International

ചൈനീസ് ചാരവനിതയുമായുള്ള ബന്ധം; ജെൻസൻ ഹുവാങ് എൻവിഡിയ സിഇഒ സ്ഥാനം രാജിവെച്ചു

അമേരിക്കയും ചൈനയും തമ്മിലുള്ള AI രംഗത്തെ മത്സരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത മാറ്റം.

Madism Desk

നിർമ്മിത ബുദ്ധി ചിപ്പ് നിർമ്മാണ രംഗത്തെ പ്രമുഖരായ എൻവിഡിയയുടെ സഹസ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് രാജിവെച്ചു. ചൈനീസ് ചാരവനിതയെന്ന് സംശയിക്കപ്പെടുന്ന ഒരു സ്ത്രീയുമായുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട ദേശീയ സുരക്ഷാ വിവാദങ്ങളുമാണ് രാജിക്ക് കാരണമായത്. കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അദ്ദേഹത്തിന് അവിഹിത ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. നിലവിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ കോലെറ്റ് ക്രെസ്സിനെ കമ്പനിയുടെ ഇടക്കാല സിഇഒ ആയി ഡയറക്ടർ ബോർഡ് നിയമിച്ചിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള AI രംഗത്തെ മത്സരം കൊടുമ്പിരികൊണ്ടിരിക്കുന്ന സമയത്താണ് ഈ അപ്രതീക്ഷിത മാറ്റം.

ജെൻസൻ ഹുവാങ്ങിന്റെ രാജിക്ക് പിന്നാലെ കമ്പനി ഡയറക്ടർ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തി. "എൻവിഡിയയ്ക്കുള്ള ജെൻസന്റെ സംഭാവനകൾ വലുതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാങ്കേതികവിദ്യാ കമ്പനികളിലൊന്നാണ് എൻവിഡിയ. കമ്പനിക്കും വ്യവസായത്തിനും അദ്ദേഹം നൽകിയ അളവറ്റ സംഭാവനകൾക്ക് ബോർഡും കമ്പനിയും ജെൻസനോട് നന്ദി പറയുന്നു" എന്ന് പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന ഡാറ്റാസെന്റർ കമ്പനിയുടെ എക്സിക്യൂട്ടീവായ ആലീസ് ഹുവാങ്ങുമായുള്ള ബന്ധമാണ് ജെൻസൻ ഹുവാങ്ങിന് വിനയായത്. ആലീസ് ഹുവാങ് ഒരു ചൈനീസ് രഹസ്യാന്വേഷണ ഏജന്റാണെന്നും, അമേരിക്കൻ നിയന്ത്രണങ്ങൾ മറികടന്ന് എൻവിഡിയയുടെ ചിപ്പുകൾ ചൈനയ്ക്ക് കൈമാറാൻ മെഗാസ്പീഡ് വഴി ശ്രമങ്ങൾ നടന്നിട്ടുണ്ടാകാമെന്നും അമേരിക്കൻ അധികൃതർ സംശയിക്കുന്നു.

ജെൻസൻ ഹുവാങ്ങിന് കുടുംബപരമായി യാതൊരു ബന്ധവുമില്ലാത്ത വ്യക്തിയാണ് ആലീസ് ഹുവാങ്. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടത്താൻ പ്രമുഖ നിയമ സ്ഥാപനമായ വാച്ച്‌ടെൽ, ലിപ്ടൺ, റോസൻ ആൻഡ് കാറ്റ്‌സിനെ എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഈ ആഴ്ച ആദ്യം ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ കമ്പനിയുടെ തലപ്പത്ത് തന്നെ തുടരാൻ ഈ നിയമ സ്ഥാപനം ജെൻസൻ ഹുവാങ്ങിനോട് നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം രാജി തിരഞ്ഞെടുക്കുകയായിരുന്നു. കമ്പനിയിലെ മറ്റൊരു ജീവനക്കാരിയുമായും അദ്ദേഹത്തിന് വിവാഹേതര ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, വിവാദം പുറത്തുവന്നതിന് പിന്നാലെ പ്രീ-മാർക്കറ്റ് ട്രേഡിങിലടക്കം എൻവിഡിയയുടെ ഓഹരികളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഏകദേശം 306 ബില്യൺ ഡോളറിന്റെ നഷ്ടമാണ് കമ്പനിയുടെ വിപണി മൂല്യത്തിൽ ഒറ്റദിവസം കൊണ്ടുണ്ടായത്. 4 ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള, ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനികളിലൊന്നാണിത്. നിർമിത ബുദ്ധി മേഖലയാകെ ഈ കമ്പനിയെയാണ് ആശ്രയിക്കുന്നത്. OpenAI, ആന്ത്രോപിക് തുടങ്ങിയ കമ്പനികൾക്ക് ആവശ്യമായ AI മോഡലുകളെ പരിശീലിപ്പിക്കാനും അവയുടെ പ്രവർത്തനത്തിന് ഊർജം നൽകാനും സഹായിക്കുന്ന അത്യാധുനിക ചിപ്പുകൾ നിർമ്മിക്കുന്നത് ഇവരാണ്. അതുകൊണ്ടുതന്നെ ഈ തകർച്ച അമേരിക്കൻ ഓഹരി വിപണിയെയും നിർമ്മിത ബുദ്ധി മേഖലയിലെ നിക്ഷേപകരെയും സാരമായി ബാധിച്ചിട്ടുണ്ട്.

1993-ൽ എൻവിഡിയ സ്ഥാപിച്ച 63-കാരനായ ഹുവാങ്, ഇപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും പൂർണ്ണമായി ഒഴിഞ്ഞിട്ടുണ്ട്. ബ്ലൂംബെർഗിന്റെ കണക്കനുസരിച്ച്, കമ്പനിയുടെ ഏകദേശം 3.6 ശതമാനത്തോളം വരുന്ന 870 ദശലക്ഷത്തിലധികം ഓഹരികൾ ഹുവാങ്ങിന്റെ കൈവശമുണ്ട്. കമ്പനിയിലെ നാലാമത്തെ വലിയ നിക്ഷേപകനാണിയാൾ. 145 ബില്യൺ ഡോളർ ആസ്തിയുള്ള അദ്ദേഹം ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ്. മറ്റ് പ്രമുഖ സാങ്കേതിക കമ്പനികളിലെ അദ്ദേഹത്തിന്റെ സമകാലികരിൽ നിന്ന് വ്യത്യസ്തമായി, ഹുവാങ്ങിന് നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട്. കമ്പനിയിൽ അദ്ദേഹത്തിനുള്ള ശക്തമായ നിയന്ത്രണത്തെ സൂചിപ്പിക്കുന്ന, അസാധാരണമായ ഒരു മാനേജ്‌മെന്റ് ഘടനയാണിത്. 33 വർഷത്തെ അദ്ദേഹത്തിന്റെ ഭരണത്തിന് ഇതോടെ തിരശ്ശീല വീഴുകയാണ്.

Nvidia co-founder and CEO Jensen Huang has resigned following allegations of a romantic relationship with Alice Huang, an executive at Megaspeed whom U.S. authorities suspect is a Chinese intelligence agent. The board has appointed CFO Colette Kress as interim CEO while a leading law firm conducts a thorough investigation into potential national security implications. The abrupt departure of Huang, who led the $4 trillion AI chipmaker for 33 years, triggered a massive pre-market stock sell-off that erased approximately $306 billion from Nvidia's market value.