ഭിന്നശേഷിക്കാർക്കായി ഇന്ത്യയിലൊരുങ്ങുന്ന ആദ്യത്തെ പുനരധിവാസ മാതൃകാ ഗ്രാമത്തിന്റെ ആദ്യഘട്ടം മലപ്പുറം തിരൂർ ആതവനാട്ടിൽ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിയുള്ള കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒന്നിച്ച് താമസിക്കാനും പരസ്‌പരം പിന്തുണ നൽകാനും കഴിയുന്ന കമ്മ്യൂണിറ്റി ലിവിങ് മാതൃകയിലാണ് ഗ്രാമം വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി സമൂഹത്തിന്റെ സമഗ്രമായ മാറ്റവും സമ്പൂർണമായ പുനരധിവാസവുമാണ് സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി അഡ്വ.വി ഇ അബ്ദുൽ ഗഫൂർ പ്രസ്താവനയിലൂടെ അറിയിച്ചു.
ഗ്രാമത്തിൽ എന്തൊക്കെ?
>കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് താമസസൗകര്യം
>വൈകല്യം മുന്‍കൂട്ടി കണ്ടെത്തല്‍, പ്രാരംഭ ഇടപെടല്‍ ലഭ്യമാക്കല്‍, തെറാപ്പി സൗകര്യം, സര്‍ജിക്കല്‍ കറക്ഷന്‍, സ്‌പെഷല്‍ സ്‌കൂള്‍ കം-വി.ടി.സി, ഷെല്‍റ്റേഡ് വര്‍ക്ക് ഷോപ്പ്
>പൂര്‍ണ്ണ സജ്ജമായ തെറാപ്പി യൂണിറ്റുകളും ഇതിനായി യോഗ്യരായ തെറാപ്പിസ്റ്റുകളുടെ സേവനവും കൗണ്‍സിലിംഗും
>ഭിന്നശേഷിക്കാരെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരാക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ സ്‌കൂള്‍
>വിദ്യാലയത്തില്‍ കുട്ടികള്‍ക്ക് പഠനത്തോടൊപ്പം മറ്റു മേഖലകളിലെ മികവും കഴിവും തിരിച്ചറിയുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാനം, തൊഴില്‍ പരിശീലന പരിപാടികള്‍
>18 വയസ് കഴിഞ്ഞ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാര്‍ക്ക്, മുഴുവന്‍ സമയ തൊഴില്‍ പരിശീലനത്തിനും തുടര്‍ന്ന് വരുമാന ദായകമായ തൊഴില്‍ ലഭ്യമാക്കുന്നതിനുമുള്ള പദ്ധതികള്‍
>പച്ചക്കറി പരിപാലനം, കന്നുകാലിവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍, കൈത്തറി നിര്‍മ്മാണം, ബുക്ക് ബൈന്റിംങ്ങ്, മെഴുകുതിരി നിര്‍മ്മാണം എന്നിങ്ങനെ രക്ഷാകര്‍ത്താക്കളായ സ്ത്രീകൾക്കായി തൊഴില്‍ പരിശീലന സൗകര്യങ്ങൾ
>കായിക ഇനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് പരിശിലനം നല്‍കുന്നതിന് ഫിസിക്കല്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍മാർ
>പാലിയേറ്റീവ് കെയര്‍ സംവിധാനത്തിന്റെ മാതൃകയില്‍ ഭിന്നശേഷി സൗഹൃദ വയോജന ക്ഷേമ കേന്ദ്രങ്ങള്‍
മന്ത്രിയുടെ വാക്കുകൾ
ലോക ജനസംഖ്യയില്‍ 16 ശതമാനം ഭിന്നശേഷിക്കാരുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ലോകത്താകമാനം വിവിധ ഭിന്നശേഷി വിഭാഗങ്ങളെ കുറിച്ച് നിരവധി റിസര്‍ച്ചുകള്‍ നടക്കുന്നുണ്ട്. പല രോഗങ്ങളെയും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും ഭിന്നശേഷി പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. അതൊരു വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍ തന്നെ കേരളം ഈ മേഖലയില്‍ വലിയ ചുവടുവെപ്പുകള്‍ക്കാണ് തയ്യാറെടുക്കുന്നത്. ഇപ്പോള്‍ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമം ഒരു തുടക്കമാണ്. നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കും.
സമീപ ഭാവിയില്‍ എല്ലാ ജില്ലകളിലേക്കും തുടര്‍ന്ന് എല്ലാ താലൂക്കുകളിലേക്കും വ്യാപിപിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കും. സാമൂഹ്യനീതി വകുപ്പ് ഏറ്റവും മുന്‍ഗണന നല്‍കുന്നത് ഭിന്നശേഷിക്കാര്‍ക്കാണ്. ഇവര്‍ പഠിക്കുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്‌പെഷ്യല്‍ സ്‌കൂളുകളും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കാനുള്ള പദ്ധതിയെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
69 കോടി ചെലവിൽ ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് 5 കോടി രൂപ അനുവദിച്ചതാണ് ജില്ലാ കളക്ടർ നേരത്തേ വ്യക്തമാക്കിയിരുന്നു. 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
India’s first rehabilitation model village for persons with disabilities will be inaugurated on Monday at Athavanad in Tirur, Malappuram. The village is designed on a community-living model, enabling children with disabilities and their parents to live together and support one another. The initiative aims to bring about comprehensive change in the disability community and ensure holistic rehabilitation, Social Justice Minister Adv. V. E. Abdul Gafoor said in a statement.