പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് കിട്ടിയേ തീരൂവെന്നും അത് സിപിഐക്ക് അവകാശപ്പെട്ടതാണെന്നും ആവർത്തിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കീഴ്വഴക്കം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ആര്‍ക്കും കഴിയില്ല. ജനാധിപത്യമാകുമ്പോൾ മുന്നണിയിൽ എല്ലാ സ്ഥാനവും പങ്കുവെച്ചാണ് മുന്നോട്ടുപോകേണ്ടത്. എല്ലാ സ്ഥാനങ്ങളും ഒറ്റപാര്‍ട്ടിക്ക് എന്ന രീതി മാറിയേ തീരൂ. ആവശ്യം ഉന്നയിക്കുന്നത് മുന്നണിയെ ശക്തിപ്പെടുത്താന്‍ ആണെന്നും ആവശ്യമെങ്കിൽ കീഴ്‌വഴക്കങ്ങളിലും മാറ്റം വരുത്തേണ്ടിവരുമെന്നും, കീഴ്‌വഴക്കത്തേക്കാൾ വലുത് എൽഡിഎഫാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സ്ഥാനങ്ങൾ ചെറുതോ വലുതോ ആയാലും അവ മുന്നണിയിലെ ഘടകകക്ഷികൾക്കിടയിൽ പങ്കുവെക്കണമെന്നും ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ അത് അനിവാര്യമാണ്. സിപിഐയുടെ ആവശ്യം എൽഡിഎഫിനെ ദുർബലപ്പെടുത്താനാണ് മറിച്ച് മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്താനാണ്. മുഖ്യമന്ത്രി സ്ഥാനം പോലും വേണ്ടെന്ന് വെച്ച പാർട്ടിക്ക് പ്രതിപക്ഷ ഉപനേതാവ് പദവിക്ക് വലിയ പ്രാധാന്യമില്ലെന്നും, എന്നാൽ മുന്നണിക്കുള്ളിൽ സ്ഥാനങ്ങൾ പങ്കിടുന്നതിന്റെ ജനാധിപത്യപരമായ ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ ഈ വിഷയം ആദ്യം പരസ്യമായി ഉന്നയിച്ചതല്ലെന്നും സിപിഎം-സിപിഐ ചർച്ചകളിൽ മാന്യമായ രീതിയിലാണ് ആവശ്യപ്പെട്ടതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സിപിഐ നൽകിയ കത്തുകളും സിപിഎമ്മിന്റെ മറുപടികളും ഉണ്ടെന്നും, വിഷയത്തിൽ സിപിഐ പുറത്തുപറഞ്ഞത് തെറ്റാണെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
CPI State Secretary Binoy Viswam has once again asserted that the post of Leader of the Opposition's Deputy must go to the CPI, stating that the party has a rightful claim to it. He said no one can evade the issue by citing convention. In a democratic front, all positions should be shared among the coalition partners, and the practice of one party holding all key posts must change. He added that the demand is aimed at strengthening the LDF, and if necessary, even long-standing conventions should be revised. According to Binoy Viswam, the LDF is more important than convention.