'യുദ്ധം തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം'; യുഎസിന് മുന്നിൽ നിബന്ധനകൾ നിരത്തി ഇറാൻ, ഉറ്റുനോക്കി ലോകം

സൈനിക വിലയിരുത്തലുകളെ അടിസ്ഥാനമാക്കി, ഉടനടി ഒരു ആക്രമണത്തിന്റെ സാധ്യത ഇറാൻ തള്ളിക്കളയുന്നില്ല
'യുദ്ധം തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം'; യുഎസിന് മുന്നിൽ നിബന്ധനകൾ നിരത്തി ഇറാൻ, ഉറ്റുനോക്കി ലോകം
Published on

പശ്ചിമേഷ്യൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ്. യുദ്ധം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ യുഎസിന് മുന്നിൽ നിബന്ധനകൾ വെച്ചിരിക്കുകയാണ് ഇറാൻ. നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം ഉടനടി നിർത്താമെന്നും അല്ലെങ്കിൽ എന്തിനും സജ്ജരാണെന്നുമാണ് ഖത്തർ മുഖേന ഇറാൻ യുഎസിനെ അറിയിച്ചിരിക്കുന്നത്.

ഏഴ് നിബന്ധനകൾ ഇറാൻ യുഎസിന് മുന്നിൽ വെച്ചിട്ടുണ്ടെന്നാണ് വിവരം. സംഘർഷം എല്ലാ രീതിയിലും അവസാനിപ്പിക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുക, നാവിക ഉപരോധം അവസാനിപ്പിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ടത്. ബാക്കി നിബന്ധനകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങളില്ല. ഇറാന്റെ നിബന്ധനകൾ ഖത്തർ യു.എസിനെ അറിയിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ട്രംപിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ഇറാൻ സുപ്രിം നാഷണൽ സെക്യൂരിറ്റി കൌൺസിൽ സെക്രട്ടറി മൊഹ്സിൻ റെസായി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

'യുദ്ധം തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം'; യുഎസിന് മുന്നിൽ നിബന്ധനകൾ നിരത്തി ഇറാൻ, ഉറ്റുനോക്കി ലോകം
'ഇറാനെതിരെ ചരിത്രത്തിലെ ഏറ്റവും കടുത്ത ഉപരോധങ്ങള്‍', പ്രഖ്യാപനം തിങ്കളാഴ്ച; എണ്ണ വിപണിയെ വിറപ്പിച്ച് യുഎസ് - ഇറാന്‍ സംഘര്‍ഷം

യുദ്ധത്തിന്റെ കാര്യത്തിൽ യു.എസുമായി ചർച്ചകൾ ആരംഭിക്കുന്നതിന് ഇറാൻ ഏഴ് വ്യവസ്ഥകൾ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൊഹ്സിൻ എക്സിലൂടെയും അറിയിച്ചിട്ടുണ്ട്. യു.എസ് സ്വന്തമായി വരുത്തിവെച്ച ഈ കെണിയിൽ നിന്ന് പുറത്തുകടക്കണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാമെന്നും ഇറാന്റെ നിബന്ധനകൾ അംഗീകരിക്കുകയല്ലാതെ യുഎസിന് വേറെ വഴിയില്ലെന്നും അദ്ദേഹം കുറിച്ചു. യുദ്ധത്തിൽ നിന്ന് യുഎസിന് ഇനിയൊന്നും നേടാനില്ലെന്നും ആക്രമണത്തിനാണ് അവർ മുതിരുന്നതെങ്കിൽ എന്തിനും സജ്ജമാണ് ഇറാനെന്നും മൊഹ്‌സിൻ കൂട്ടിച്ചേർത്തു.

സൈനിക വിലയിരുത്തലുകളെ അടിസ്ഥാനമാക്കി, ഉടനടി ഒരു ആക്രമണത്തിന്റെ സാധ്യത ഇറാൻ തള്ളിക്കളയുന്നില്ല. അത്തരമൊരു സാഹചര്യത്തിന് ടെഹ്റാൻ തയ്യാറാണെന്നും നേരത്തേ നടന്ന രണ്ട് റൌണ്ട് പോരാട്ടങ്ങൾക്ക് ശേഷം ഇറാന്റെ സൈനിക ആസൂത്രണം മാറിയിട്ടുണ്ടെന്നും മൊഹ്സിൻ പറയുന്നു.

ഗൾഫ് മുതൽ ഒമാൻ ഉൾക്കടൽ വഴി അറേബ്യൻ സമുദ്രം വരെ വ്യാപിച്ചു കിടക്കുന്ന യുഎസ് നാവിക ആസ്തികളെ കേന്ദ്രീകരിച്ചാണ് ടെഹ്റാൻ നിലവിൽ ആസൂത്രണം നടത്തുന്നത്. അടുത്തിടെ ഒരു യുഎസ് കപ്പലിന് സമീപം മൾട്ടി-വാർഹെഡ് ആന്റി-ഷിപ്പ് മിസൈൽ പരീക്ഷിച്ചതായും ഇറാൻ അവകാശപ്പെടുന്നുണ്ട്.

'യുദ്ധം തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം'; യുഎസിന് മുന്നിൽ നിബന്ധനകൾ നിരത്തി ഇറാൻ, ഉറ്റുനോക്കി ലോകം
'ഗ്രീൻലാൻഡിൽ' ഡെന്മാർക്കുമായി ധാരണ വെച്ച് യുഎസ്; സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തെന്ന് വാദം, സൈനിക വിന്യാസവും പ്ലാനിൽ

ഭാവിയിൽ ഇറാന്റെ പ്രതികരണം വിപുലമായിരിക്കുമെന്നും മേഖലയിലെ യുഎസ് താവളങ്ങളെയും അമേരിക്കൻ വാണിജ്യ താൽപ്പര്യങ്ങളെയും പ്രാദേശികമായി പ്രവർത്തിക്കുന്ന കമ്പനികളെയും ലക്ഷ്യമിട്ട് ഇത് ഉണ്ടാകുമെന്നും മൊഹ്സിൻ റെസായി മുന്നറിയിപ്പ് നൽകി.

യുദ്ധം ഉടൻ അവസാനിക്കുമോ എന്ന ചോദ്യത്തിന്, "പ്രായോഗികമായി പറഞ്ഞാൽ യുദ്ധം ഇപ്പോഴും തുടരുകയാണ്" എന്നായിരുന്നു പ്രതികരണം. അതേസമയം സംഘർഷം "എത്രയും വേഗം" അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു തന്ത്രമാണ് ടെഹ്‌റാൻ പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.

ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ച് മൊഹ്സിൻ പറഞ്ഞത്, ടെഹ്‌റാൻ ആണവ നിർവ്യാപന കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിട്ടില്ല എന്നാണ്, എന്നാൽ വാഷിംഗ്ടണിന്റെ നടപടികൾ ഇറാനെ അത്തരമൊരു തീരുമാനത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ ആണവ സിദ്ധാന്തം മാറ്റമില്ലാതെ തുടരുകയും ആണവായുധങ്ങൾ നിരോധിക്കുന്ന മതപരമായ ഉത്തരവിനെ അത് തുടർന്നും മാനിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

'യുദ്ധം തുടരണോ വേണ്ടയോ എന്ന് അവർക്ക് തീരുമാനിക്കാം'; യുഎസിന് മുന്നിൽ നിബന്ധനകൾ നിരത്തി ഇറാൻ, ഉറ്റുനോക്കി ലോകം
ട്രംപിന്റെ കൈയില്‍ പുതിയ ആയുധം; റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 100% താരിഫ്, ഇന്ത്യയും നികുതി കൊടുക്കേണ്ടിവരും

ഇറാൻ ബാബ് അൽ-മന്ദേബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഊഹാപോഹങ്ങളും റെസായി തള്ളിക്കളഞ്ഞു. ജലപാത ഹൂത്തി പ്രസ്ഥാനവുമായി ബന്ധപ്പെട്ട "യെമന്റെ കാര്യമാണ്" എന്നായിരുന്നു പ്രതികരണം.

ധാരണാപത്രത്തിന്റെ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചത് മുതൽ, ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ പുനഃസ്ഥാപിക്കാൻ ഖത്തറും പാകിസ്താനും കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഫെബ്രുവരി അവസാനം, ഇറാനെതിരെ യുഎസും ഇസ്രായേലും സംയുക്തമായി തുടങ്ങിയ സംഘർഷം അവസാനിപ്പിക്കാൻ പ്രാദേശിക രാജ്യങ്ങളും മുന്നിലുണ്ട്.

Summary

A crucial development has emerged in the West Asian war. Iran has reportedly placed conditions before the US to decide whether the war should continue. Iran has conveyed through Qatar that it is ready to immediately halt the war if the conditions are accepted, but is also prepared for any eventuality if they are rejected.

Iran has reportedly put forward seven conditions before the US. The key demands include ending the conflict in all forms, releasing Iran’s frozen assets, and lifting the naval blockade. There is no official information available about the remaining conditions.

Iran’s Supreme National Security Council Secretary Mohsen Rezaei said that Qatar had conveyed Iran’s conditions to the US and that they were awaiting President Donald Trump’s response, Al Jazeera reported

Madism Digital
madismdigital.com