Kerala

ഓപ്പറേഷൻ തൂഫാൻ; ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ

ലഹരിവേട്ടയുടെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പോലീസ് നടത്തിയ പരിശോധനകളിൽ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

Madism Desk

ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതിയിലൂടെ ഒരുമാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ. ലഹരിവേട്ടയുടെ ഭാഗമായി ഒരു മാസക്കാലം സംസ്ഥാനമൊട്ടാകെ പൊലീസ് നടത്തിയ പരിശോധനകളിൽ 5353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

3706.743 ഗ്രാം എം.ഡി.എം.എ, 392.100 കി ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയിൽ, 4.85 ഗ്രാം ഹാഷിഷ്, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 12.6709 ഗ്രാം മെത്താഫെറ്റാമിൻ, 31.23 ഗ്രാം ഹെറോയിൻ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ, 56 ഗ്രാം നൈട്രോസെപാം, 25.23 ഗ്രാം ഓപ്പിയം, 1.6 ഗ്രാം ചരസ്സ്, 3294 കഞ്ചാവ് ബീഡികൾ തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.

ജൂൺ 24-ന് എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ടയും, പത്തനംതിട്ട പോലീസിന്റെ ശാസ്ത്രീയാന്വേഷണത്തിലൂടെ ഡൽഹി,കർണാടക എന്നിവിടങ്ങളിൽ നിന്നും നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തതും 26 ലക്ഷം രൂപ വിലമതിക്കുന്ന മലപ്പുറത്തെ എംഡിഎംഎ വേട്ട, കാസർകോട്ടെ പുകയില നിർമ്മാണ കേന്ദ്രം തകർത്ത് 15000 പാക്കറ്റ് ലഹരി വസ്‌തുക്കൾ പിടിച്ചെടുത്തത് തുടങ്ങിയവയെല്ലാം പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. ജൂൺ 27ന് രാത്രി നടത്തിയ 'തൂഫാൻ സ്ട്രൈക്ക്' എന്ന സ്പെഷ്യൽ ഡ്രൈവിലൂടെ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റിലെടുക്കുകയും ചെയ്തിരുന്നു.

ലഹരിവ്യാപനത്തിനെതിരെ കർശന നിയമനടപടികൾ കൈക്കൊള്ളുന്നതിനോടൊപ്പം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നുണ്ട്. ഇതിനോടകം 6005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളുമാണ് പൊലീസ് സംഘടിപ്പിച്ചത്. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത പദ്ധതി ചുരുങ്ങിയ നാളുകൾകൊണ്ട് ലഹരിക്കെതിരെയുള്ള ശക്തമായ ജനകീയ പ്രതിരോധമായി മാറിയിട്ടുണ്ട്. 'തൂഫാൻ' വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാ ഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു.

Under ‘Operation Toofan,’ launched with the objective of uprooting the drug mafia, narcotics worth ₹30 crores were seized within a single month. As part of this anti-drug drive, police conducted state-wide raids over the course of a month, registering 5,353 cases and arresting 5,736 individuals.

The major haul of lethal narcotics seized includes 3706.743 grams of MDMA, 392.100 kg of ganja, 3776.039 grams of hashish oil, 4.85 grams of hashish, 657.219 grams of brown sugar, 12.6709 grams of methamphetamine, 31.23 grams of heroin, 428 cannabis plants, 11 LSD stamps, 56 grams of nitrazepam, 25.23 grams of opium, 1.6 grams of charas, and 3,294 ganja beedis.