Kerala

'വെള്ളാപ്പള്ളിയോട് മൃദുസമീപനം, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച'; സിപിഎം പോരായ്മകള്‍ എണ്ണിപ്പറഞ്ഞ് പുത്തലത്ത് ദിനേശന്‍

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെതിരെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്

Madism Desk

തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടി എടുത്ത തീരുമാനങ്ങൾ തെറ്റിയെന്ന് തുറന്നു സമ്മതിച്ച് സിപിഎം കേന്ദ്രകമ്മറ്റി അം​ഗം പുത്തലത്ത് ദിനേശൻ. തളിപ്പറമ്പ്, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലുള്‍പ്പെടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎം എടുത്ത പല തീരുമാനങ്ങളും പാളിയെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്‍ലിം വിരുദ്ധ പരാമര്‍ശങ്ങളോട് വ്യക്തമായും വിമര്‍ശനപരമായും പ്രസ്താവന നല്‍കുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും പുത്തലത്ത് ദിനേശൻ പറയുന്നു. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അയ്യപ്പസംഗമം സര്‍ക്കാര്‍ പരിപാടിയാണെന്ന യുഡിഎഫ് പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം സമ്മേളനത്തില്‍ വായിച്ചത് ശരിയായില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിനെതിരെ അടിയന്തരപ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

'പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ആറുപേർ എല്‍ഡിഎഫിനെതിരായി മത്സരിച്ചത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി. പ്രകടന പത്രികയിലെ കാഴ്ചപ്പാടുകള്‍ ഫലപ്രദമായി പ്രചരിപ്പിക്കുന്നതിനും പോരായ്മ സംഭവിച്ചു. മത്രമല്ല കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് മുദ്രവാക്യത്തിനും ജനങ്ങളെ ആകർഷിക്കുന്ന സ്ഥിതിയുണ്ടായില്ല'. ഇങ്ങനെ പോകുന്നു പുത്തലത്ത് ദിനേശന്റെ ഫേസ്ബുക്ക് കുറിപ്പ്. യുഡിഎഫ് നടത്തിയ കള്ള പ്രചാരവേലകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതില്‍ പോരായ്മ സംഭവിച്ചുവെന്നും തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രസ്താവനകള്‍ തിരിച്ചടിയുണ്ടാക്കിയെന്നും കുറിപ്പിൽ പരാമർശമുണ്ട്.

CPM Central Committee member Puthalath Dineshan has openly admitted that several decisions taken by the party during the election period were wrong. He said that many CPI(M) decisions in the Assembly elections, including candidate selection in the Thaliparamba and Payyannur constituencies, had failed.

He also pointed out that the party failed to respond clearly and strongly to the anti-Muslim remarks made by SNDP Yogam General Secretary Vellappally Natesan during a speech in Malappuram. Dineshan made these remarks through a Facebook post.