എഐ കാരണം ഇപ്പോ പണികിട്ടിയേനെ! പറയുന്നത് മറ്റാരുമല്ല, യുഎസ് ആണ്. ഇറാനുമായുള്ള യുദ്ധത്തിനിടെ അവിചാരിതമായി എഐ ഒപ്പിച്ച ഒരു കുടുക്കിൽ നിന്ന് തലനാരിഴയ്ക്കാണ് യുഎസ് നാവികസേന രക്ഷപെട്ടത്. ഒരു ചൈനീസ് കപ്പൽ ആണവായുധ പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ കടത്തുന്നു എന്ന ഇന്റലിജൻസ് റിപ്പോർട്ടിൽ വൻ പടയൊരുക്കത്തിന് തയ്യാറെടുത്തിരുന്നു സൈനികർ. എന്നാൽ കപ്പലിൽ കയറാനുള്ള ഒരുക്കത്തിനിടെ അവസാനനിമിഷം, അത് എഐയുടെ സഹായത്തോടെ വികസിപ്പിച്ച ഇന്റലിജൻസ് റിപ്പോർട്ട് ആണെന്ന് തിരിച്ചറിയുകയായിരുന്നു. മറ്റൊരു യുദ്ധത്തിനുള്ള സകല സാഹചര്യവും യുഎസ് ഒരുക്കിയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഈ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. ഇറാനുമായി പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരി കൊണ്ടിരുന്ന സമയം, അപ്രതീക്ഷിതമായി ഒരു ഇന്റലിജൻസ് മെസേജ് യു.എസ് നാവികസേനയ്ക്ക് ലഭിക്കുകയായിരുന്നു. അണ്വായുധങ്ങളുമായി ചൈനീസ് കപ്പൽ എത്തുന്നുണ്ടെന്നും എത്രയും പെട്ടെന്ന് തയ്യാറായി ഇരിക്കണമെന്നുമായിരുന്നു സന്ദേശം. ഇതനുസരിച്ച് കപ്പലിൽ നുഴഞ്ഞുകയറി ആക്രമണം നടത്താൻ സൈന്യം തയ്യാറെടുത്തു. ഏത് നിമിഷവും കപ്പൽ കീഴടക്കാൻ സജ്ജമായിരുന്നു നാവികർ. സഹായത്തിന് വ്യോമസേനാ വിമാനങ്ങളുമെത്തി.
എന്നാൽ ആക്രമണത്തിന് തൊട്ടുമുമ്പ് ഇന്റലിജൻസ് മെസേജ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് അതിൽ എഐ കടന്നുകൂടിയ വിവരം ഉദ്യോഗസ്ഥരറിയുന്നത്. ഓപ്പറേഷൻ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് അനലിസ്റ്റ് തയ്യാറാക്കിയ റിപ്പോർട്ടിനെക്കുറിച്ച് ഉദ്യോഗസ്ഥർ കൂടുതൽ വിശദമായി പരിശോധിച്ചു. തുടർന്ന്, ആ റിപ്പോർട്ട് നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചാണ് തയ്യാറാക്കിയതെന്നും, അനലിസ്റ്റ് ഉപയോഗിച്ച ചാറ്റ്‌ബോട്ട് കപ്പലിൽ കൊണ്ടുപോയ വസ്തുക്കൾ തെറ്റായാണ് തിരിച്ചറിഞ്ഞതെന്നും കണ്ടെത്തുകയായിരുന്നു.
റിപ്പോർട്ട് അടിസ്ഥാനരഹിതമായ ഒന്നായിരുന്നെന്നും ഒരു വലിയ യുദ്ധമാണ് ഒഴിവായതെന്നുമാണ് നാവികസേനാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലെ സാഹചര്യത്തിൽ, ചൈനീസ് കപ്പലിനെതിരായ ഏതൊരു നടപടിയും ഇരുരാജ്യങ്ങളും തമ്മിലുള്ള സായുധ ഏറ്റുമുട്ടലിന് വഴിവയ്ക്കാൻ വലിയ സാധ്യതയുണ്ട്.
യുഎസ് സൈന്യത്തിലും രഹസ്യാന്വേഷണ വിഭാഗത്തിലും, ഉദ്യോഗസ്ഥർ അവരുടെ ജോലിയുടെ എല്ലാ വശങ്ങളിലും എഐ ഉൾപ്പെടുത്താറുണ്ട്. രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്യുന്നതും ആക്രമണങ്ങൾക്കുള്ള ലക്ഷ്യങ്ങൾ തിരഞ്ഞെടുക്കുന്നതും മുതൽ ബജറ്റിംഗ്, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലകൾ എന്നിവ കൈകാര്യം ചെയ്യുന്നതുപോലുള്ള കൂടുതൽ സാധാരണമായ ആപ്ലിക്കേഷനുകൾ വരെ എഐ ഉപയോഗിച്ചാണ് നടത്തുക.
ഇതിന്റെ അപകടസാധ്യതകളാണ് പുതിയ സംഭവത്തിലൂടെ വെളിവായിരിക്കുന്നത്.
ഹവായി ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡ് പസഫിക്കിൽ നിന്നുള്ള അനലിസ്റ്റ് തയ്യാറാക്കിയ ഇന്റലിജൻസ് റിപ്പോർട്ടാണ് സംശയത്തിന് വഴിവെച്ചത്. സർക്കാരിന്റെ പക്കലുള്ള രഹസ്യ സിഗ്നൽസ് ഇന്റലിജൻസും പരസ്യമായി ലഭ്യമായ വിവരങ്ങളുംതമ്മിൽ കൂട്ടിക്കലർത്തി ചാറ്റ്‌ബോട്ട് കപ്പലിലെ ചരക്കിനെക്കുറിച്ച് അപകടകരവും തെറ്റായതുമായ നിഗമനത്തിൽ എത്തുകയായിരുന്നു.
The US Navy narrowly escaped a trap inadvertently set by AI amid the war with Iran. Military forces had prepared for a major operation based on an intelligence report claiming that a Chinese vessel was transporting materials needed for a nuclear weapons programme. However, just before boarding the ship, they discovered at the last moment that the intelligence report had been developed with the help of AI.
What is particularly notable is that the US had already made all preparations for what could have turned into another war.