സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന് തിരിച്ചടി. വിജിലൻസ് എഫ്ഐആർ ഇടാനായി ഉത്തരവിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയന് അപ്പീല് ഫയല് ചെയ്യാന് ഹൈക്കോടതി അനുമതി നല്കിയില്ല. പിണറായി വിജയന്റെയടക്കമുള്ള അപ്പീൽ അനുമതി ഹർജികൾ ഹൈക്കോടതി തള്ളി. വീണ ടിയുടെയും മുഹമ്മദ് റിയാസിന്റെ അപേക്ഷകളും കോടതി തള്ളിയിട്ടുണ്ട്. ഇതോടെ കേസിൽ വിജിലൻസിന് അന്വേഷണവും മൊഴിയെടുപ്പുമായി മുന്നോട്ട് പോകാം.
കേസിൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് എഫ്ഐആർ ഇടാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും, ഇത് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. വിജിലന്സ് എഫ്ഐആര് രജിസ്റ്റര് ചെയ്തതിനെതിരെ നിയമപരമായ മറ്റ് മാര്ഗങ്ങള് തേടുന്നതിനുള്ള അപേക്ഷകരുടെ അവകാശത്തെ സിംഗിള് ബെഞ്ച് വിധി ബാധിച്ചിട്ടില്ലെന്ന് കോടതി വിലയിരുത്തി.
എഫ്ഐആര് രജിസ്റ്റര് ചെയ്യുംമുന്പ് ആരോപണ വിധേയരെ കേള്ക്കേണ്ടതില്ലെന്നാണ് കോടതി വിലയിരുത്തൽ. അഴിമതിക്കേസില് മതിയായ തെളിവുണ്ടെങ്കില് പ്രാഥമിക അന്വേഷണം ആവശ്യമില്ല. പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ അവകാശമില്ല. 66/2 പ്രകാരം നൽകിയ കത്തിൽ കേസ് എടുക്കാൻ പ്രാഥമിക അന്വേഷണം അനിവാര്യമല്ല. പ്രാഥമിക അന്വേഷണം നടത്തണമെന്ന് പ്രതികൾക്ക് ആവശ്യപ്പെടനാവില്ലന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹർജിക്കാർക്ക് അനുകൂലമായ നിലപാടാണ് സംസ്ഥാന സർക്കാർ കോടതിയിൽ സ്വീകരിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തുന്നതിൽ തെറ്റില്ലെന്നായിരുന്നു സർക്കാർ വാദം. എന്നാൽ പ്രതികൾക്ക് അപ്പീൽ നൽകാൻ അനുമതി നൽകരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ശക്തമായി ആവശ്യപ്പെട്ടു. ഇഡിയുടെ നിലപാട് പരിഗണിച്ചാണ് കോടതി ഹർജികൾ തള്ളിയത്.
ഡിവിഷൻ ബെഞ്ചിൽനിന്നും തിരിച്ചടി നേരിട്ടതോടെ, ഉത്തരവിനെതിരെ സുപ്രിം കോടതിയെ സമീപിക്കുകയോ നിലവിലെ എഫ്ഐആർ റദ്ദാക്കാൻ ക്വാഷ് ഹർജി നൽകുകയോ ചെയ്യാനുള്ള നിയമവഴികളാണ് ഇനി പിണറായിക്ക് മുന്നിലുള്ളത്. സുപ്രിം കോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് പിണറായി നിയമോപദേശം തേടിയതായാണ് വിവരം.
In a major setback, the Kerala High Court division bench dismissed the appeal petitions filed by Pinarayi Vijayan and others. The appeal sought to block the single-bench order directing a Vigilance FIR and probe into the Masappadi (CMRL-Exalogic) case. The court rejected the plea after considering strong opposition from the Enforcement Directorate (ED).