കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമ വീഡിയോകൾ ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിക്കുന്നുവെന്ന ബിബിസി റിപ്പോർട്ടിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. റേപ്പ് വീഡിയോ, ചൈൽഡ് വീഡിയോ എന്നീ പ്രയോഗങ്ങളോടെയാണ് ഇന്ത്യയിൽ പണം വാങ്ങിയുള്ള പ്രചാരണം നടക്കുന്നത്. കമ്മ്യൂണിറ്റി ഗൈഡ്ലൈനുകൾ പാലിക്കുന്നുണ്ടെന്നാണ്, ഇത്തരത്തിലുള്ള ഒരു പരസ്യം റിപ്പോർട്ട് ചെയ്തപ്പോൾ മെറ്റയിൽ നിന്ന് ബിബിസിക്ക് ലഭിച്ച മറുപടി.
ഉപയോക്താക്കൾ തിരയാതെ തന്നെ ഇത്തരം അശ്ലീല ഉള്ളടക്കങ്ങൾ അവരുടെ ഫീഡിലേക്കെത്തുന്നു എന്നാണ് ബിബിസി കണ്ടെത്തിയിരിക്കുന്നത്. പരസ്യത്തിന്റെ ഉള്ളടക്കത്തിൽ താല്പര്യം പ്രകടിപ്പിച്ചാൽ ഒരു ടെലഗ്രാം ചാനലിലേക്കാണ് നയിക്കപ്പെടുക. ഇവിടെ 99 രൂപ മുതൽ ഇത്തരത്തിലുള്ള വീഡിയോകൾ വില്ക്കപ്പെടും.
മെറ്റയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ചില അക്കൌണ്ടുകൾ സസ്പെൻഡ് ചെയ്തെന്നാണ് അറിയിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പരസ്യങ്ങളിൽ ഭൂരിഭാഗവും നീക്കം ചെയ്തെന്നും പോളിസി ലംഘിച്ച യുആർഎല്ലുകളടക്കം ഒഴിവാക്കിയെന്നും മെറ്റ അറിയിച്ചിട്ടുണ്ട്. എന്നാൽ മിക്കതും നീക്കം ചെയ്യാനും മെറ്റ തയ്യാറായിട്ടില്ല.
ഇന്ത്യയിൽ ഒരു വ്യാജ അക്കൌണ്ട് നിർമിച്ചാണ് ബിബിസി അന്വേഷണം നടത്തിയത്. തുടക്കത്തിൽ എഎസ്എംആർ റീൽസ്, ദൈനംദിന ജോലികളുടെ വീഡിയോസ് എന്നിവയൊക്കെയാണ് സജഷൻസ് വന്നതെങ്കിൽ, പിന്നീടിത് ലൈംഗിച്ചുവയുള്ള ഉള്ളടക്കങ്ങളിലേക്ക് പോയതായി ബിബിസി ചൂണ്ടിക്കാട്ടുന്നു.
ആദ്യത്തെ പരസ്യം ഏകദേശം 12 വയസ്സുള്ള പെൺകുട്ടിയും ആൺകുട്ടിയും ലൈംഗിക ബന്ധത്തിലേർപ്പെടുന്നതായിരുന്നു. മറ്റൊന്ന് ഒരു പ്രായമായ പുരുഷൻ ഒരു ചെറിയ പെൺകുട്ടിയെ ചുറ്റിപ്പിടിച്ചിരിക്കുന്നതും- കൂടുതൽ കാണാൻ ക്ലിക്ക് ചെയ്യൂ എന്ന് എഴുതി ഒരു ടെലഗ്രാം ചാനലിലേക്കാണ് ഈ പരസ്യം നയിക്കുന്നത്.
ഈ പരസ്യങ്ങൾ ബിബിസി റിപ്പോർട്ട് ചെയ്തെങ്കിലും ഇൻസ്റ്റഗ്രാം മാർഗനിർദേശങ്ങൾ പാലിച്ചതിനാൽ ഇവ നീക്കം ചെയ്യാനാവില്ലെന്നാണ് മറുപടി ലഭിച്ചത്. ഇൻസ്റ്റഗ്രാമിന്റെ മോഡറേഷൻ സാങ്കേതികവിദ്യയുടെ അനുമതി ലഭിച്ച ശേഷമാണ് ഈ പണമടച്ചുള്ള പരസ്യങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
മെറ്റയുടെ ഒരു പ്രധാന വരുമാന ശ്രോതസ്സ് ആണ് ഇൻസ്റ്റഗ്രാം പരസ്യങ്ങൾ. 2025-ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ തങ്ങൾക്കുണ്ടായ 200 ബില്യൺ ഡോളർ വരുമാനത്തിന്റെ ഏകദേശം 98 ശതമാനവും പരസ്യങ്ങളിൽ നിന്നാണ് ലഭിച്ചതെന്ന് ജനുവരിയിൽ കമ്പനി റിപ്പോർട്ട് ചെയ്തിരുന്നു. ഇൻസ്റ്റാഗ്രാമിന്റെ ആകെ വരുമാനത്തിന്റെ 90 ശതമാനത്തിലധികവും പരസ്യങ്ങളിൽ നിന്നാണെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
സാധാരണ പോസ്റ്റുകളൊന്നും മെറ്റ ടെക്നോളജി നിരീക്ഷിക്കാറില്ലെങ്കിലും പ്ലാറ്റ്ഫോമിൽ പബ്ലിഷ് ആകാൻ അനുവദിക്കുന്നതിന് മുമ്പ് പരസ്യങ്ങൾ റിവ്യൂ ചെയ്യാറുണ്ട്. ഇമേജ്, വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നിവയെല്ലാം റിവ്യൂയിംഗിന് വിധേയമാക്കുന്ന തരത്തിലാണ് ഈ വിഭാഗം ഡിസൈൻ ചെയ്യപ്പെട്ടിരിക്കുന്നത്.
തേർഡ് പാർട്ടി ഹ്യൂമൻ മോഡറേറ്റർമാരെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്നും കൃത്രിമബുദ്ധിയുടെ ഉപയോഗം വർദ്ധിപ്പിക്കുമെന്നും മാർച്ചിൽ മെറ്റാ പ്രഖ്യാപിച്ചിരുന്നു. ഇതിനോടൊപ്പം വിദഗ്ധരായ ആളുകളായിരിക്കും ഞങ്ങളുടെ എഐ സിസ്റ്റങ്ങൾ രൂപകൽപ്പന ചെയ്യുന്നതും, പരിശീലിപ്പിക്കുന്നതും, മേൽനോട്ടം വഹിക്കുന്നതും, വിലയിരുത്തുന്നതും എന്നും കമ്പനി കൂട്ടിച്ചേർത്തിരുന്നു.
കുട്ടികളോടുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ മാത്രമല്ല, മറ്റു പോണോഗ്രഫി ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ കുറ്റകരമാണ്. മാത്രവുമല്ല പ്രായപൂർത്തിയായവരുടെ നഗ്നത, സ്വകാര്യഭാഗങ്ങളുടെെ ദൃശ്യങ്ങൾ, കുട്ടികളെ അപകടത്തിലാക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവയൊന്നും തങ്ങൾ അനുവദിക്കില്ലെന്നാണ് മെറ്റ അതിന്റെ സുരക്ഷാ നയങ്ങളിൽ അവകാശപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
The nation is shocked by a BBC report revealing that videos of sexual violence against children are being circulated through Instagram. In India, this paid promotion is carried out using terms like "rape video" and "child video." When one such advertisement was reported, the reply the BBC received from Meta was that it complies with community guidelines. The BBC has found that such obscene content reaches users' feeds without them even searching for it. If interest is shown in the content of the advertisement, it leads to a Telegram channel. Here, such videos are sold starting from ₹99.