Kerala

BLMനെതിരെ ഗൂഢാലോചന; അഞ്ച് പേര്‍ക്കെതിരെ കേസ്

കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രൈഡ് സൊസൈറ്റിയെന്ന് ആരോപണം. മുൻകാല സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും പൊലീസ് പരാതിയും നേരിട്ടവർ ഇന്ന് പ്രൈഡ് സൊസൈറ്റിയുടെ തലപ്പത്ത്.

Madism Desk

ഭാരത് ലജ്‌ന മള്‍ട്ടിസ്റ്റേറ്റ് ഹൗസിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ (ബിഎല്‍എം) കുപ്രചാരണങ്ങള്‍ സംബന്ധിച്ച പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്.  ബിഎല്‍എമ്മിനെ ലക്ഷ്യമിട്ട്  അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ഗൂഢാലോചന നടത്തിയെന്നും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമുള്ള പരാതിയില്‍ കുന്നംകുളം പൊലീസ്  ആണ് കേസെടുത്തത്. സൈലേഷ്, ഡാനി രവീന്ദ്രന്‍, പോസന്‍ വര്‍ഗീസ്, ജയനാരായണന്‍, അരുണ്‍ കശ്യപ് എന്നിവരാണ് കേസിലെ പ്രതികള്‍. 

ബിഎല്‍എമ്മിലെ ജീവനക്കാരെ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി, സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രചാരണം നടത്തി. ബിഎല്‍എമ്മുമായി ബന്ധപ്പെട്ട് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് ഗൂഢാലോചന നടത്തി എന്നിവ ആരോപണങ്ങളിലാണ് പൊലീസ് നടപടി. വ്യാജ പ്രചാരണങ്ങളെത്തുടര്‍ന്ന് ഏകദേശം 20 അംഗങ്ങള്‍ നിക്ഷേപം പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു.

മുൻകാല സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ

ബിഎല്‍എമ്മിനായ വ്യാജ പ്രചാരണങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ മുന്‍പും സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ആരോപണ വിധേയരായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്.  സൈലേഷ് സി. നായരും അരുണ്‍ കശ്യപും 2021-ല്‍ മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍നിന്ന് പുറത്താക്കപ്പെട്ടവരാണെന്നും ഇരുവര്‍ക്കുമെതിരെ അന്നത്തെ സ്ഥാപനം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നുമാണ് വിവരങ്ങള്‍.

നിലവില്‍  കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൈഡ് ക്രെഡിറ്റ്‌ കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ സിഇഒ ആയി സൈലേഷ് സി. നായരും ലോണ്‍സ് വിഭാഗത്തിന്റെ മേധാവിയായിഅരുണ്‍ കശ്യപും പ്രവര്‍ത്തിച്ചു വരികയാണ്. മുന്‍കാലത്ത് സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും പൊലീസ് പരാതിയും നേരിട്ടതായി പറയപ്പെടുന്ന വ്യക്തികളാണ് ഇപ്പോള്‍ BLM-നെതിരായ വിവാദങ്ങളിലും ഉള്‍പ്പെടുന്നത്. 

മരിച്ച ഓഡിറ്ററുടെ വ്യാജ ഒപ്പ് ഉപയോഗിച്ചെന്ന ആരോപണം; പ്രൈഡ് സൊസൈറ്റിക്കെതിരെ സിബിഐ അന്വേഷണവും?

പ്രൈഡ് ക്രെഡിറ്റ്‌ കോര്‍പ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് മറ്റൊരു ഗുരുതര ആരോപണവും ഉയരുന്നുണ്ട്. മരിച്ചുപോയ ഒരു ഓഡിറ്ററുടെ വ്യാജ ഒപ്പ് ഉപയോഗിച്ച് രേഖകളും ഡാറ്റയും തയ്യാറാക്കിയെന്ന ആരോപണത്തില്‍ സ്ഥാപനം CBI അന്വേഷണത്തിന്റെ പരിധിയിലാണെന്നുമാണ് റിപ്പോര്‍ട്ട്. മള്‍ട്ടിസ്റ്റേറ്റ് സഹകരണ സൊസൈറ്റി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതായി അറിയപ്പെടുന്ന സ്ഥാപനം പ്രായോഗികമായി കേരളത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നതാണെന്നതും ശ്രദ്ധേയമാണ്. ഈ വിഷയങ്ങളിലെ യഥാര്‍ഥ വസ്തുതകളും സ്ഥാപനത്തിന്റെ പ്രവര്‍ത്തനപരിധിയും ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. BLM-നെതിരായ കുപ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രൈഡ് ആണെന്ന് ആരോപണം.

മുന്‍കാല സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍, നിലവിലെ പൊലീസ് കേസ്, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ പ്രചാരണങ്ങള്‍ എന്നിവയെല്ലാം ഒരുമിച്ച് പരിശോധിക്കുമ്പോള്‍ നിര്‍ണായകമായ ചില ചോദ്യങ്ങളാണ് ഉയരുന്നത്.

BLM-നെതിരെ നടക്കുന്ന കുപ്രചാരണങ്ങള്‍ക്കും സംഘടിത നീക്കങ്ങള്‍ക്കും പിന്നില്‍പ്രൈഡ് ക്രെഡിറ്റ്‌ കോര്‍പ്പറേറ്റീവ് സൊസൈറ്റിയും അതുമായി ബന്ധപ്പെട്ട വ്യക്തികളുമാണെന്നാണ് BLM ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ പ്രൈഡ് സൊസൈറ്റിയെ നിലവിലെ കുന്നംകുളം എഫ്ഐആറില്‍ പ്രതിയാക്കിയിട്ടില്ല.

അഞ്ചുകോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണം, ഉദ്യോഗസ്ഥര്‍ക്കെതിരായ ഭീഷണിപ്പെടുത്തല്‍, നിക്ഷേപകരെ സ്വാധീനിച്ചെന്ന പരാതി എന്നിവയില്‍ കുന്നംകുളം പൊലീസ് അന്വേഷണം നടത്തിവരികയാണ്. BLM-നെതിരായ നീക്കങ്ങൾക്ക് പിന്നിൽ ആരാണ്? സാമ്പത്തിക താൽപര്യങ്ങളാണോ ഈ വിവാദങ്ങൾക്ക് പിന്നിൽ? മുൻകാല പരാതികളും ഇപ്പോഴത്തെ സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ട്.

Kunnamkulam Police have registered a case against five people following allegations of spreading misinformation and threatening BLM. They are accused of conspiring to demand ₹5 crore and attempting to defame the cooperative society through social media.