International

ഇറാനെ 'വരിഞ്ഞുമുറുക്കാൻ' ട്രംപ്: ഇനി സാമ്പത്തിക യുദ്ധം, സമ്മർദം കൂടുതൽ കടുപ്പിക്കും!

ഇറാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്ന് ട്രംപ്

Madism Desk

തങ്ങളുടെ പതിവ് ശൈലിയിലുള്ള ആക്രമണമോ ഭീഷണിയോ ഏൽക്കാത്തതിനാലാകണം, ഇറാനിൽ പുതിയ തന്ത്രം മെനയുകയാണ് അമേരിക്ക. നിരന്തരമിങ്ങനെ ആക്രമണങ്ങൾ കടുപ്പിക്കാതെ, സാമ്പത്തികമായി ഇറാനെ പ്രതിരോധത്തിലാക്കാനുള്ള വഴികളാണ് നിലവിൽ ട്രംപ് ഭരണകൂടം ആലോചിക്കുന്നത്. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് കാണാൻ താൻ കാത്തിരിക്കുകയാണെന്നാണ് ട്രൂത്ത് സോഷ്യലിലൂടെ ട്രംപിന്റെ വെളിപ്പെടുത്തൽ.

സാമ്പത്തിക ഞെരുക്കത്താൽ ഇറാൻ വലയുകയാണെന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുണ്ട്. ഉപരോധങ്ങളും യുദ്ധച്ചെലവുകളും ഇറാൻ സമ്പദ്‌വ്യവസ്ഥതയെ കാര്യമായി ബാധിച്ചിരുന്നു. പേർഷ്യൻ ഉൾക്കടലിലും ഹോർമൂസ് കടലിടുക്കിലും അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം ഇറാന്ർറെ പ്രതിസന്ധി വീണ്ടും വർധിപ്പിച്ചു. സ്വന്തം സൈനികർക്ക് ശമ്പളം നൽകാൻ പോലും ഇറാൻ വിഷമിക്കുകയാണെന്നാണ് യു.എസ് രഹസ്യാന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ.

പണപ്പെരുപ്പം ഉയരുകയും സാമ്പത്തിക സമ്മർദം രൂക്ഷമാവുകയും ചെയ്താൽ ടെഹ്റാൻ ചർച്ചയ്ക്ക് തയ്യാറാകുമെന്ന് വാഷിംഗ്ടൺ കണക്കുകൂട്ടുന്നുണ്ട്. കടുത്ത സൈനിക ആക്രമണങ്ങൾക്ക് തുനിയാതെ, ആഭ്യന്തര സാമ്പത്തിക തകർച്ച നേരിടുന്ന ഇറാനെ നയതന്ത്രപരമായും സാമ്പത്തികമായും വരിഞ്ഞുമുറുക്കുക എന്ന തന്ത്രം പരീക്ഷിക്കാനാണ് അമേരിക്കയുടെ നീക്കം.

അതേസമയം ഇറാൻ നിലവിലെ നീക്കത്തോട് പ്രതികരിച്ചിട്ടില്ല. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് പല തവണ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഇടനിലക്കാരിലൂടെയാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനുമായി ധാരണയിലേക്ക് അടുക്കുകയാണെങ്കിലും അമേരിക്ക ചില പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാതെ കടലിടുക്ക് പൂർണമായി തുറക്കില്ലെന്നാണ് ടെഹ്റാന്റെ നിലപാട്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാനിയൻ ഉദ്യോഗസ്ഥർ അമേരിക്കയ്ക്ക് മുന്നിൽ വിപുലമായ ആവശ്യങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധവും മറ്റ് ഉപരോധങ്ങളും പിൻവലിക്കുക, മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കുക, യുദ്ധ നഷ്ടപരിഹാരം നൽകുക, മരവിപ്പിച്ച ഇറാനിയൻ സ്വത്തുക്കൾ വിട്ടുനൽകുക എന്നിവ ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു.

ഇറാനെതിരായ യുദ്ധം അമേരിക്കയ്ക്കും വലിയ സൈനിക ചെലവാണ് സൃഷ്ടിക്കുന്നത്. മിസൈൽ പ്രതിരോധ സംവിധാനങ്ങളിലെ ശേഖരം കുറയുന്നതിനെക്കുറിച്ച് ആശങ്ക ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ആയുധനിർമാണ കമ്പനികളോട് ഉൽപാദനം വർധിപ്പിക്കാനും ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ സമർപ്പിക്കാനും പ്രതിരോധ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. പെന്റഗണിന്റെ നീക്കം യുദ്ധത്തിനിടെ അമേരിക്ക ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആയുധങ്ങളുടെ അളവിനെക്കുറിച്ചുള്ള ആശങ്കയാണ് വ്യക്തമാക്കുന്നത്.

പേട്രിയറ്റ്, താഡ് പോലുള്ള മിസൈൽ പ്രതിരോധ ഇന്റർസെപ്റ്ററുകളുടെ ശേഖരം ഗണ്യമായി കുറഞ്ഞതായാണ് റിപ്പോർട്ട്. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായിരുന്ന 452 THAAD ഇന്റർസെപ്റ്ററുകളിൽ ജൂലൈ അവസാനമാകുമ്പോൾ ഏകദേശം 234-278 എണ്ണം മാത്രമേ ബാക്കിയുള്ളൂ. പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെയും ശേഖരത്തിലും വലിയ കുറവ് ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്കയ്ക്ക് സൈനികമായി ശക്തമായ ശേഷിയുണ്ടെങ്കിലും ദീർഘകാല സംഘർഷത്തിന് വലിയ അളവിൽ മിസൈലുകളും ഇന്റർസെപ്റ്ററുകളും ആവശ്യമാണ്. അതിനൊപ്പം യുദ്ധച്ചെലവും വർധിക്കും. അതിനിടയിലാണ് ഇറാന്റെ സാമ്പത്തിക സ്ഥിതിയെ കൂടുതൽ സമ്മർദത്തിലാക്കാനുള്ള നീക്കത്തിന് ട്രംപ് തയ്യാറാകുന്നത്.

സാമ്പത്തിക സമ്മർദം ഇറാനെ കൂടുതൽ ചർച്ചയ്ക്ക് പ്രേരിപ്പിച്ചേക്കാം. പക്ഷേ, അത് പരാജയപ്പെട്ടാൽ ടെഹ്റാൻ കൂടുതൽ കടുത്ത നിലപാട് സ്വീകരിക്കുകയും സംഘർഷം വീണ്ടും സൈനിക തലത്തിലേക്ക് മാറുകയും ചെയ്യും

The United States appears to be adopting a new strategy toward Iran, possibly because its usual tactics of military threats and direct attacks have not achieved the desired results. Instead of intensifying military action, the Trump administration is reportedly considering ways to weaken Iran economically. In a post on Truth Social, President Donald Trump said he is waiting to see Iran's economic crisis worsen.

Reports have already indicated that Iran is struggling under severe economic pressure. Sanctions and the costs associated with conflicts have significantly affected the country's economy. The U.S. naval blockade in the Persian Gulf and the Strait of Hormuz has further intensified Iran's challenges. According to assessments by U.S. intelligence agencies, Iran is facing such severe financial difficulties that it is struggling even to pay the salaries of its military personnel.