International

'ഗ്രീൻലാൻഡിൽ' ഡെന്മാർക്കുമായി ധാരണ വെച്ച് യുഎസ്; സുരക്ഷാ നിയന്ത്രണം ഏറ്റെടുത്തെന്ന് വാദം, സൈനിക വിന്യാസവും പ്ലാനിൽ

ഗ്രീൻലാൻഡിൽ തന്ത്രപ്രധാനമായ സൈനിക വിന്യാസത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും എക്കാലത്തേക്കും ആവശ്യമായ അനുമതി അമേരിക്കയ്ക്ക് ഉറപ്പുനൽകുന്നതാണ് പുതിയ കരാർ

Madism Desk

ഗ്രീൻലാൻഡ് അമേരിക്കയുടെ നിയന്ത്രണത്തിലാക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങൾ തുടരുകയാണ്. ഗ്രീൻലാൻഡിന്റെ സുരക്ഷ സംബന്ധിച്ച് യുഎസും ഡെന്മാർക്കും കരാർ പ്രഖ്യാപിച്ചതാണ് ഈ വിഷയത്തിലെ ഏറ്റവും പുതിയ വാർത്ത. ഗ്രീൻലാൻഡിന്റെയും അമേരിക്കയുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വടക്കൻ അറ്റ്ലാൻഡിക്ക് മേഖലയിൽ യുഎസിന്ർറെ സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതിനും സ്ഥിരമായ സുരക്ഷാ അവകാശങ്ങൾ നൽകുന്നതിനുമാണ് കരാർ ധാരണയായിരിക്കുന്നത്. ദ്വീപില്‍ യു.എസിന് നിയന്ത്രണം നല്‍കുന്നതിനായി ഡെന്‍മാര്‍ക്കുമായും ഗ്രീന്‍ലാന്‍ഡ് പ്രാദേശിക അധികൃതരുമായും കരാറിലെത്തിയെന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.

ഗ്രീൻലാൻഡിൽ തന്ത്രപ്രധാനമായ സൈനിക വിന്യാസത്തിനും സുരക്ഷാ പ്രവർത്തനങ്ങൾക്കും എക്കാലത്തേക്കും ആവശ്യമായ അനുമതി അമേരിക്കയ്ക്ക് ഉറപ്പുനൽകുന്നതാണ് പുതിയ കരാർ. ഇതിലൂടെ യുഎസ് സൈന്യത്തിന് പ്രദേശത്തെ വ്യോമാതിർത്തി ഉപയോഗിക്കാനും പുതിയ സൈനിക സജ്ജീകരണങ്ങൾ നടത്താനുമുള്ള പൂർണ്ണ അവകാശം ലഭിക്കും. ഭാവിയിൽ ഗ്രീൻലാൻഡ് പൂർണ്ണ സ്വയംഭരണത്തിലേക്ക് മാറിയാലും ഈ പ്രതിരോധ കരാറിന്റെ പ്രാബല്യം നിലനിൽക്കുമെന്ന പ്രത്യേകതയുമുണ്ട്.

കൂടാതെ, നാറ്റോ സഖ്യത്തിൽ ഇല്ലാത്ത ചൈന, റഷ്യ തുടങ്ങിയ മറ്റ് അയൽരാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നതിനോ സൈനിക സാന്നിധ്യം പുലർത്തുന്നതിനോ കരാർ വിലക്കേർപ്പെടുത്തുന്നു. തന്ത്രപ്രധാനമായ മേഖലകളിലെ വിദേശ നിക്ഷേപങ്ങളിൽ യുഎസിന്റെ മുൻകൂൂർ അനുമതിയും അത്യാവശ്യമാണ്. അതേസമയം, ഗ്രീൻലാൻഡിന്റെ ഭൗമ പ്രദേശങ്ങൾക്ക് മേലുള്ള ഡെന്മാർക്കിന്റെ സാമ്രാജ്യത്വ പരമാധികാരവും ഗ്രീൻലാൻഡ് ജനതയുടെ സ്വയം നിർണ്ണയാവകാശവും അതേപടി നിലനിർത്താനും കരാറിൽ ധാരണയായിട്ടുണ്ട്.

ആർട്ടിക് മേഖലയിലെ ഭൗമരാഷ്ട്രീയ പ്രാധാന്യം

ആർട്ടിക് മേഖലയിൽ ശക്തമായ സൈനിക സ്വാധീനം സ്ഥാപിക്കാൻ ശ്രമിക്കുന്ന റഷ്യയെയും "പോളാർ സിൽക്ക് റോഡ്" പദ്ധതിയിലൂടെ സാമ്പത്തിക കടന്നുകയറ്റത്തിന് തുനിയുന്ന ചൈനയെയും പ്രതിരോധിക്കുക എന്നതാണ് വടക്കേ അമേരിക്കൻ സുരക്ഷയിൽ ഗ്രീൻലാൻഡിനുള്ള പ്രധാന ചുമതല. ഉത്തരധ്രുവത്തിന് മുകളിലൂടെ വരാൻ സാധ്യതയുള്ള ബാലിസ്റ്റിക് മിസൈലുകളെയും ആകാശമാർഗ്ഗമുള്ള ഭീഷണികളെയും മുൻകൂട്ടി തിരിച്ചറിയാൻ യുഎസ് ബഹിരാകാശ സേന പ്രവർത്തിപ്പിക്കുന്ന പിറ്റൂഫിക് എയർ ബേസ് പോലെയുള്ള കേന്ദ്രങ്ങൾ അത്യന്താപേക്ഷിതമാണ്.

കാലാവസ്ഥാ വ്യതിയാനം കാരണം ആർട്ടിക് പ്രദേശങ്ങളിലെ മഞ്ഞുരുകുമ്പോൾ രൂപപ്പെടുന്ന പുതിയ സമുദ്ര വാണിജ്യ പാതകളുടെ നിയന്ത്രണം കരസ്ഥമാക്കുന്നതിലും ഈ കരാർ പ്രധാന പങ്ക് വഹിക്കുന്നു. ഒപ്പം, ആധുനിക പ്രതിരോധ സാങ്കേതികവിദ്യകൾക്കും സ്മാർട്ട്ഫോണുകൾക്കും ആവശ്യമായ അപൂർവ്വ ധാതുക്കളുടെ വൻ ശേഖരം ഗ്രീൻലാൻഡിലുണ്ട്. ഇവയുടെ ഉൽപ്പാദനത്തിൽ ചൈനയ്ക്കുള്ള ആഗോള ആധിപത്യം കുറയ്ക്കാനും സ്വന്തം വ്യവസായ മേഖലയ്ക്ക് ആവശ്യമായ വിഭവങ്ങൾ ഉറപ്പാക്കാനും ഈ മേഖലയിലെ നിയന്ത്രണം വഴി അമേരിക്കയ്ക്ക് സാധിക്കും.

സുരക്ഷാ കരാര്‍ ഡെൻമാര്‍ക്ക് ശരിവെച്ചിട്ടുണ്ട്. അടുത്ത ആഴ്ച ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ ഈ കരാര്‍ ഒപ്പിടുമെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൻ സ്ഥിരീകരിച്ചു. എന്നാൽ ട്രംപിന്റെ അവകാശ വാദങ്ങൾ സംബന്ധിച്ച് പ്രതികരിച്ചില്ല. ഈ കരാര്‍ 'ആർട്ടിക് മേഖലയിലെയും വടക്കൻ അറ്റ്ലാന്റിക് മേഖലയിലെയും സുരക്ഷ ശക്തിപ്പെടുത്തുന്നു' എന്നു മാത്രമായിരുന്നു മെറ്റെ ഫ്രെഡറിക്സന്റെ വാക്കുകൾ.

U.S. President Donald Trump’s efforts to bring Greenland under American control are continuing. The latest development is an agreement announced by the U.S. and Denmark on Greenland’s security. The deal aims to increase the U.S. military presence and grant Washington permanent security rights in the North Atlantic region to ensure the security of Greenland and the United States. In a Truth Social post, Trump said he had reached an agreement with Denmark and Greenland’s local authorities to establish U.S. control over the island.