International

ഇരട്ട ഭൂചലനത്തിൽ നടുങ്ങി വെനസ്വേല, പതിനായിരങ്ങൾ മരിച്ചതായി സൂചന; വ്യാപക നാശനഷ്ടം, ജപ്പാനും കുലുങ്ങി

മിനിറ്റുകളുടെ വ്യത്യാസത്തിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് തലസ്ഥാന നഗരമായ കാരക്കാസിന് പടിഞ്ഞാറുണ്ടായത്

Madism Desk

വെനസ്വേലയെ നടുക്കി ഇരട്ട ഭൂകമ്പം. മിനിറ്റുകളുടെ വ്യത്യാസത്തിൽ 7.1, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് തലസ്ഥാന നഗരമായ കാരക്കാസിന് പടിഞ്ഞാറുണ്ടായത്. ഭൂകമ്പത്തിൽ പതിനായിരക്കണക്കിന് ആളുകൾ മരിച്ചതായാണ് സൂചന. തുടർച്ചയായി ചലനങ്ങളുണ്ടായതിന് പിന്നാലെ രാജ്യത്ത് സുനാമി മുന്നറിയിപ്പുണ്ട്.

കരീബിയൻ തീരദേശ നഗരമായ മൊറോണിനു പടിഞ്ഞാറ്, ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ആദ്യത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനു പിന്നാലെയാണ് രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു. മൊറോൺ നഗരത്തിനു 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം.

വെനസ്വേലയിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും ശക്തിയേറിയ ഭൂകമ്പമാണിത്. പ്രാദേശിക സമയം വൈകിട്ട് 6 മണിയോടെയായിരുന്നു ആദ്യത്തെ ഭൂചലനം. ഇതിൽ തന്നെ കെട്ടിടങ്ങൾ മിക്കതും പൊളിഞ്ഞു വീണു. പരിഭ്രാന്തരായ ജനങ്ങളെ ഒഴിപ്പിക്കാൻ ശ്രമിക്കവേ അടുത്ത ചലനവുമുണ്ടായി. റസ്റ്ററന്റുകളും മറ്റ് ബിസിനസുകളുമെല്ലാം തുറന്നിരുന്ന സമയമായതിനാൽ നിരവധി ആളുകൾ നഗരത്തിലുണ്ടായിരുന്നു. പല പ്രമുഖ കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നിട്ടുണ്ട്.

വെനസ്വേലയിൽ ഇപ്പോൾ രാത്രിയായതിനാൽ രക്ഷാപ്രവർത്തനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. നാശനഷ്ടങ്ങളും പരിക്കുകളും സംബന്ധിച്ച വിവരങ്ങൾ അധികൃതർ ശേഖരിച്ചു വരികയാണ്. പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചിട്ടുണ്ടാവാം എന്നാണ് യു.എസ് ജിയോളജിക്കൽ സർവേ പുറത്തുവിട്ടിരിക്കുന്ന കണക്കുകൾ. ഊഹിക്കുന്നതിലും അപ്പുറമായിരിക്കും വ്യാപ്തി എന്നാണ് മുന്നറിയിപ്പ്.

ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് കാരക്കാസിന് വടക്കായുള്ള തുറമുഖ നഗരം ലാ ഗ്വൈറയാണ്. വെനസ്വേലയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. ഈ വർഷം ജനുവരി 3-ന് പ്രസിഡന്റ് നിക്കോളാസ് മദൂറോയെ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ട് അമേരിക്കൻ സേന ആക്രമണം നടത്തിയതായി പറയപ്പെടുന്ന മലഞ്ചെരിവുകളിലെ ജനവിഭാഗങ്ങളും ലാ ഗ്വൈറയുടെ സമീപത്താണ്.

ലാ ഗ്വൈറയിലെ കടൽത്തീരത്തുള്ള സ്റ്റാർ ഹോട്ടൽ എഡ്വേർഡ്സ് ഹോട്ടൽ ബൂട്ടിക്കിന് ഗുരുതര നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂകമ്പത്തെ തുടർന്ന് കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ പൂർണമായും തകർന്നതായി ദൃശ്യങ്ങൾ സൂചിപ്പിക്കുന്നു. സമീപ പ്രദേശമായ കാറ്റിയ ലാ മാറിൽ വെനസ്വേലയുടെ നാവിക അക്കാദമിക്കും നിരവധി ഉയരമുള്ള പാർപ്പിട കെട്ടിടങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായി.

കാരക്കാസിലെ അമേരിക്കൻ എംബസി കേടുപാടുകൾ സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കാതിരിക്കാനും, സുരക്ഷിതമായ അഭയകേന്ദ്രങ്ങൾ തേടാനും പൌരന്‍മാരോട് നിർദേശിച്ചിട്ടുണ്ട്.

അതേസമയം ജപ്പാനിലും ഇന്ന് ഭൂചലനമുണ്ടായിട്ടുണ്ട്. വടക്കൻ ജപ്പാനിലെ ഇവാത്തെ തീരത്താണ് 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം. ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ഹാഷികാമി നഗരത്തിലാണ്. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പുമില്ല.

Venezuela was rocked by twin earthquakes, with magnitudes of 7.1 and 7.5 striking within minutes of each other west of the capital, Caracas. Reports indicate that tens of thousands of people may have died in the disaster. A tsunami warning has also been issued following the quakes.

The first earthquake originated at a depth of 13 kilometres beneath the ground, west of Morón, a coastal city on the Caribbean coast. The second, more powerful quake measuring 7.5 magnitude, struck shortly afterward, further shocking the country, according to the US Geological Survey. Its epicentre was located just 10 kilometres below the surface, about 16 kilometres southwest of Moron