International

ലിവിങ് റൂമിൽ കല്യാണം, ബന്ധുക്കളെ പോലും ഒഴിവാക്കി... ഒടുവിൽ വിരമിക്കൽ സൂചനയും! ഇത് റൊണാൾഡോയുടെ സ്റ്റൈൽ

വിവാഹത്തിന് അഞ്ച് മക്കളും ഇരുവരുടെയും അടുത്ത രണ്ട് സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളായി ജോർജിനയുടെ സഹോദരിയും

Sports Desk

പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഓഗസ്റ്റ് 11നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും വിവാഹിതരായത്. വിവാഹം എന്നുണ്ടാകും എവിടെ വെച്ച് നടക്കും എന്ന സാധ്യതാപ്പട്ടികകളെല്ലാം കാറ്റിൽ പറത്തി, തികച്ചും സ്വകാര്യമായ ചടങ്ങിലൂടെ ഇരുവരും ഒന്നിക്കുകയായിരുന്നു. ഇപ്പോഴിതാ, വിവാഹത്തെ കുറിച്ചും ഭാവി പരിപാടികളെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് റൊണാൾഡോയും ജോർജിനയും. വോഗിന് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് ഇരുവരും മനസ്സ് തുറന്നത്.

ഓഗസ്റ്റ് 11ന്, ആദ്യമായി കണ്ടതിന്റെ പത്താം വാർഷികത്തിലാണ് ഒന്നിച്ചുള്ള ജീവിതം ഔദ്യോഗികമാക്കാൻ റൊണാൾഡോയും ജോർജിനയും തീരുമാനിക്കുന്നത്. മഡ്രിഡിലെ ഗൂച്ചി സ്റ്റോറിൽ വെച്ചായിരുന്നു ഇരുവരുടെയും ആദ്യ കൂടിക്കാഴ്ച. തുടർന്ന് പ്രണയം നിറഞ്ഞ പത്തുവർഷങ്ങൾ... ആ പ്രണയത്തിന് സാക്ഷികളായി അഞ്ച് മക്കളും...

റിയോ ഫെർഡിനാൻഡ്, റിഹാന, ദുവ ലിപ എന്നിങ്ങനെ വൻ താരനിര പ്രതീക്ഷിക്കപ്പെട്ട വിവാഹമായിരുന്നു റൊണാൾഡോ-ജോർജിനയുടേത്. എന്നാൽ അതിഥിപ്പട്ടിക വിരലിലെണ്ണാവുന്നത് മാത്രമാക്കി ചുരുക്കി, മക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും മാത്രം സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. വിവാഹത്തിന് അഞ്ച് മക്കളും ഇരുവരുടെയും അടുത്ത രണ്ട് സുഹൃത്തുക്കളും മാത്രമാണുണ്ടായിരുന്നത്. ബന്ധുക്കളായി ജോർജിനയുടെ സഹോദരിയും.

അന്താരാഷ്ട്ര മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തത് പോലെ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗോ സ്വപ്നതുല്യമായ വിവാഹവേദിയോ ഉണ്ടായിരുന്നില്ല റോണാൾഡോ-ജോർജിന വിവാഹത്തിന് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. പോർച്ചുഗലിലെ കാസ്കെയ്സിൽ ഇരുവരും താമസിക്കുന്ന, സമ്മർ ഹൌസിലെ ലിവിംഗ് റൂമിലായിരുന്നു വിവാഹച്ചടങ്ങ്. ഇത്രയും കാലം ജീവിച്ച വീടിനേക്കാൾ വൈകാരിക അടുപ്പം വേറേത് ഡെസ്റ്റിനേഷന് നൽകാനാവും എന്നാണ് ഇരുവരും ഒരേ സ്വരത്തിൽ ചോദിക്കുന്നത്.

വിവാഹവേദിയെ കുറിച്ച് ജോർജിന പറയുന്നതിങ്ങനെ:

ഞങ്ങളൊന്നിച്ചുള്ള ജീവിതത്തിലെ പ്രധാനപ്പെട്ടതും ദൈനംദിനവുമായ കാര്യങ്ങൾ നടക്കുന്ന സ്ഥലമാണ് വീട്. പ്രഭാതഭക്ഷണമുൾപ്പെടെ ഞങ്ങളൊന്നിച്ചുള്ള നിമിഷങ്ങൾക്കെല്ലാം സാക്ഷിയാകുന്ന ഇടമാണിത്. ഒരു 30 വർഷമൊക്കെ കഴിയുമ്പോഴേക്കും ഈ ലിവിങ് റൂം കാണുമ്പോൾ കുട്ടികൾക്ക് ഓർക്കാനാകണം, ഇവിടെയാണല്ലോ മാതാപിതാക്കൾ ഒന്നിക്കാനുള്ള തീരുമാനമെടുത്തത് എന്ന്...

വലുതാകുമ്പോൾ ഒരു ആഢംബര വിവാഹം വേണമെന്നൊക്കെ ചെറുപ്പത്തിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒരു വലിയ കൊട്ടാരത്തിൽ വെച്ച്, നീണ്ട ഗൌണിട്ട് കുതിരവണ്ടിയിൽ വന്നിറങ്ങുന്ന എന്നെ സ്വപ്നം കണ്ടിട്ടുമുണ്ട്. പക്ഷേ പിന്നീടെപ്പോഴോ ആ ആഗഹ്രം മങ്ങി. ഒരുപക്ഷേ അത് നമ്മൾ ഇപ്പോൾ സ്ഥിരം കാണുന്നത് കൊണ്ടാവാം. വിവാഹം കഴിക്കാമെന്ന തീരുമാനമെടുത്തപ്പോഴേ, അത് തീർത്തും സ്വകാര്യമായി, കുട്ടികൾക്കും പങ്കാളിക്കുമൊപ്പം, ഇവിടെ വീട്ടിൽ വെച്ച് നടത്തണം എന്നായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. വിവാഹസമയത്ത് എനിക്കെന്റെ കരച്ചിൽ നിയന്ത്രിക്കാനാവുമായിരുന്നില്ല.

ഇടയ്ക്ക് റൊണാൾഡോയുടെ കമന്റ്

കുട്ടികൾക്ക് ചിലപ്പോൾ അങ്ങനെ ചിന്തിക്കാനാവില്ല... ടേബിൾ ചിലപ്പോൾ മാറുമായിരിക്കും... ഡെക്കോർ ഒക്കെ ഇടയ്ക്കൊന്ന് മാറ്റണ്ടേ..

ഇനിയുള്ള കാലം കുടുംബത്തിനൊപ്പം, വിരമിക്കലോ?

വിവാഹവിശേഷങ്ങൾക്കിടെ, വിരമിക്കൽ സൂചനയും അഭിമുഖത്തിൽ റൊണാൾഡോ നൽകിയിട്ടുണ്ട്. വിവാഹശേഷം ജീവിതത്തിൽ എന്ത് മാറ്റം വന്നു എന്ന ചോദ്യത്തിനുത്തരമായിരുന്നു അത്...

റൊണാൾഡോയുടെ വാക്കുകളിങ്ങനെ

ഇത് ചിലപ്പോൾ ഫുട്‌ബോളിലെ എന്റെ അവസാന വർഷമായിരിക്കാം. ഒരു മാസ്മരികമായ ലെഗസി സമ്മാനിച്ച് മടങ്ങണം എന്നാണെന്ർറെ ആഗ്രഹം. ഭാവിയെ കുറിച്ച് കൃത്യമായ പ്ലാനിംഗുണ്ട്. എന്നെ ബിസിയാക്കി വയ്ക്കുന്ന ഒരുപാട് കാര്യങ്ങൾ ലിസ്റ്റിലുണ്ട്. അതിലേതിലാവും ഫോക്കസ് എന്ന് ഇപ്പോൾ പറയാനാകില്ല. ഫുട്ബോൾ അവശേഷിപ്പിക്കുന്നത് ഒരു വലിയ വിടവാണ്. അത് ഫിൽ ചെയ്യാൻ ചിലപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടി വന്നേക്കാം. ഒരുപാട് യാത്ര ചെയ്യാനുണ്ട്, ജീവിതം എൻജോയ് ചെയ്യാനുണ്ട്.. ഇതെല്ലാം കഴിഞ്ഞ 25 വർഷത്തേക്ക് വേണ്ടെന്ന് വെച്ചയാളാണ് ഞാൻ. ഇനി ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും ആസ്വദിക്കണം.

വിവാഹ ചടങ്ങുകൾ നടക്കുന്ന കാര്യം റൊണാൾഡോയുടെ അടുത്ത കുടുംബാംഗങ്ങൾ പോലും അവസാന നിമിഷമാണ് അറിഞ്ഞത്. വിവാഹത്തെക്കുറിച്ച് ദമ്പതികൾ നേരത്തെ പൊതുജനങ്ങൾക്ക് യാതൊരു സൂചനയും നൽകിയിരുന്നില്ല. റൊണാൾഡോ ഓഗസ്റ്റ് 8ന് മദീരയിലെ ഫിൻചാൽ കത്തീഡ്രലിൽ വച്ച് വിവാഹിതനാകുമെന്ന റിപ്പോർട്ടിനെ തുടർന്ന് നൂറുകണക്കിന് ആരാധകരും മാധ്യമപ്രവർത്തകരും അവിടെ തടിച്ചുകൂടിയിരുന്നു. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് ഇരുവരും 11ന് കാഷ്‌കിസിൽ വച്ച് രഹസ്യമായി വിവാഹിതരാവുകയും പിന്നീട് വിവാഹമോതിരം ധരിച്ച കൈകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് വാർത്ത പുറംലോകത്തെ അറിയിക്കുകയുമായിരുന്നു.

After a decade-long relationship, Cristiano Ronaldo and his partner Georgina Rodriguez got married on August 11. Defying all speculation about when and where the wedding would take place, the couple tied the knot in a highly private ceremony.

Now, Ronaldo and Georgina are opening up about their wedding and future plans. The couple spoke candidly in an exclusive interview with Vogue.

On August 11, exactly ten years after their first meeting, Ronaldo and Georgina decided to make their life together official. The two first met at a Gucci store in Madrid. What followed was a decade filled with love, witnessed by their five children.