പ്രവചനാതീതമായ സ്വഭാവമാണ് ഇത്തവണത്തെ മൺസൂണിന്. ആഴ്ചകളോളം ഇടിച്ചുകുത്തി പെയ്യും. പിന്നെ കുറേ ദിവസം ആളെ കാണുകയേ ഇല്ല. ജൂണിൽ പ്രളയസമാന സാഹചര്യം സൃഷ്ടിച്ച മഴ, ജൂലൈയിൽ സംസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് തന്നെ പറയാം. മഴ കുറഞ്ഞതോടെ പവർകട്ട് വരെ ഏർപ്പെടുത്തേണ്ട സാഹചര്യമാണ് നിലവിൽ.
എന്താണ് ഇത്തവണ മൺസൂണിന് സംഭവിച്ചത്?
ശക്തമായ മഴയിലുണ്ടായ ഇപ്പോഴത്തെ കുറവ്, സാധാരണയിൽ നിന്ന് വ്യത്യസ്തമായി വടക്കോട്ട് മാറി സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തിയുടെ സ്വാധീനവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സമുദ്രാന്തരീക്ഷ വ്യവസ്ഥയിൽ ഒരേ സമയമുണ്ടായ ഇത്തരത്തിലുള്ള നിരവധി മാറ്റങ്ങളുടെ സംയുക്തഫലമാണ് നിലവിലെ അസാധാരണ സാഹചര്യമെന്നാണ് ശാസ്ത്രജ്ഞരുടെ ഭാഗം.
1. എൽ നിനോ പ്രതിഭാസം
പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എൽ നിനോ' പ്രതിഭാസം ഇത്തവണ ശക്തമായതാണ് ഏറ്റവും പ്രധാന കാരണം. എൽ നിനോ സാധാരണയായി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കാലവർഷക്കാറ്റിന്റെ ശക്തി കുറയ്ക്കുകയും മഴയുടെ അളവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യാറുണ്ട്.
2. പടിഞ്ഞാറൻ കാറ്റിന്റെ ശക്തിക്കുറവ്
കേരളതീരത്ത് മഴ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നത് അറബിക്കടലിൽ നിന്ന് ഈർപ്പവുമായി എത്തുന്ന, സൊമാലി ജെറ്റ് എന്ന ശക്തമായ പടിഞ്ഞാറൻ കാറ്റുകളാണ്. എന്നാൽ ഇത്തവണ ഈ കാറ്റിന്റെ വേഗതയും തീവ്രതയും വളരെ കുറവായിരുന്നു. ഇതുമൂലം പശ്ചിമഘട്ട മലനിരകളിൽ തട്ടി മഴമേഘങ്ങൾ രൂപപ്പെടുന്ന പ്രക്രിയ തടസ്സപ്പെട്ടു
3. അന്തരീക്ഷ ചുഴികളുടെ കുറവ്
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വലിയ രീതിയിൽ മഴമേഘങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും, അവയെ കേരളതീരത്തേക്ക് നയിക്കാൻ ആവശ്യമായ ന്യൂനമർദ്ദങ്ങളോ അന്തരീക്ഷ ചുഴികളോ ഇത്തവണ ശക്തമായില്ല. രൂപപ്പെട്ട ചില ന്യൂനമർദ്ദങ്ങൾ പോലും കേരളത്തിന് അനുകൂലമായ സ്ഥാനങ്ങളിലായിരുന്നില്ല.
4. മാഡൻ-ജൂലിയൻ ഓസിലേഷൻ അനുകൂലമല്ല
ഇന്ത്യൻ മഹാസമുദ്രത്തിലെ മഴയുടെ ആവർത്തനത്തെ സ്വാധീനിക്കുന്ന ആഗോള അന്തരീക്ഷ പ്രതിഭാസമായ 'മാഡൻ-ജൂലിയൻ ഓസിലേഷൻ' ഇത്തവണ അനുകൂലമായ ഘട്ടത്തിലായിരുന്നില്ല. ഇതും കാലവർഷത്തിന്റെ സജീവതയെ ബാധിച്ചു.
ഏറ്റവും കൂടുതൽ ബാധിച്ചത് എവിടെ?
മഴക്കുറവ് കേരളത്തിലെ ഉയർന്ന മലയോര മേഖലകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രത്യേകിച്ച് വയനാട്, ഇടുക്കി ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ പകുതി പോലും ലഭിച്ചിട്ടില്ല. ഇത് അണക്കെട്ടുകളിലെ ജലനിരപ്പ് താഴാനും വരും മാസങ്ങളിൽ വരൾച്ചാ സൂചനകൾക്കും കാരണമാകുന്നുണ്ട്.
വരും ദിവസങ്ങളിലും വലിയ പ്രതീക്ഷയില്ല
തീരദേശ-മലയോര മേഖലകളിൽ ഉൾപ്പെടെ നിലവിലുണ്ടായിരുന്ന കനത്ത മഴ മുന്നറിയിപ്പുകൾ ഭൂരിഭാഗവും പിൻവലിച്ചിട്ടുണ്ട്.. ആകാശം മേഘവിമുക്തമാകുന്നതോടെ പകൽ സമയങ്ങളിൽ വെയിലിൻ്റെ തീവ്രത അല്പം കൂടാനും, രാത്രിയിലും പുലർച്ചെയും നേരിയ തണുപ്പ് അനുഭവപ്പെടാനും സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിരുന്ന കടലിൽ പോകുന്നതിനുള്ള കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നുതുടങ്ങി.
This year's monsoon has been remarkably unpredictable. It pours relentlessly for weeks, only to disappear for several days afterward. While June witnessed torrential rains that created flood-like conditions across Kerala, July has so far seen very little rainfall.
The prolonged dry spell has even led to power shortages in parts of the state. According to experts, the current reduction in rainfall is linked to the monsoon trough shifting farther north than usual. Scientists say the unusual weather pattern is the combined result of multiple simultaneous changes in the ocean-atmosphere system, leading to the monsoon's erratic behaviour.