കേരളത്തിലെ പൊതുഗതാഗത രംഗത്ത് ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് കെ എസ് ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കും, ട്രാന്‍സ് ജെന്‍ഡേഴ്‌സിനും ഇന്ന് മുതല്‍ സൗജന്യയാത്ര. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത ഇന്ദിര ഗ്യാരന്റിയുടെ ഭാഗമായാണ് പ്രിയദര്‍ശിനി സര്‍വീസ് എന്ന പേരില്‍ നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 3,125 ബസുകളില്‍ ആണ് ഇന്നു മുതല്‍ സൗജന്യയാത്ര ലഭ്യമാവുക. ഓര്‍ഡിനറി നിരക്കുള്ള സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ് ഓര്‍ഡിനറി, ഗ്രാമവണ്ടി, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്, പോയിന്റ് ടു പോയിന്റ്, ടൗണ്‍ ടു ടൗണ്‍(ടിടി) ഓര്‍ഡിനറി ബസുകളില്‍ സൗജന്യയാത്ര ലഭിക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 8.30ന് തമ്പാനൂരില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി സി.പി. ജോണ്‍ അധ്യക്ഷനാകും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്ഘാടനശേഷം ബസില്‍ യാത്ര ചെയ്യും. തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍നിന്നു സെക്രട്ടേറിയറ്റ് വരെയാണു യാത്ര. വിവിധ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശികതല ഉദ്ഘാടന ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുണ്ട്.
സാമ്പത്തിക ബാധ്യത
നിലവിലെ സാഹചര്യത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ തുടരുന്ന കെഎസ്ആര്‍ടിസിയില്‍ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്ന മുഴുവന്‍ സാമ്പത്തിക ബാധ്യതയും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നാണ് പ്രഖ്യാപനം. പദ്ധതിയിലൂടെ കെഎസ്ആര്‍ടിസിക്ക് പ്രതിമാസം 60 കോടിയിലധികം രൂപ അല്ലെങ്കില്‍ പ്രതിവര്‍ഷം 800 കോടി രൂപ ചെലവാക്കുമെന്നും ഇത് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരാണ് സൗജന്യയാത്രാ പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണമായും വഹിക്കുന്നത്. വരുമാനത്തില്‍ പ്രതിവര്‍ഷം 800 കോടി രൂപയുടെ കുറവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സൗജന്യയാത്ര എങ്ങനെ ?
സ്ത്രീകള്‍ക്ക് പൂജ്യം നിരക്കുള്ള ടിക്കറ്റ് നല്‍കും. കയറിയ സ്ഥലവും ഇറങ്ങേണ്ട സ്ഥലവും ടിക്കറ്റില്‍ രേഖപ്പെടുത്തണം. ഏതെങ്കിലും സാഹചര്യത്തില്‍ ടിക്കറ്റ് എടുത്ത സ്ഥലം കഴിഞ്ഞാണ് ഇറങ്ങേണ്ടതെങ്കിലും ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുന്‍പേ ഇറങ്ങണമെങ്കിലും ആ വിവരം കണ്ടക്ടറെ അറിയിക്കണം. സൗജന്യ യാത്ര നടത്തുന്ന സ്ത്രീകള്‍ക്ക് നിലവില്‍ ഉള്ളത് പോലെ 15 കിലോ ലഗേജ് വരെ സൗജന്യമാണ്.
പുരുഷന്മാരോ ആണ്‍കുട്ടികളോ ഒപ്പമുണ്ടെങ്കില്‍
സ്ത്രീകളുടെ കൂടെ 5 മുതല്‍11 വയസ്സ് വരെ ഉള്ള ആണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് പണം നല്‍കി ഹാഫ് ടിക്കറ്റ് എടുക്കണം. പുരുഷന്മാര്‍ കൂടെ ഉണ്ടെങ്കില്‍ ആ കാര്യം പറഞ്ഞു ടിക്കറ്റ് എടുക്കണം. വനിതകളുടെ കൂടെയുള്ള പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കില്‍ ആ കാര്യം ടിക്കറ്റ് മെഷീനില്‍ എന്റര്‍ ചെയ്യുന്നതിന് മുന്‍പ് പറയുക.
The Kerala government has launched free travel in KSRTC buses for women and transgender persons from today, marking a major step in the state's public transport sector. The initiative, named Priyadarshini Service, is being implemented as part of the Indira Guarantee promised in the UDF election manifesto.
Free travel will be available in 3,125 KSRTC buses across the state, including City Ordinary, Limited Stop Ordinary, Grama Vandi, Fair Stage Limited Stop, Point-to-Point, and Town-to-Town (TT) Ordinary services. The scheme aims to improve mobility, accessibility, and economic participation for women and transgender communities in Kerala.