മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി കേരള നിയമസഭ. മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച പ്രമേയത്തെ എൽഡിഎഫ്-യുഡിഎഫ് എംഎൽഎമാർ ഒന്നടങ്കം പിന്തുണച്ചു. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം. ബില്ലിന്മേല്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ ക്രമക്കേടുകള്‍ കാരണം കോടിക്കണക്കിന് വോട്ടർമാര്‍ക്ക് വോട്ടവകാശ നിഷേധിക്കപ്പെട്ടെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. എഫ്ഐആറിലെ അപാകതൾ പരിഹരിച്ച് ഒഴിവാക്കപ്പെട്ട അർഹരായ മുഴുവൻ വോട്ടർമാരുടെയും വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണം. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കുന്ന സമിതി പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരെ ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ സഭ അഭ്യർത്ഥിച്ചു.
ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ അടിസ്ഥാനപരമായ അവകാശമായ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ ആർട്ടിക്കിൾ 326 ഉറപ്പുനൽകുന്ന പൗരന്റെ വോട്ടവകാശം കവർന്നെടുക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും വോട്ടർ പട്ടികയിലെ ക്രമക്കേട് ജനവിധിയെ അട്ടിമറിക്കറിക്കുന്നതാണെന്നും സഭ വിലയിരുത്തി. ആരോപണവിധേയനായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിലൂടെ അഭ്യർത്ഥിച്ചു. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഭേദഗതി പൂർണ്ണമായും അംഗീകരിച്ചാണ് സഭ പ്രമേയം പാസാക്കിയത്. പുറത്തായ ലക്ഷക്കണക്കിന് വോട്ടർമാർ എന്നത് 13 കോടി എന്നാക്കണമെന്നാണ് പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ചത്. രാജ്യത്ത് ഒരു നിയമസഭ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ഇത് ആദ്യമായാണ്.
ഡൽഹിയിൽ സിജെപിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ദിവസങ്ങളായി ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടെ കേരളം നടത്തിയത് നിർണായകമായ നീക്കമാണ്. അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ അപകീർത്തിപ്പെടുത്താനുള്ള തൽപ്പരകക്ഷികളുടെ നീക്കത്തെ അപലപിക്കുന്നുവെന്നുകൂടി ഉൾപ്പെടുത്തണമെന്ന് ബിജെപി അംഗം വി മുരളീധരൻ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ, രാഷ്ട്രീയ പ്രേരിതമായ ഭേദഗതികൾ തള്ളുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി രാജ്യതാൽപര്യത്തിനൊപ്പം സംസ്ഥാന നിയമസഭ നിൽക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് സഭയ്ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രമേയം കത്തിച്ച് പ്രതിഷേധിച്ചു.
The Kerala Legislative Assembly passed a historic resolution demanding the removal of Chief Election Commissioner Gyanesh Kumar over alleged widespread irregularities in voter list revisions. Supported jointly by the LDF and UDF, the resolution claims crores of voters were wrongfully disenfranchised and calls for the immediate restoration of their voting rights. It also demands that the Election Commissioner selection panel be restructured to include the Chief Justice of India. BJP MLAs strongly opposed the move, with member V. Muraleedharan's amendment rejected, leading BJP members to burn copies of the resolution outside the assembly.