മാനസിക പിരിമുറുക്കം മൂലം ഇറാൻ മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് വിമാനവാഹിനി കപ്പലിൽ നിന്ന് നാവികർ കൂട്ടത്തോടെ കടലിലേക്ക് ചാടുന്നു എന്ന വാർത്ത പുറത്തെത്തിയിട്ട് കുറച്ച് ദിവസമായി. അമേരിക്കയുടെ യുഎസ്എസ് എബ്രഹാം ലിങ്കണിൽ നിന്ന് നാവികർ കടലിലേക്ക് ചാടിയെന്നും ഇവരെല്ലാം തന്നെ മരിച്ചു എന്നുമായിരുന്നു വാർത്ത. വാർത്തയ്ക്ക് പിന്നാലെ, ഇറാൻ യുദ്ധം മൂലം അമേരിക്കൻ സൈനികർ അനുഭവിക്കുന്ന മാനസിക സമ്മർദങ്ങളെ കുറിച്ചുള്ള ചർച്ചകളും ധാരാളമായി വന്നുതുടങ്ങി.
എന്നാൽ ഈ വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൈന്യത്തിന്റെ മനോവീര്യം കെടുത്താൻ ഇറാനും അനുബന്ധ വൃത്തങ്ങളും നടത്തുന്ന തെറ്റായ പ്രചാരണത്തിന്റെ ഭാഗമാണിതെന്ന് യു.എസ് വ്യക്തമാക്കിയതായാണ് വിവരം. വിമാനവാഹിനിക്കപ്പലുകളിൽ 'മാൻ ഓവർബോർഡ്' അലേർട്ടുകളോ അപകടങ്ങളോ അപൂർവ്വമായി സംഭവിക്കാറുണ്ടെങ്കിലും, കപ്പലിലെ മോശം സഹചര്യങ്ങൾ കാരണം നാവികർ കൂട്ടത്തോടെ കടലിലേക്ക് ചാടുന്നു എന്ന വാദത്തിന് എവിടെയും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കപ്പലിലെ ഭീകരമായ ചൂട്, മോശം ഭക്ഷണം, കഠിനമായ ജോലിഭാരം, മാനസിക സമ്മർദ്ദം എന്നിവ കാരണം നാവികർ ജീവനൊടുക്കാൻ കപ്പലിൽ നിന്ന് കടലിലേക്ക് ചാടുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങളിലും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഇറാനിയൻ മാധ്യമമായ തസ്നീം ന്യൂസ് ഏജൻസിയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നാലെ മറ്റ് മാധ്യമങ്ങളും ഇതേറ്റു പിടിച്ചു. കപ്പലിനുള്ളിൽ നാവികർ തമ്മിൽ കടുത്ത സംഘർഷവും ഏറ്റുമുട്ടലും ഉണ്ടായെന്നും ഏഴോളം സൈനികർ ഇത്തരത്തിൽ കൊല്ലപ്പെട്ടുവെന്നും വാർത്തയുണ്ടായി.
എന്നാൽ ഇത്തരത്തിലൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് യു.എസ് സെൻട്രൽ കമാൻഡ് അറിയിക്കുന്നത്. കപ്പലിൽ 'മാൻ ഓവർബോർഡ്' പോലുള്ള അപകടങ്ങൾ സംഭവിച്ചാൽ അത് അന്താരാഷ്ട്ര സൈനിക പ്രോട്ടോകോൾ പ്രകാരം ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഒരു സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ വാർത്ത സെൻട്രൽ കമാൻഡ് നിഷേധിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നതല്ലാതെ, ഔദ്യോഗിക പ്രസ്താവന എവിടെയും പുറപ്പെടുവിച്ചിട്ടില്ല. യുഎസ് നാവികസേനയുടേതായി ഒരു പ്രസ്താവനയും വന്നിട്ടുമില്ല.
അതേസമയം നാവികരുടെയും സൈനികരുടെയും ബുദ്ധിമുട്ടുകൾ വെളിവാക്കുന്ന റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്തെത്തിയിട്ടുണ്ട്. 250 ദിവസത്തിലധികമായി ഇറാൻ തീരത്ത് തമ്പടിച്ചിരിക്കുന്നതിനാൽ അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടുകയാണെന്നാണ് വിവരം. ഇതുവരെ മറ്റൊരു തീരത്തും വാഹിനി അടുപ്പിച്ചിട്ടില്ല.
കപ്പലിൽ നിന്ന് നാവികർ ചാടിയെന്ന വാർത്തകളിൽ യു.എസ് നാവികസേന പൂർണ്ണമായും മൗനം പാലിക്കുമ്പോഴും, കപ്പലിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് അവിടെയുള്ള സൈനികരുടെ മാതാപിതാക്കളും ബന്ധുക്കളും ചോദ്യങ്ങൾ ഉയർത്തിത്തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച , കുടുംബങ്ങൾ കപ്പലിലെ കഠിനമായ സാഹചര്യങ്ങളെച്ചൊല്ലി യു.എസ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി ഹംഗ് കാവോയെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് അന്നേദിവസം രാത്രി യു.എസ് നാവികസേനാ നേതൃത്വവും ലിങ്കൺ കപ്പലിലുള്ള 5,000-ത്തോളം വരുന്ന നാവികരുടെ കുടുംബാംഗങ്ങളും തമ്മിൽ നടന്ന വെർച്വൽ യോഗത്തിൽ തർക്കങ്ങളും കടുത്ത രോഷവും ഉയർന്നതായി എംഎസ് നൌ റിപ്പോർട്ട് ചെയ്യുന്നു.
രസകരമായ വസ്തുത എന്തെന്നാൽ, യു.എസ്.എസ് എബ്രഹാം ലിങ്കണിൽ നിന്ന് ഇത്തരം പരാതികൾ ഉയർന്നുവരുന്നത് ഇതാദ്യമായല്ല. എബ്രഹാം ലിങ്കൺ, ട്രിപ്പോളി എന്നിവയിൽ ഭക്ഷണക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, അത് വ്യാജവാർത്ത ആണെന്നാണ് ഇക്കഴിഞ്ഞ ഏപ്രിലിൽ പ്രതികരിച്ചത്.
Reports claiming that US sailors deployed in the Iran region are jumping into the sea due to mental stress have been circulating for the past few days. According to the claims, around seven sailors from the USS Abraham Lincoln jumped overboard and died.
The reports also sparked discussions about the psychological pressure allegedly faced by American troops because of tensions with Iran. However, fact-checks and subsequent reports indicate that these claims are baseless.
The US has reportedly stated that the story is part of a disinformation campaign by Iran and its affiliated networks aimed at undermining military morale. While "man overboard" alerts and accidents can occasionally occur on aircraft carriers, there is no official confirmation anywhere that sailors are collectively jumping into the sea because of poor conditions aboard the ship.