തിരുവനന്തപുരം മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളെന്ന് പ്രതിയായ അമ്മ ക്രിസ്റ്റിയുടെ മൊഴി. ഭർത്താവുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങളും കുടുംബത്തിൽനിന്നുള്ള അകൽച്ചയുമാണ് മകളുടെ കൊലപാതകത്തിലേക്ക് തന്നെ നയിച്ചതെന്നാണ് ക്രിസ്റ്റി പൊലീസിനോട് പറഞ്ഞത്. സ്വന്തം വീട്ടിലേക്ക് പോകുന്നത് ഭർത്താവ് വിലക്കിയിരുന്നെന്നും കുടുംബം തന്നെ അകറ്റിനിർത്തിയെന്നുമാണ് യുവതി നൽകിയിരിക്കുന്ന മൊഴി. ഇതിന്റെ മാനസിക വിഷമത്തിലായിരുന്നു കൃത്യം ചെയ്യാൻ തീരുമാനിച്ചതെന്നും ക്രിസ്റ്റി പറയുന്നു.
ഇന്നലെ വൈകിട്ട് കിടപ്പുമുറിയിൽ കയറിയ ശേഷമാണ് മകളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് മൊഴി. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ക്രിസ്റ്റി പൊലീസിനോട് പറഞ്ഞു. ഇതിനായി ഉറക്കഗുളികകൾ കഴിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, ക്രിസ്റ്റിയുടെ മൊഴിയിലെ കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ദാമ്പത്യപ്രശ്നങ്ങൾക്ക് പുറമെ യുവതിക്ക് പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നോ എന്നതും അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്.
മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്ത്–ക്രിസ്റ്റി ദമ്പതിമാരുടെ മകൾ അന്നയാണ് ഇന്നലെ കൊല്ലപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമ്മയാണ് കൃത്യത്തിന് പിന്നിലെന്ന സംശയം പൊലീസിന് ലഭിച്ചത്. കൊലപാതകത്തിന് ശേഷം ക്രിസ്റ്റിയും ജീവനൊടുക്കാൻ ശ്രമിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ക്രിസ്റ്റിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ചികിത്സ പൂർത്തിയായ ശേഷമായിരിക്കും തുടർനടപടികൾ.
കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ക്രിസ്റ്റിയുടെയും അഭിജിത്തിന്റെയും വിവാഹവാർഷികദിനത്തിലായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാല് വർഷം മുൻപാണ് ഇരുവരും വിവാഹിതരായതെന്ന് അഭിജിത്തിന്റെ ബന്ധുക്കൾ പറഞ്ഞു. എന്നാൽ, ദമ്പതിമാർക്കിടയിൽ ഗുരുതരമായ പ്രശ്നങ്ങളുണ്ടായിരുന്നതായി അറിയില്ലെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റിയുടെ മൊഴിയും ബന്ധുക്കളുടെ മൊഴികളും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് സംഭവത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
കഴുത്തറുത്തപ്പോള്‍ കുഞ്ഞ് നിലത്ത് വീണ് പിടഞ്ഞു
കഴുത്തറുത്ത ശേഷം നിലത്തുവീണ കുഞ്ഞ് പിടയുന്നത് കണ്ടപ്പോള്‍ പരിഭ്രമിച്ചുവെന്ന് പ്രതി ക്രിസ്റ്റി. സംഭവത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ക്രിസ്റ്റി വിഷം കഴിച്ചിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കർശന നിരീക്ഷണത്തിലാണ് ഇവർ കഴിയുന്നത്.
മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു പദ്ധതിയെന്ന് ക്രിസ്റ്റി പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. എന്നാൽ കുഞ്ഞിന്റെ കഴുത്തറുത്ത ശേഷം നിലത്ത് വീണ് പിടയുന്നത് കണ്ടതോടെ പരിഭ്രാന്തയായെന്നും തുടർന്ന് ആത്മഹത്യ ചെയ്യാൻ കഴിഞ്ഞില്ലെന്നുമാണ് മൊഴി. ക്രിസ്റ്റിയുടെ മൊഴിയിലെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഭർത്താവ് അഭിജിത്തുമായുള്ള കുടുംബപ്രശ്നങ്ങളാണ് കൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ ലഭിക്കുന്ന സൂചന. അഭിജിത്ത് തന്നെ അനാവശ്യമായി സംശയിച്ചിരുന്നെന്നും സ്വന്തം വീട്ടിലേക്ക് പോലും പോകാൻ അനുവദിച്ചിരുന്നില്ലെന്നും ക്രിസ്റ്റി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
‘ഞാൻ എന്റെ കൊച്ചിനെ കൊന്നേ...’ എന്ന് ക്രിസ്റ്റി നിലവിളിച്ചതായി ബന്ധുക്കൾ പറഞ്ഞു
സംഭവദിവസവും ഇരുവരും തമ്മിൽ വലിയ തർക്കമുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വൈകിട്ട് നാലുമണിയോടെ ബന്ധുവായ കുട്ടി കളിക്കാനായി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുഞ്ഞിന്റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റി കൊലപാതക വിവരം വെളിപ്പെടുത്തിയത്. ‘ഞാൻ എന്റെ കൊച്ചിനെ കൊന്നേ...’ എന്ന് ക്രിസ്റ്റി നിലവിളിച്ചതായി ബന്ധുക്കൾ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട അന്നയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ക്രിസ്റ്റിയുടെ ചികിത്സയും പൊലീസ് അന്വേഷണവും പുരോഗമിക്കുകയാണ്.
In the Malayinkeezhu case involving the killing of one-and-a-half-year-old Anna, her mother Christy’s statement indicates that marital discord and estrangement from the family may have contributed to the incident. Christy reportedly said she attempted suicide by taking sleeping pills after killing her daughter on their wedding anniversary. Police are also examining possible mental health issues, including postpartum depression.