Kerala

ഭരണ പരിഷ്‌കാര കമ്മിഷന്‍ ആലങ്കാരിക പദവിയെന്ന് പറഞ്ഞിട്ടുണ്ട്; തിരുത്തലുമായി ഡോ. എം കെ മുനീര്‍

വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് പന്ത്രണ്ടോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് നടന്നു. കെഎഎസ് ഇതിന് ഉദാഹരണമാണ്.

Madism Desk

ഭരണപരിഷ്‌കാര കമ്മിഷന്‍ ആലങ്കാരിക പദവിയെന്ന മുന്‍ നിലപാട് തിരുത്തുന്നതായി ഡോ. എം കെ മുനീര്‍. ഭരണപരിഷ്‌കാര കമ്മിഷന്‍ എന്നത് ഉത്തരവാദിത്തമുള്ള സംവിധാനമാണ്. ഇതിനെ നേരത്തെ വിമര്‍ശിച്ചിട്ടുണ്ടെന്നും എം കെ മുനീര്‍ തുറന്നു സമ്മതിക്കുന്നു. മാഡിസം ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തിലാണ് എം കെ മുനീറിന്റെ പ്രതികരണം. വിവിധ വകുപ്പുകളില്‍ വരുത്തേണ്ട കാലാനുസൃമായ മാറ്റങ്ങളാണ് പ്രധാനമായും ഭരണപരിഷ്‌കാര കമ്മിഷന്‍ പരിശോധിക്കുന്നത്. വിഎസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായിരുന്ന കാലത്ത് പന്ത്രണ്ടോളം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി പ്രവര്‍ത്തങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത് നടന്നു. കെഎഎസ് ഇതിന് ഉദാഹരണമാണ്. ഭരണപരിഷ്‌കാര കമ്മിഷന്‍ ആലങ്കാരിക പദവിയല്ലെന്നും പ്രതികരിച്ചു.

ഭരണപരിഷ്‌കാര കമ്മിഷന്‍ വകുപ്പുകളുടെ പ്രശ്‌നങ്ങള്‍ അറിയണം. വകുപ്പുകളുടെ ഏകോപനം പ്രധാനമാണ്. ചുവപ്പുനാടകള്‍ അഴിക്കുക എന്നതിന് മുന്‍ഗണന നല്‍കണം. അതൊരു സര്‍ക്കാര്‍ മൂലം ഉണ്ടാകുന്നതല്ല. കാരണം ചിലപ്പോള്‍ അടിത്തട്ടിലെ പ്രശ്‌നങ്ങളാകാം. സാങ്കേതിക തടസങ്ങളാകാം. അത് പരിശോധിച്ച് മാറ്റേണ്ടതുണ്ട്. ഫയല്‍ നീക്കം സംബന്ധിച്ച സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും നിയുക്ത ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പറയുന്നു.

സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തില്‍ കാതലായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും എം കെ മുനീര്‍ പറയുന്നു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായി മാറി. കോര്‍പറേറ്റ് വത്കരണം ചെലവ് വര്‍ധിപ്പിച്ചു. സാധാരണക്കാരുടെ ആശ്രയം സര്‍ക്കാര്‍ ആശുപത്രികളെയാണ്. അതില്‍ നിലനില്‍ക്കുന്ന സിസ്റ്റമാണ് പ്രശ്‌നം. മന്ത്രിമാരോ സര്‍ക്കാരോ അല്ല. ഇതിങ്ങനെയേ നടക്കു എന്ന എന്ന ചില ധാരണകളുണ്ട്. കോര്‍പറേറ്റുകള്‍ ആശുപത്രികള്‍ നടത്തുന്നതിന് സമാനമായി സര്‍ക്കാര്‍ ആശുപത്രികള്‍ മാറണം. കോര്‍പറേറ്റുകള്‍ നല്‍കുന്ന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ലഭിക്കണം. പണം കൊടുത്ത് ചെയ്യുന്നത് സൗജന്യങ്ങളോടെ ചെയ്യാന്‍ കഴിയണമെന്നും എം കെ മുനീര്‍. പറയുന്നു.

മെഡിക്കല്‍ രംഗത്ത് ചികിത്സ എന്ന ധാര്‍മിക ഉത്തരവാദിത്തമായി മാറണം. നീതിയാണ് പ്രധാനം. ചികിത്സ നല്‍കേണ്ടത് ധാര്‍മിക ഉത്തരവാദിത്തമാണെന്ന നിലയുണ്ടാകണം. സാമ്പത്തികം ഉള്‍പ്പെടെ പ്രതിബന്ധങ്ങളാകരുത്. കേരളത്തിന്റെ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മോശമല്ല. സേവനമാണ് മാറേണ്ടതെന്നും മുനീർ പറയുന്നു.

Former minister and IUML leader M. K. Muneer has revised his earlier position that the Kerala Administrative Reforms Commission was largely a ceremonial body. In an interview with Madism Digital, Muneer acknowledged that he had previously criticised the commission but now considers it an important institution with significant responsibilities. He noted that the commission examines the need for contemporary changes across government departments and highlighted the reports and initiatives undertaken during V. S. Achuthanandan’s tenure as its chairman, including the Kerala Administrative Service (KAS).