Kerala

'കിരീടം സന്നിധാനത്തെ സ്ട്രോങ്റൂമിൽ തന്നെ'; ശബരിമലയിലെ സ്വർണ്ണക്കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്ന് തിരുവാഭരണ കമ്മിഷൻ

സ്വ‍ർണ്ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്

Madism Desk

ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്ന റിപ്പോർട്ട് വ്യാജമെന്ന് ദേവസ്വം ബോർഡ്. സ്വ‍ർണ്ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ് പറഞ്ഞു. യഥാർത്ഥ സ്വർണ്ണക്കിരീടവും ഫാൻസി കിരീടങ്ങളും സന്നിധാനത്തെ സ്ട്രോങ്റൂമിൽ തന്നെയുണ്ടെന്ന് തിരുവാഭണ കമ്മീഷൻ വ്യക്തമാക്കി. ഭക്തർ തിരുവാഭരണമായി സ്വർണം മാത്രമല്ല സമർപ്പിക്കുന്നത്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷൻ ബോർഡിന് വിശദീകരണം നൽകിയിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ 2012 ൽ സമർപ്പിച്ച 55. 72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാതായെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. ദേവസ്വം രജിസ്റ്ററിൽ കിരീടത്തിന്റെ കണക്കുണ്ടെങ്കിലും ആറന്മുളയിലെ സ്ട്രോങ്ങ് റൂമിൽ ഉള്ളത് മുക്കുപണ്ടമാണോ എന്നായിരുന്നു സംശയം. തിരുവാഭരണങ്ങളുടെ കണക്കെടുപ്പിനിടെ ഇക്കാര്യം സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ വിശദീകരണം. ഭക്തർ സമർപ്പിച്ചതിന്റെ രേഖ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സ്വർണ്ണകൊള്ളയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യുരിയുടെ കണക്കെടുപ്പ് തുടരുകയാണ്. അന്തിമ പരിശോധനാ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കും. ശബരിമലയിൽ ഭക്തർ സമർപ്പിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കൾ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കാതെ ആറന്മുളയിലെ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്നാണ് ചട്ടം.

The Devaswom Board has stated that the report claiming the 55.72-pavan golden crown missing from the Sabarimala strongroom is fake. The Board assured that the golden crown is safe. The Thiruvabharanam Commissioner clarified that both the real golden crown and the fancy (imitation) crowns are securely kept in the Sannidhanam's strongroom itself. Devotees offer not just gold, but other items as well as sacred offerings. The Thiruvabharanam Commissioner has submitted an explanation to the Board regarding this matter.