International

കാട്ടുതീ കെടുത്താൻ സ്പെയിനിന് കൂട്ട് കഴുതകൾ! തമാശയല്ല, 2013 മുതൽ 'ഫുൾ പവർ'

ബാഴ്സലോണയ്ക്ക് 80 മൈൽ കിഴക്കായി കാട്ടുതീ അണയ്ക്കുന്ന ശ്രമത്തിലാണ് കഴുതകളുടെ ഒരു കൂട്ടം

Madism Desk

അത്യുഷ്ണത്തിന് പിന്നാലെ യൂറോപ്പിന്റെ പല ഭാഗങ്ങളിലും പടർന്ന് പിടിക്കുകയാണ് കാട്ടുതീ. ഏകദേം 2,40,000 ഏക്കർ വനഭൂമിയാണ് തെക്കൻ യൂറോപ്പിൽ മാത്രം കത്തിനശിച്ചിരിക്കുന്നത്. ഇതിൽ തന്നെ സ്പെയ്നിലും ഫ്രാൻസിലും സ്ഥിതി രൂക്ഷവുമാണ്.

പതിനായിരത്തിലധികം ആളുകളെയാണ് സ്പെയ്നിലെ മാഡ്രിഡ് മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. നഗരത്തിന്റെ പല ഭാഗങ്ങളിലും പുകപടലങ്ങൾ നിറഞ്ഞ് വാസയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്. സ്പെയ്നിൽ കഴിഞ്ഞ കുറച്ച് കാലങ്ങളിലുണ്ടായ ഏറ്റവും വലിയ കാട്ടുതീ ആണ് ഈ വേനലിലേത്.

ഡ്രോണുകൾ, എഐ, ഉപഗ്രഹങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് കാട്ടുതീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള സ്പെയ്നിന്റെ ശ്രമങ്ങൾ. എന്നാൽ ഈ കൂട്ടത്തിൽ എടുത്തുപറയേണ്ട ഒരു സംഘവുമുണ്ട്- ഒരു കൂട്ടം കഴുതകൾ. സാങ്കേതികവിദ്യകൾ പരാജയപ്പെടുന്നിടത്ത് തങ്ങളുടെ കഴിവ് കൊണ്ട് ഒരു പ്രകൃതിദുരന്തത്തിന്റെ ആക്കം കുറയ്ക്കുകയാണീ നാൽക്കാലി മൃഗങ്ങൾ.

ബാഴ്സലോണയ്ക്ക് 80 മൈൽ കിഴക്കായി കാട്ടുതീ അണയ്ക്കുന്ന ശ്രമത്തിലാണ് കഴുതകളുടെ ഒരു കൂട്ടം. ഹോസുകൾ ചുമന്ന് സഹായിക്കുകയാണെന്ന് കരുതേണ്ട. കാട്ടുതീ വേഗത്തിൽ പടരാൻ കാരണമാകുന്ന ഉണങ്ങിയ ചെടികളും കാടുകളും പുല്ലുകളുമാണ് തിന്നാണ് കഴുതകളുടെ സഹായം.

തെക്കൻ കറ്റലോണിയയിലെ 'ടിവിസ്സ ഡൊങ്കി ഫയർഫൈറ്റേഴ്സ്' എന്ന സംഘടന, ഉപേക്ഷിക്കപ്പെട്ടതും ഉപദ്രവിക്കപ്പെട്ടതുമായ കഴുതകളെ ഉപയോഗിച്ച്, 2013ൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഒരു പ്രവർത്തനമാണിത്. ജീവൻ അപഹരിക്കുന്ന കാട്ടുതീയുടെ സാധ്യത കുറയ്ക്കുന്നതിനായി അവർ ഈ കഴുതകളെ 'അഗ്നിശമന സേനാനികളായി' ഉപയോഗിക്കുകയായിരുന്നു.

കഴുതകളെ കാടുകളിലും മലനിരകളിലും ഗ്രാമീണ മേഖലകളിലും മേയാൻ അയക്കുകയാണ് സംഘടന ചെയ്യുക. അവിടെയുള്ള ഉണങ്ങിയ പുല്ലുകൾ തിന്നുന്നതിലൂടെ, ഈ മൃഗങ്ങൾ സ്വാഭാവികമായ തടസ്സങ്ങൾ സൃഷ്ടിക്കുകയും തീ പടരുന്നത് തടയുകയും ചെയ്യും.

ഈ പരീക്ഷണം ഇപ്പോൾ ഒരു മുഴുവൻ സമയ പ്രവർത്തനമായി മാറിയിരിക്കുകയാണ്. കഴുതകൾ എങ്ങനെയാണ് കാട്ടുതീ തടയാൻ സഹായിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.

വേനൽക്കാലത്ത് പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ളതും, തീ വേഗത്തിൽ പടരാൻ ഇടയാക്കുന്ന "ഫൈൻ ഫ്യുവൽ" എന്ന് വിളിക്കപ്പെടുന്നതുമായ ഉണങ്ങിയ പുല്ലുകളാണ് കഴുതകൾ കൂടുതലായി തിന്നാൻ ഇഷ്ടപ്പെടുന്നത്. അങ്ങനെ കാട്ടുതീ പടരുന്നത് ഇവ തടയും.

ഇത് കൂടാതെ കഴുതകളുടെ ഭാരമേറിയ ചുവടുവെപ്പുകൾ കാടിന്റെ തട്ടിലെ ഉണങ്ങിയ സസ്യങ്ങളുടെ തുടർച്ചയായ പാളികളെ തകർക്കും. അങ്ങനെ തീ പടരുന്നത് ഏറെക്കുറെ അസാധ്യമാവുകയും ചെയ്യും

യൂറോപ്യൻ ക്ലൈമറ്റ്, ഇൻഫ്രാസ്ട്രക്ചർ ആൻഡ് എൻവയോൺമെന്റ് എക്സിക്യൂട്ടീവ് ഏജൻസിയുടെ കണക്കുപ്രകാരം, മേച്ചിൽ മൃഗങ്ങളെ തീ അണയ്ക്കുന്നതിന് ഉയോഗിക്കുന്ന രീതി യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. തീ പടരുന്നത് നിരീക്ഷിക്കുന്നതിനുള്ള സാറ്റലൈറ്റ് നിരീക്ഷണവും ഡ്രോണുകളും, ആകാശമാർഗ്ഗമുള്ള തീ അണയ്ക്കൽ സംവിധാനങ്ങളും, തീ പടരാൻ സാധ്യതയുള്ള വഴികൾ മുൻകൂട്ടി പ്രവചിക്കുന്ന സാങ്കേതികവിദ്യകളും ഉൾപ്പെടെയുള്ള അത്യാധുനിക രീതികൾ ഈ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു.

നാട്ടിൽ അത്ര വ്യാപകമായി ഉപയോഗിക്കപ്പെടാത്ത ഒരു തന്ത്രമാണെങ്കിലും, തീപിടുത്തം തടയുന്നതിനുള്ള പരമ്പരാഗത മാർഗ്ഗമായി മേച്ചിൽ മൃഗങ്ങളെ വളരെ പണ്ടുമുതലേ ഉപയോഗിച്ചുപോരുന്നുണ്ട്. പ്രത്യേകിച്ച്, തീപിടുത്തത്തിന് കാരണമാകുന്ന ഉണങ്ങിയ കുറ്റിക്കാടുകളും ചെടികളും സമൃദ്ധമായി കാണപ്പെടുന്ന മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഈ രീതി ഏറെ പ്രചാരത്തിലുണ്ട്

More than 10,000 people have been evacuated from Spain's Madrid region as devastating wildfires continue to spread. Thick smoke has engulfed several parts of the city, making them uninhabitable. The blazes are among the largest Spain has witnessed in recent years.

Spain has been relying on drones, artificial intelligence, and satellites to detect, monitor, and contain the fires. But amid these high-tech efforts, one unlikely firefighting team has stood out—a herd of donkeys.

Where technology alone falls short, these animals are helping slow the spread of the wildfires by naturally grazing on dry grass and dense vegetation, reducing the fuel that feeds the flames.