International

പലസ്തീനികൾക്കായി കഴുമരങ്ങൾ; വിശദീകരിച്ച് ഇസ്രായേലിന്റെ വീഡിയോ, തുടച്ചുനീക്കുമെന്ന് ബെൻ ഗ്വിവിർ

ഇസ്രായേലി മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിൽ, ഒരു ജയിലിന് സമീപമുള്ള നിയന്ത്രിത മേഖലയിൽ ബുൾഡോസർ ഉപയോഗിച്ച് കനത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം

Madism Desk

പലസ്തീനികൾക്കായി കഴുമരങ്ങൾ സ്ഥാപിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിവിർ. തീവ്രവാദ കുറ്റങ്ങളാരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫലസ്തീനികൾക്കായാണ് കഴുമരങ്ങൾ. ഇരകളുടെ കുടുംബാംഗങ്ങൾക്ക് ശിക്ഷ കാണാനായി നിരീക്ഷണ ബൂത്തുകളടക്കം സ്ഥലത്തുണ്ടെന്നാണ് സൂചന. ജൂതതീവ്രവാദികൾക്ക് വധശിക്ഷയില്ല.

സോഷ്യൽ മീഡിയയിലൂടെയാണ്, നിർമാണം പുരോഗമിക്കുന്ന സ്ഥലത്തിന്റെ വീഡിയോ ബെൻ ഗ്വിവിർ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ ഉപരോധങ്ങളും കടുത്ത വിമർശനങ്ങളും ധാരാളം നേരിട്ടിട്ടുള്ള നേതാവാണ് ബെൻ ഗ്വിവിർ. ഒരു സ്ഥലത്ത് തറക്കല്ലിടുന്ന ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി, തീവ്രവാദികളെ വധിക്കുന്ന സ്ഥലം ഇതാണെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഈ സ്ഥലം എവിടെയാണ് എന്ന വിവരങ്ങളൊന്നും ലഭ്യമല്ല.

ഇസ്രായേലി മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളിൽ, ഒരു ജയിലിന് സമീപമുള്ള നിയന്ത്രിത മേഖലയിൽ ബുൾഡോസർ ഉപയോഗിച്ച് കനത്ത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി കാണാം.

"ജയിലുകളിൽ ഭീകരവാദികളുടെ അവസ്ഥ കൂടുതൽ കഠിനമാക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്തിരുന്നു – നമ്മൾ അത് പാലിച്ചു. ഇപ്പോൾ വധശിക്ഷ കാത്തു കഴിയുന്നവരുടെ സെല്ലുകളും തൂക്കിലേറ്റുന്ന സമുച്ചയവും രൂപപ്പെട്ടു തുടങ്ങിയിരിക്കുന്നു." വീഡിയോയിൽ ബെൻ-ഗ്വിർ പറയുന്നു.

ഭീകരവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന ഫലസ്തീനികളെ മാത്രം തൂക്കിലേറ്റാനായി ഈ ഘാതക പ്ലാറ്റ്‌ഫോം നിർമ്മിക്കുന്ന വാർത്തകൾ പുറത്തുവരുന്നത് ഈ വർഷം ആദ്യം പാസാക്കിയ പുതിയ നിയമത്തെ തുടർന്നാണ്. ജീവപര്യന്തം തടവ് നൽകാൻ തക്കവിധം പ്രത്യേക സാഹചര്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്താത്തപക്ഷം, സൈനിക കോടതികൾ വധശിക്ഷ തന്നെ ഏക ശിക്ഷയായി നൽകണമെന്ന് ഈ നിയമം അനുശാസിക്കുന്നു.

വംശീയ അധിക്ഷേപത്തിന് പ്രേരിപ്പിക്കൽ, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, നിരോധിത ഭീകരവാദ സംഘടനയായ മീർ കഹാനെയുടെ പ്രസ്ഥാനത്തെ പിന്തുണയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് മുൻപ് ശിക്ഷിക്കപ്പെട്ടിട്ടുള്ള ബെൻ-ഗ്വിർ, കഴിഞ്ഞ വർഷത്തെ രണ്ടു മാസത്തെ ഇടവേള ഒഴിച്ചാൽ 2022 മുതൽ ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയാണ്.

ഇസ്രായേലിന്റെ ഈ പുതിയ വധശിക്ഷാ നിയമത്തിന്റെ പ്രധാന വക്താക്കളിലൊരാളായ ബെൻ-ഗ്വിറിന് തീവ്രവാദ പ്രസ്താവനകളുടെയും പ്രകോപനങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. മേയിൽ തന്റെ 50-ാം ജന്മദിനം ആഘോഷിച്ച വേളയിൽ, ഒരു കഴുമരത്തിലെ കുരുക്കിന്റെ രൂപം ആലേഖനം ചെയ്ത കേക്കാണ് അദ്ദേഹം ജന്മദിന സമ്മാനമായി സ്വീകരിച്ചത്.

ഇസ്രായേൽ എംപിമാർ ഈ വർഷം പാസാക്കിയ രണ്ട് പുതിയ നിയമങ്ങളിലൊന്നാണ് തീവ്രവാദികളുടെ വധശിക്ഷ. അടിസ്ഥാനപരമായി വംശീയവും വിവേചനപരവുമാണെന്ന ആരോപണങ്ങളെ തുടർന്ന് അന്താരാഷ്ട്രതലത്തിൽ കടുത്ത വിമർശനങ്ങൾക്ക് ഈ നടപടി വഴിവെച്ചിട്ടുണ്ട്. ഇസ്രായേൽ പാർലമെന്റായ നെസെറ്റിൽ 48നെതിരെ 62 വോട്ടുകൾക്കാണ് നിയമം പാസാക്കപ്പെട്ടത്.

Israeli Security Minister Itamar Ben-Gvir has shared a video showing the construction of gallows for Palestinians. The gallows are reportedly intended for Palestinians sentenced to death on terrorism charges. The site is also said to include observation booths where victims’ family members can watch the executions.

Ben-Gvir shared the video of the construction site on social media. He is a controversial leader who has faced international sanctions and widespread criticism. Pointing to footage showing the laying of a foundation at an undisclosed location, Ben-Gvir claimed that this would be the site where terrorists are executed. No information is currently available about the exact location of the site.