച്ചത്. എന്നാൽ രാജി ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനം അറിയിക്കാതെ കൂടുതൽ സമയം തേടിയതായും പ്രതിനിധികൾ അറിയിച്ചിട്ടുണ്ട്.

ഇന്ന് നിർണായക കൂടിക്കാഴ്ചയാണ് സിജെപിയും സർക്കാരുമായി നടക്കുന്നത്. ധർമേന്ദ്ര സ്ഥാനമൊഴിയാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സിജെപി നേതൃത്വം. രാജിയില്ലെന്ന നിലപാടിൽ കേന്ദ്രവും തുടർന്നാൽ വലിയ അനിശ്ചിതത്വങ്ങൾക്കാവും അത് വഴി വയ്ക്കുക.

രാജിവെച്ച് ഒളിച്ചോടുക എന്നത് ഏറ്റവും എളുപ്പമുള്ള കാര്യമാണെന്നും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ധർമേന്ദ്ര പ്രധാന്റെ രാജി പോലുള്ള പ്രതീകാത്മകമായ നടപടികൾക്ക് മുതിരുന്നതിനേക്കാൾ, നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ഘടനയിലുള്ള വ്യവസ്ഥാപിത പ്രശ്നങ്ങൾ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എൻടിഎയുടെ പോരായ്മകൾ അക്കമിട്ടു നിരത്തുന്ന സമഗ്രമായ ഒരു റിപ്പോർട്ട് സർക്കാർ തയ്യാറാക്കിയിട്ടുണ്ടെന്നും, പരീക്ഷാ ഏജൻസിയെ ഉടച്ചുവാർക്കുന്ന തിരുത്തൽ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അവകാശപ്പെടുന്നു. ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും നിരവധി സംഘങ്ങളെ ഇതിനകം പിടികൂടിക്കഴിഞ്ഞതായും സർക്കാർ വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

The Cockroach Janata Party (CJP) will meet the Centre again today to protest the police action against students who demonstrated over the NEET exam paper leak and to press for the students' demands. Yesterday, a two-member CJP delegation held talks with two Union ministers. Of the three demands raised by the party, the Centre is reportedly willing to consider all except the resignation of Union Education Minister Dharmendra Pradhan.

The CJP's key demands include the resignation of Dharmendra Pradhan, compensation for the families of students who died by suicide following the NEET controversy, and the withdrawal of FIRs and cases filed against students and protesters involved in the agitation.

The Centre believes that conceding to the Education Minister's resignation could encourage fresh rounds of protests with additional demands.