International

'റഷ്യൻ ചാരൻമാരെ കൊണ്ട് രാജ്യം നിറഞ്ഞു': സ്വന്തമായി രഹസ്യാന്വേഷണ ഏജൻസിക്ക് ജപ്പാൻ, തകൃതിയായ ചർച്ച

ചാരവൃത്തികൾ തടയുന്നതിൽ അമ്പേ പരാജയമാണ് ജപ്പാനെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ

Madism Desk

കഴിഞ്ഞ ദിവസം ജപ്പാനെ കേന്ദ്രീകരിച്ച് ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ജപ്പാനിൽ റഷ്യ കാര്യമായി ചാരപ്രവർത്തനം നടത്തുന്നുണ്ടെന്നും റഷ്യൻ ചാരൻമാരെ കൊണ്ട് രാജ്യം നിറഞ്ഞിരിക്കുകയുമാണെന്ന അതിഗുരുതരമായ കണ്ടെത്തുകളോടെയുള്ള ഒരു റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ ഇപ്പോൾ സ്വന്തമായി രഹസ്യാന്വേഷണ ഏജൻസി രൂപീകരിക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. ലോകരാജ്യങ്ങളുമായി ഇതിനുള്ള ചർച്ചയിലാണ് ജപ്പാനെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

ചാരവൃത്തികൾ തടയുന്നതിൽ അമ്പേ പരാജയമാണ് ജപ്പാനെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. രാജ്യത്തെ നിയമങ്ങളൊന്നും ചാരൻമാരെ നിയന്ത്രിക്കാൻ മാത്രം പോന്നതല്ല. ഇത് മുതലാക്കി, റഷ്യ, യുക്രെയ്‌നിലെ യുദ്ധത്തിന് ആവശ്യമായ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്കും ഇരട്ട ഉപയോഗ സാങ്കേതികവിദ്യകളുടെ സംഭരണത്തിനുമായി ജപ്പാനെ പ്രധാന കേന്ദ്രമായി ഉപയോഗിച്ചിരുന്നു എന്നായിരുന്നു ന്യൂയോർക്ക് ടൈംസിന്ർറെ റിപ്പോർട്ട്.

പിന്നാലെയാണ് രഹസ്യാന്വേഷണ ഏജൻസിയുടെ ആവശ്യം അടിയന്തരമാണെന്ന് മനസ്സിലാക്കി നടപടികൾ തുടങ്ങാൻ ജപ്പാൻ തീരുമാനിക്കുന്നത്. ജപ്പാന്റെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ബാഹ്യ ഇടപെടലുകൾ അധികരിച്ചു എന്നും ഇത് തടയുന്നതിനായി അടിയന്തരനടപടികൾ സ്വീകരിക്കുകയാണെന്നും സർക്കാർ വക്താവ് മിനോരു കിഹാര അറിയിക്കുന്നുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് സർക്കാർ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതിൽ അന്വേഷണം ഉടനാരംഭിക്കുമെന്നും കിഹാര കൂട്ടിച്ചേർക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിലെ തോൽവിക്ക് ശേഷം ജപ്പാന് രഹസ്യാന്വേഷണ ഏജൻസി ഉണ്ടായിരുന്നില്ല. ആവശ്യമുള്ള ഘട്ടങ്ങളിൽ അമേരിക്കയുടേതുൾപ്പടെ സഹായം തേടുകയായിരുന്നു പതിവ്. ഇതും രാജ്യത്തിന് പുറത്തുള്ള വിവരങ്ങളിലായിരുന്നു അമേരിക്കയുടെ സഹായം. ജപ്പാൻ പൊലീസ്, പ്രതിരോധ സേന എന്നിവയ്ക്ക് പ്രത്യേകം രഹസ്യാന്വേഷണ സംവിധാനങ്ങളുണ്ടെങ്കിലും രാജ്യസുരക്ഷയുടെ കാര്യം വരുമ്പോൾ ഇവർക്ക് ഏകോപനക്കുറവ് സംഭവിക്കാറുണ്ട്. ഇത് കണക്കിലെടുത്താണിപ്പോൾ അടിയന്തര നീക്കം.

അമേരിക്കയുടെ സിഐഎ മാതൃകയിലൊരു ഏജൻസിയാണ് ജപ്പാൻ ലക്ഷ്യമിടുന്നത്. തീരുമാനത്തിന് സർക്കാർ പച്ചക്കൊടി കാട്ടിയെന്നാണ് വിവരം. രാജ്യത്ത് പലയിടത്തായി ചിതറി കിടക്കുന്ന രഹസ്യാന്വേഷണ വിഭാഗം ഏകോപിപ്പിച്ച് ശക്തിപ്പെടുത്താനുള്ള നീക്കത്തിന് പാർലമെന്റ് ഈ വർഷമാദ്യം തന്നെ അനുമതി നൽകിയിരുന്നു.

റഷ്യൻ മിസൈലുകളിലും ഡ്രോണുകളിലും 90 ശതമാനത്തിലും ജാപ്പനീസ് ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന ഉക്രൈൻ സർക്കാരിന്റെ കണക്കുകൾ ന്യൂയോക്ക് ടൈംസ് റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. ഭൂരിഭാഗവും റഷ്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള എയറോഫ്ലോട്ട് എയർലൈൻസിന്റെ ടോക്കിയോ ഓഫീസിൽ രഹസ്യമായി ജോലി ചെയ്യുന്ന ഒരു റഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനാണ് ജപ്പാനിലെ റഷ്യയുടെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും റിപ്പോർട്ട് ആരോപിക്കുന്നു.

റഷ്യയിലേക്കുള്ള നേരിട്ടുള്ള കയറ്റുമതിക്ക് നിയന്ത്രണങ്ങളുള്ളതിനാൽ, ഈ ഘടകങ്ങൾ റഷ്യയിലെത്തിക്കാൻ വിയറ്റ്നാം, ഉസ്ബെക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ മൂന്നാം രാജ്യങ്ങളെയും ഇടനില കമ്പനികളെയും ആണ് വിതരണ ശൃംഖലകൾ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്.

2022ൽ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചപ്പോൾ നൂറുകണക്കിന് റഷ്യൻ ചാരന്മാരെ പാശ്ചാത്യ രാജ്യങ്ങൾ പുറത്താക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

A recent New York Times report has put Japan's intelligence vulnerabilities in the spotlight. According to the report, Russia has been conducting extensive espionage operations in Japan, with the country becoming a major hub for Russian intelligence activities.

In response, Japan is now planning to establish its own dedicated intelligence agency. The New York Times reported that Tokyo is already holding discussions with several countries on setting up the agency.

Japan has long been viewed as weak in countering espionage, with its existing laws considered inadequate to effectively monitor and prosecute foreign spies. The report says Russia exploited these gaps, using Japan as a key base for intelligence gathering and for procuring dual-use technologies needed to support its war in Ukraine.