കേരളത്തിലെ സിപിഎമ്മില്‍ സമഗ്ര അഴിച്ചുപണി. കോഴിക്കോട്ടു നടക്കുന്ന വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന്റെ അവസാന ദിവസത്തിലാണ് പുനഃസംഘടന സംബന്ധിച്ച തീരുമാനം പുറത്തുവരുന്നത്. വി.ശിവന്‍കുട്ടി, എം.ബി രാജേഷ് എന്നിവരെയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ ടി പി രാമകൃഷ്ണന്‍, തോമസ് ഐസക് എന്നിവരെ സെക്രട്ടേറിയറ്റില്‍ നിന്നും നീക്കി.
സെക്രട്ടേറിയറ്റില്‍ നിന്ന് പുറത്തു പോയതോടെ ടി പി രാമകൃഷ്ണന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ചുമതലയും ഒഴിയും. പി. രാജീവിനെ എല്‍ഡിഎഫ് കണ്‍വീനറായി നിയോഗിക്കും. കമ്മിറ്റിയില്‍ നിന്നും പുറത്തുപോയെങ്കിലും കേന്ദ്ര കമ്മിറ്റി അംഗങ്ങളായതിനാല്‍ ഇവര്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍, പി ജയരാജന്‍, വി ശിവന്‍കുട്ടി, എം ബി രാജേഷ് എന്നിവരാണ് സിപിഎം സെകട്ടേറിയറ്റ് അംഗങ്ങള്‍.
സംസ്ഥാന സെക്രട്ടേറിയറ്റിന് പുറമോ സംസ്ഥാന സമിതിയിലും കാര്യമായ അഴിച്ചുപണിയുണ്ട്. സിപിഎം പോഷക സംഘടനകളുടെ തലപ്പത്തുള്ളവരെ സംസ്ഥാന സമിതിയിലേക്കും ഉള്‍പ്പെടുത്തി. സമിതിയില്‍ പുതിയ ഒന്‍പത് അംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പി എസ് സഞ്ജീവ്,എം ശിവപ്രസാദ്,ആദര്‍ശ് എം സജി, എം വിജിന്‍, എന്‍ സുകന്യ, ജെയ്ക്ക് സി തോമസ്, സുബൈദ ഇസ്ഹാഖ്, ഒ എസ് അംബിക, പ്രഭാവര്‍മ്മ എന്നിവരെയാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യസഭാംഗമായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രത്യേത ക്ഷണിതാവായും സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
The Kerala CPI(M) has announced a major organisational reshuffle during the concluding day of its extended state committee meeting in Kozhikode. V. Sivankutty and M. B. Rajesh have been inducted into the party’s State Secretariat. Senior leaders T. P. Ramakrishnan and Thomas Isaac have been removed from the State Secretariat as part of the reorganisation.